എന്നെന്നും മിസ്സ് ചെയ്യും! ഋഷി കപൂറിനെക്കുറിച്ച് പറഞ്ഞ് ആലിയ ഭട്ട്! കമന്‍റുമായി നീതു കപൂര്‍!
സിനിമാലോകത്തെ നടുക്കിയ വിയോഗങ്ങളിലൊന്നായിരുന്നു ഋഷി കപൂറിന്റേത്. അര്‍ബുദ ബാധിതനായ അദ്ദേഹത്തെ ശ്വാസതടസത്തെ തുടര്‍ന്നായിരുന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു അദ്ദേഹം അന്തരിച്ചത്. ലോക് ഡൗണ്‍ കാലമായതിനാല്‍ കടുത്ത നിയന്ത്രണങ്ങളുള്ളതിനാല്‍ അവസാനമായി അദ്ദേഹത്തെ കാണാന്‍ കഴിയാത്തതായിരുന്നു ആരാധകരുടെ സങ്കടം. മുംബൈയിലെ ചന്ദന്‍വാടി ശ്മശാനത്തില്‍ വെച്ചായിരുന്നു സംസ്‌കാരം നടന്നത്. അടുത്ത ബന്ധുക്കളാണ് ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുത്തത്.
ആരാധകരുടെ അകമ്പടിയോ വിലാപയാത്രകളോ ഒന്നുമില്ലാതെയായിരുന്നു വിടവാങ്ങല്‍. മരണസമയത്ത് ഭാര്യ നീതു കപൂറും മകനായ രണ്‍ബീര്‍ കപൂറും ഋഷി കപൂറിന് അരികിലുണ്ടായിരുന്നു. ഡല്‍ഹിയിലായിരുന്ന മകളും പ്രത്യേക അനുമതിയോടെ പിതാവിനെ അവസാനമായി കാണാനെത്തിയിരുന്നു. ഋഷി കപൂറിന്റെ സഹോദരങ്ങളായ രണ്‍ധീര്‍ കപൂര്‍, മനോജ് ജെയ്ന്‍, റിമാ ജെയ്ന്‍ ഇവരെല്ലാം സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തിരുന്നു. ആലിയ ഭട്ട്, സെയ്ഫ് അലി ഖാന്‍, കരീന കപൂര്‍, അഭിഷേക് ബച്ചന്‍, റാഹുല്‍ റാവേല്‍ തുടങ്ങി 20 ഓളം പേരാണ് അന്ത്യകര്‍മ്മങ്ങള്‍ നല്‍കാനെത്തിയത്. രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും തമ്മിലുള്ള വിവാഹം കാണാതെയാണ് ഋഷി കപൂര്‍ യാത്രയായത്. അദ്ദേഹത്തെക്കുറിച്ചുള്ള കുറിപ്പുമായെത്തിയിരിക്കുകയാണ് ആലിയ ഇപ്പോള്‍.

ആലിയയുടെ പോസ്റ്റ്
ഞാന്‍ എന്തു പറയാനാണ്? ഈ നല്ല വ്യക്തിയെക്കുറിച്ച്.. എന്റെ ജീവിതത്തില്‍ സ്‌നേഹവും നന്മയും നിറച്ച ഈ വ്യക്തിയെക്കുറിച്ച്. ഋഷി കപൂര്‍ എന്ന അപൂര്‍വപ്രതിഭയെക്കുറിച്ച് ഇന്നെല്ലാവരും സംസാരിക്കുന്നു. എനിക്ക് വളരെ അടുത്തറിയാവുന്ന ആളാണെങ്കിലും, കഴിഞ്ഞ രണ്ടു കൊല്ലമായി ഒരു സുഹൃത്തായും ചൈനീസ് ഭക്ഷണപ്രിയനായും സിനിമാപ്രേമിയായും വഴക്കിടാനും കഥ പറഞ്ഞു തരാനും നല്ലൊരു ട്വീറ്ററായും സര്‍വോപരി അച്ഛനായും എനിക്ക് അദ്ദേഹത്തെ അറിയാം.

എന്നെന്നും മിസ് ചെയ്യും
കഴിഞ്ഞ രണ്ടുകൊല്ലമായി അദ്ദേഹത്തില്‍ നിന്നും ലഭിക്കുന്ന കരുതലും സ്‌നേഹവും സ്‌നേഹാലിംഗനമായി ഞാന്‍ എന്നെന്നും ഓര്‍ത്തിരിക്കും. അദ്ദേഹത്തെ അറിയുന്നതിന് എനിക്കീ അവസരം തന്നതിന് ഞാന്‍ ലോകത്തോടു തന്നെ നന്ദി പറയുന്നു. ഞങ്ങളെല്ലാവരും പറയും. അദ്ദേഹം ഒരു കുടുംബാംഗം തന്നെയാണ്. അങ്ങനെയാണ് ഞങ്ങളെയൊക്കെ തോന്നിപ്പിപ്പിച്ചിട്ടുളളത്. നിങ്ങളെ സ്‌നേഹിക്കുന്നു ഋഷി അങ്കിള്‍... എന്നെന്നും മിസ് ചെയ്യും... നിങ്ങളായിത്തന്നെ ഇരുന്നതിന് നന്ദി.

നീതു കപൂറിന്‍റെ കമന്‍റ്
ആലിയ ഭട്ടിന്‍റെ പോസ്റ്റിന് കീഴില്‍ കമന്‍റുമായി നീതു കപൂറും എത്തിയിരുന്നു. ലവ് യൂ എന്നായിരുന്നു നീതു കപൂര്‍ പറഞ്ഞത്. ആലിയ മികച്ച രീതിയില്‍ തന്നെ പറഞ്ഞുവെന്നായിരുന്നു ആരാധകരും പറഞ്ഞത്. നിരവധി പേരാണ് കമന്‍റുകളുമായി എത്തിയിട്ടുള്ളത്. ഇതിനകം തന്നെ പോസ്റ്റ് ശ്രദ്ധ നേടിക്കഴിഞ്ഞിട്ടുണ്ട്. വിവാഹത്തിനുള്ള തയ്യാറെടുപ്പുകളിലായിരുന്നു ആലിയയും രണ്‍ബീറും അതിനിടയിലായിരുന്നു ഋഷി കപൂറിന്‍രെ വിയോഗം.
Recommended Video

ആഗ്രഹിച്ചിരുന്നു
മകന്‍റെ വിവാഹത്തെക്കുറിച്ച് ഋഷി കപൂറിന് വലിയ ആഗ്രഹമായിരുന്നു. ആലിയും രണ്‍ബീറും പ്രണയത്തിലാണെന്നറിഞ്ഞപ്പോള്‍ അദ്ദേഹത്തിന് സന്തോഷമായിരുന്നു. അമേരിക്കയിലെ ചികിത്സയ്ക്കിടയില്‍ ഇരുവരും ഋഷി കപൂറിനെ സന്ദര്‍ശിക്കാനായി പോവാറുണ്ടായിരുന്നു. ഡിസംബറില്‍ ഇവരുടെ വിവാഹം ഉണ്ടാവുമെന്നുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു.


Click it and Unblock the Notifications











