'അതിന് വേണ്ടിയല്ല ഭാര്യ ആലിയയുടെ ഗര്‍ഭവാര്‍ത്ത പുറത്തുവിട്ടത്'; തുറന്നടിച്ച് രണ്‍ബീര്‍ കപൂര്‍

ബോളിവുഡിന്റെ പ്രിയ താരദമ്പതികളാണ് രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും. ദീര്‍ഘകാലത്തെ പ്രണയത്തിനു ശേഷം കഴിഞ്ഞ ഏപ്രില്‍ 14-ന് ആഘോഷമായിട്ടായിരുന്നു ഇരുവരുടെയും വിവാഹം. ബോളിവുഡ് ഒന്നടങ്കം ഈ താരവിവാഹത്തിലേക്ക് ഒഴുകിയെത്തിയിരുന്നു.

വിവാഹശേഷം അധികം വൈകാതെ ഇരുവരും ഷൂട്ടിങ്ങ് തിരക്കുകളിലേക്ക് മടങ്ങുകയും ചെയ്തിരുന്നു. ഇപ്പോഴിതാ രണ്‍ബീറും ആലിയയും തങ്ങളുടെ ജീവിതത്തിലേക്ക് ഒരു കുഞ്ഞതിഥിയെ കൂടി വരവേല്‍ക്കുകയാണ്. കഴിഞ്ഞ വാരം ആ സന്തോഷ വാര്‍ത്ത ആലിയ ആരാധകരുമായി പങ്കുവെച്ചിരുന്നു.

ranbir

ആലിയ ഗര്‍ഭിണിയാണെന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ ബോളിവുഡ് മാധ്യമങ്ങളും ആരാധകരുമെല്ലാം ഇപ്പോള്‍ താരദമ്പതികള്‍ക്ക് പിന്നാലെയാണ്. ഇരുവരുടെയും ചിത്രങ്ങള്‍ക്കും പുതിയ വാര്‍ത്തകള്‍ക്കുമായി കാതോര്‍ക്കുകയാണ് ഓരോ ആരാധകനും.

അതേസമയം കോഫി വിത്ത് കരണിന്റെ ഏഴാം സീസണിലെ ആദ്യ എപ്പിസോഡില്‍ രണ്‍വീര്‍ സിങ്ങിനൊപ്പം ആലിയ വന്നതോടെ ആരാധകരെല്ലാം വലിയ സന്തോഷത്തിലാണ്. ആലിയയും രണ്‍ബീറും മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുമ്പോള്‍ അത് വെറും പബ്ലിസിറ്റിക്ക് വേണ്ടി മാത്രമാണെന്ന് വാദിക്കുന്നവരും ഒരു പക്ഷമുണ്ട്. ആലിയയും രണ്‍ബീറും ആദ്യമായി ഒന്നിച്ച് അഭിനയിച്ച ബ്രഹ്മാസ്ത്രയുടെ റിലീസിന് വേണ്ടിയുള്ള പബ്ലിസിറ്റി സ്റ്റണ്ടാണോ ഇതെന്ന് ചോദിക്കുകയാണ് അതില്‍ ഒരു വിഭാഗം.

എന്നാല്‍ അത്തരം ആരോപണങ്ങളെക്കുറിച്ച് മറുപടിയുമായി എത്തുകയാണ് ഇപ്പോള്‍ രണ്‍ബീര്‍. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ തുറന്നുപറച്ചില്‍. 'ആലിയ ഗര്‍ഭിണിയാണെന്ന വാര്‍ത്ത പുറത്തുവിട്ടത് തങ്ങളുടെ സന്തോഷം ലോകം മുഴുവനുമായി പങ്കിടണമെന്ന ആഗ്രഹത്താലാണ്. ഞാനും ആലിയയും വിവാഹിതരായ ദമ്പതികള്‍ എന്ന നിലയില്‍ ഇക്കാര്യം അറിയിക്കാന്‍ ഇതാണ് ശരിയായ സമയം എന്ന് തോന്നി. അതിനാലാണ് ആരാധകരെ അറിയിച്ചത്. അല്ലാതെ മറ്റൊരു ചിന്തയും അതിന് പിന്നിലില്ല.' രണ്‍ബീര്‍ വ്യക്തമാക്കുന്നു.

ഈ സമയത്ത് എങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമാകാന്‍ ആഗ്രഹിക്കുന്നില്ലേ എന്ന് ചോദിച്ചപ്പോള്‍ 'അല്ല, എനിക്കങ്ങനെ തോന്നുന്നതേ ഇല്ല. എന്റെ ജീവിതത്തില്‍ ഇപ്പോഴുള്ള അവസ്ഥയില്‍ ഞാന്‍ വളരെ സന്തോഷവാനാണ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി എന്റെ നിലപാട് ഇതു തന്നെയാണ്.' രണ്‍ബീര്‍ വ്യക്തമാക്കി.

alia

ഷംഷേരയാണ് രണ്‍ബീര്‍ കപൂറിന്റെ ഏറ്റവും പുതിയ ചിത്രം. ജൂലൈ 22-ന് ചിത്രം റിലീസ് ചെയ്യും. കരണ്‍ മല്‍ഹോത്ര സംവിധാനം ചെയ്യുന്ന ഷംഷേര ഒരു പീരിയഡ് ആക്ഷന്‍ ചിത്രമാണ്. വാണി കപൂറാണ് ചിത്രത്തില്‍ രണ്‍ബീറിന്റെ നായികയായി എത്തുന്നത്.

സെപ്റ്റംബര്‍ 9-ാം തീയതിയാണ് ബ്രഹ്മാസ്ത്രയുടെ റിലീസ്. അയാന്‍ മുഖര്‍ജി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ രണ്‍ബീറിനൊപ്പം വലിയൊരു താരനിര തന്നെ പ്രത്യക്ഷപ്പെടുന്നുണ്ട്. ആലിയ ഭട്ട്, അമിതാഭ് ബച്ചന്‍, മൗനി റോയ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. കോവിഡിനെ തുടര്‍ന്നാണ് ചിത്രത്തിന്റെ റിലീസ് വൈകിയത്.

Read more about: ranbir kapoor alia bhatt
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X