രണ്‍ബീറിനെ കാണാന്‍ ആലിയ ന്യൂയോര്‍ക്കിലെത്തിയപ്പോള്‍! വിവാഹം അടുത്തുണ്ടാവുമോയെന്ന് ആരാധകര്‍? കാണൂ!

ബോളിവുഡ് സിനിമാലോകം ഒന്നടങ്കം കാത്തിരിക്കുകയാണ് രണ്‍ബീറിന്റെ വിവാഹത്തിനായി. ഗോസിപ്പ് കോളങ്ങളില്‍ ഒരുകാലത്ത് നിറഞ്ഞുനിന്നിരുന്ന താരമായിരുന്നു അദ്ദേഹം. ആലിയയുമായി പ്രണയത്തിലാണെന്ന കാര്യം നേരത്തെ തന്നെ പുറത്തുവന്നിരുന്നു. സിനിമാലോകത്ത് എല്ലാവര്‍ക്കും അരിയാവുന്ന പരസ്യമായ രഹസ്യമായിരുന്നു ഇത്. അടുത്ത് തന്നെ കുടുംബത്തിലേക്ക് ആലിയ എത്തുമെന്ന് റിഷി കപൂര്‍ വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് ആരാധകര്‍ എന്നാണ് വിവാഹമെന്ന് ചോദിച്ച് തുടങ്ങിയത്. വിദഗദ്ധ ചികിത്സയ്ക്കായി ന്യൂയോര്‍ക്കിലേക്ക് പോയ റിഷി കപൂറിനൊപ്പം രണ്‍ബീറും നീതുവും മാത്രമല്ല ആലിയയുമുണ്ടെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

ന്യൂയോര്‍ക്കില്‍ ഇരുവര്‍ക്കുമൊപ്പം സമയം ചെലവഴിക്കുന്ന ആലിയയുടെ ഫോട്ടോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഇരുവരും ചിത്രങ്ങള്‍ പുറത്തുവിട്ടത്. വിവാഹത്തിന് മുന്‍പുള്ള ഒത്തുചേരലില്‍ ആരാധകരും സന്തോഷത്തിലാണ്. കോഫീ വിത്ത് കരണ്‍ എന്ന പരിപാടിക്കിടയിലാണ് ആലിയ രണ്‍ബീറിനെക്കുറിച്ച് വാചാലനായത്. അദ്ദേഹത്തിന്റെ കണ്ണുകളാണ് തന്നെ ആകര്‍ഷിച്ചതെന്ന താരം പറഞ്ഞിരുന്നു.

Alia Bhatt

ആലിയ വന്നതിന് ശേഷം ജീവിതം മൊത്തത്തില്‍ മാറിയെന്നും സിനിമാമേഖലയില്‍ത്തന്നെയുള്ള ആളായതിനാല്‍ താന്‍ ഏറെ സന്തോഷത്തിലാണെന്നും താരം പറഞ്ഞിരുന്നു. ജീവിതത്തെ സമീപിക്കുന്ന രീതിയില്‍ നിന്നും മാറ്റമുണ്ടായെന്നും പക്വത കൂടിയെന്നും താരം പറഞ്ഞിരുന്നു. ബന്ധങ്ങള്‍ക്ക് കൂടുതല്‍ വിശ്വാസ്യത കല്‍പ്പിക്കുന്നയാളാണ് ആലിയയെന്നും താരം പറയുന്നു. പ്രണയമെന്നത് വളരെ മനോഹരമായ കാര്യമാണിത്. ഒരുപാട് നീട്ടി വെക്കാതെ പെട്ടെന്ന് തന്നെ വിവാഹിതാരാവാനാണ് ഇരുവരും തീരുമാനിച്ചിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നായിരിക്കും ആ താരാമാങ്കമെന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍. അധികം വൈകാതെ തന്നെ ആ സന്തോഷവാര്‍ത്ത തേടിയെത്തുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X