ഇതൊന്നും ആരോടും ചർച്ച ചെയ്യാറില്ല!! രണ്‍ബീറുമായുള്ള പ്രണയത്തെക്കുറിച്ച് ആലിയയുടെ അമ്മ
രൺബീർ- ആലിയ ബന്ധം ബോളിവുഡിലെ ചൂട് പിടിച്ച ഒരു ചർച്ച വിഷയമാണ്.
ബോളിവുഡിൽ നിന്ന് കഴിഞ്ഞ കുറച്ചു കാലങ്ങളായി കേൾക്കുന്നത് സന്തോഷത്തിന്റെ കഥകളാണ്. താരങ്ങൾ തമ്മിലുള്ള പ്രണയവും ബ്രേക്കപ്പുമൊല്ലാം സർവ്വ സാധരണയാണ്. കഴിഞ്ഞ കുറച്ചു നാളായി കൂടിച്ചേരലുകളുടേയും തരവിവാഹത്തിന്റേയും കഥകളാണ് കേൾക്കുന്നത്. ബോളിവുഡിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട പ്രണയ ജോഡിയാണ് ആലിയയും രൺബീർ കപൂറും. ഏറ്റവും ആരാധകരുള്ള താരങ്ങൾ കൂടിയാണിവർ. ഇവരുടെ പ്രണയത്തിന് വീട്ടുകാരും ആരാധകരും പച്ചക്കൊടിയാണ് കാണിച്ചിരിക്കുന്നത്.

രൺബീർ- ആലിയ ബന്ധം ബോളിവുഡിലെ ചൂട് പിടിച്ച ഒരു ചർച്ച വിഷയമാണ്. വിവാഹത്തിനെ കുറിച്ചുളള വാർത്തകൾ പ്രചരിക്കുമ്പോൾ രൺബീറുമായിട്ടുളള ആലിയയുടെ ബന്ധത്തെ കുറിച്ച് അമ്മ സോണി റസ്ദാൻ പറയുന്നതിങ്ങനെയാണ്. ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് മകളുടെ വിവാഹത്തെ കുറിച്ചും പ്രണയത്തെ കുറിച്ചും ആലിയയുടെ അമ്മ ഇങ്ങനെ പറഞ്ഞത്.
ഈ കാര്യങ്ങള്‍ ഞാന്‍ ആരുമായും ചര്‍ച്ച ചെയ്യാറില്ല. തീര്‍ച്ചയായും, ഞങ്ങള്‍ക്ക് രണ്‍ബീറിനെ നന്നായി അറിയാം. നീതുവിന് അവളെ ഇഷ്ടമാണ്, എനിക്ക് അവളെ ഇഷ്ടമാണ്, രണ്‍ബീറിന് അവളെ ഇഷ്ടമാണ്...മനസ്സിലായോ ? എനിക്ക് അറിയില്ല, റിഷി കപൂര്‍ എല്ലാം തുറന്ന് പറയുന്ന വ്യക്തിയാണ്. ഞങ്ങള്‍ എല്ലാം പരസ്പരം നന്നായി അറിയാവുന്നവരാണ്. ഞാന്‍ അദ്ദേഹവുമൊന്നിച്ച് ജോലി ചെയ്തിട്ടുണ്ട്. നീതുവിനെയും രണ്‍ബീറിനെയും എനിക്ക് നന്നായി അറിയാം. ഇതൊന്നും വലിയ കാര്യമല്ലല്ലോ...രണ്‍ബീര്‍ വളരെ നല്ല പയ്യനാണ്' - സോണി റസ്ദാന്‍ പറഞ്ഞു.


Click it and Unblock the Notifications











