നടി ആലിയ ഭട്ടിന്റെ ഫോണിലെ വാള്‍പേപ്പര്‍ കണ്ടുപിടിച്ച് ആരാധകര്‍! പ്രണയം സത്യമാണെന്ന കാര്യം ഉറപ്പായി
ബോളിവുഡ ഇനി കാത്തിരിക്കുന്നത് നടി ആലിയ ഭട്ടിന്റെയും രണ്‍ബീര്‍ കപൂറിന്റെയും വിവാഹത്തിന് വേണ്ടിയാണ്. വര്‍ഷങ്ങളായി പ്രണയത്തിലായ ഇരുവരും അധികം വൈകാതെ വിവാഹം കഴിക്കുമെന്ന് പലപ്പോഴായി വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും കൃത്യമായൊരു ദിവസം ഇനിയും പ്രഖ്യാപിച്ചിരുന്നില്ല. ഇതിനിടെ മറ്റൊരു കണ്ടുപിടുത്തവുമായി എത്തിയിരിക്കുകയാണ് പാപ്പരാസികള്‍.
ആലിയയുടെ ഫോണിന്റെ വാള്‍പേപ്പറിലുള്ള ഫോട്ടോയെ കുറിച്ചാണ് രസകരമായ വിവരങ്ങള്‍ പുറത്ത് വരുന്നത്. ഗില്‍റ്റി എന്ന നെറ്റ്ഫ്‌ളിക്‌സ് സിനിമയുടെ സ്‌പെഷ്യല്‍ പ്രദര്‍ശനം കാണാന്‍ എത്തിയതായിരുന്നു ആലിയ. ഒപ്പം സുഹൃത്ത് ആകാന്‍ഷ രഞ്ജന്‍ കപൂറും ഉണ്ടായിരുന്നു. ഇരുവരും നടന്ന് വരുന്നൊരു വീഡിയോ ആണ് വൈറലാവുന്നത്.

ഫോട്ടോഗ്രാഫര്‍മാരുടെ മുന്നിലെത്തുമ്പോള്‍ ആലിയയുടെ ഫോണ്‍ ഓണിലായിരുന്നു. ഈ സമയത്താണ് വാള്‍പേപ്പറിലേക്ക് ക്യാമറകണ്ണുകളെത്തിയത്. അത് ആലിയയും ഭാവി വരനും ബോളിവുഡ് നടനുമായ രണ്‍ബീറിനോട് ചേര്‍ന്ന് നില്‍ക്കുന്നതാണെന്നാണ് കണ്ടുപിടുത്തം. ചിത്രത്തില്‍ ഇരുവരും ലിപ്‌ലോക്ക് ചെയ്യുന്നതാണെന്നാണ് മറ്റ് ചിലര്‍ പറയുന്നത്. ഇരുവരുടെയും സ്‌നേഹം സത്യമാണെന്ന് വ്യക്തമാക്കുന്ന ചിത്രമാണിതെന്നാണ് കൂടുതല്‍ പേരും കമന്റിട്ടിരിക്കുന്നത്.
അടുത്തിടെ രണ്‍ബീറിന്റെ കസിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ആലിയയും എത്തിയിരുന്നു. അവിടെ നിന്നുമെടുത്ത ചിത്രമാണെന്നാണ് കൂടുതല്‍ ആളുകളും കമന്റിട്ടിരിക്കുന്നത്. 2018 മുതലായിരുന്നു ഇരുവരുടെയും പ്രണയം പുറംലോകം അറിയുന്നത്. ഈ വര്‍ഷം ഡിസംബറോട് കൂടി ഇരുവരും വിവാഹിതരാവുമെന്നാണ് അറിയുന്നത്.


Click it and Unblock the Notifications