രണ്‍ബീര്‍ കപൂറുമായുളള വിവാഹം ഉടനുണ്ടാകുമോ, ആലിയ ഭട്ടിന്‌റെ മറുപടി വൈറല്‍

By Midhun Raj

ബോളിവുഡ് സിനിമാ പ്രേമികളുടെ ഇഷ്ട താരജോഡികളാണ് രണ്‍ബീര്‍ കപൂറും ആലിയാ ഭട്ടും. പ്രണയത്തിലായതുമുതല്‍ ഇരുവരുടെയും പുതിയ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ കാത്തിരിക്കാറുണ്ട്. നിരവധി ശ്രദ്ധേയ സിനിമകളിലൂടെ ബോളിവുഡിലെ മുന്‍നിര നായകനടന്‍മാരില്‍ ഒരാളായി മാറിയ താരമാണ് രണ്‍ബീര്‍. സ്റ്റുഡന്റ് ഓഫ് ദി ഇയര്‍ എന്ന ചിത്രത്തിലൂടെയാണ് ആലിയ ഭട്ട് ശ്രദ്ധിക്കപ്പെട്ടത്. താരജോഡികളുടെതായി വരാറുളള സോഷ്യല്‍ മീഡിയ പോസ്റ്റുകളെല്ലാം നിമിഷനേരംകൊണ്ടാണ് വൈറലാകാറുളളത്.

ranbir kapoor-alia bhatt

രണ്‍ബീറിന്‌റെ കുടുംബത്തിനൊപ്പമുളള ആലിയയുടെ ചിത്രങ്ങളെല്ലാം മുന്‍പ് ആരാധകര്‍ ഏറ്റെടുത്തിരുന്നു. സെലക്ടീവായി മാത്രം സിനിമകള്‍ ചെയ്തുകൊണ്ടിരിക്കുന്ന ബോളിവുഡിലെ രണ്ട് താരങ്ങള്‍ കൂടിയാണ് ഇവര്‍. രണ്ട് വര്‍ഷമായി ആലിയ ഭട്ടുമായി പ്രണയത്തിലാണ് രണ്‍ബീര്‍. താരപുത്രന്‌റെ കുടുംബ ചടങ്ങുകളിലെല്ലാം മിക്കപ്പോഴും ആലിയയും പങ്കെടുക്കാറുണ്ട്. അതേസമയം പ്രണയത്തിലായതുമുതല്‍ ഇരുവരുടെയും വിവാഹത്തിനായി ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്.

സോഷ്യല്‍ മീഡിയയില്‍ ഇരുവരും നിരന്തരം നേരിട്ടുകൊണ്ടിരിക്കുന്ന ചോദ്യം കൂടിയാണിത്. 2020ല്‍ താരജോഡികള്‍ വിവാഹിതരാകാന്‍ തീരുമാനിച്ചതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ രണ്‍ബീറിന്‌റെ പിതാവ് റിഷി കപൂറിന്‌റെ വിയോഗത്തിന് പിന്നാലെ വിവാഹം മാറ്റിവെച്ചതായും വാര്‍ത്തകള്‍ വന്നു. എന്നാല്‍ വിവാഹ വാര്‍ത്തകളോടൊന്നും രണ്‍ബീറും ആലിയയും ഇതുവരെ പ്രതികരിച്ചിരുന്നില്ല.

പുതിയ ലുക്കിലൂടെ ഈ വര്‍ഷം ഞെട്ടിച്ച ഇന്ത്യന്‍ സെലിബ്രിറ്റികള്‍, ചിത്രങ്ങള്‍ കാണാം

നിലവില്‍ കൈനിറയെ ചിത്രങ്ങളുമായിട്ടാണ് ഇരുവരും മുന്നേറികൊണ്ടിരിക്കുന്നത്. രണ്‍ബീറും ആലിയയും ആദ്യമായി ഒന്നിച്ച ബ്രഹ്മാസ്ത്ര എന്ന ചിത്രത്തിനായി വലിയ പ്രതീക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. ബോളിവുഡ് ചിത്രത്തിന് പുറമെ എസ് എസ് രാജമൗലി സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രം ആര്‍ആര്‍ആറിലും നടി അഭിനയിക്കുന്നുണ്ട്. രാംചരണ്‍ തേജയും ജൂനിയര്‍ എന്‍ടിആറുമാണ് ചിത്രത്തിലെ നായകന്മാര്‍. അതേസമയം വിവാഹ വാര്‍ത്തകളോട് ആദ്യമായി പ്രതികരിച്ച് ആലിയ ഭട്ട് എത്തിയിരുന്നു.

Recommended Video

2020 ല്‍ പരാജയം നേരിട്ട സിനിമകള്‍ ഇവയൊക്കെയാണ് | FilmiBeat Malayalam

പിങ്ക് വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നടി വിവാഹത്തെ കുറിച്ച് മനസുതുറന്നത്. പുറത്തുവന്ന വാര്‍ത്തകളെല്ലം തളളിക്കളഞ്ഞുകൊണ്ടാണ് നടി എത്തിയത്. ഞാന്‍ എന്ന് വിവാഹിതയാകുമെന്നാണ് ഇപ്പോള്‍ എല്ലാവര്‍ക്കും അറിയേണ്ടതെന്ന് ആലിയ പറയുന്നു. സ്ഥിരമായി കേള്‍ക്കുന്നൊരു ചോദ്യമാണിത്. എന്നാല്‍ എനിക്ക് വെറും 25 വയസ്സ് മാത്രമാണ് പ്രായം. ഞാന്‍ ഇത്ര നേരത്തെ വിവാഹിതയാകണോ, നടി ചോദിക്കുന്നു. അതേസമയം പെട്ടെന്ന് ഒന്നും വിവാഹം കഴിക്കാന്‍ പദ്ധതിയില്ലെന്നാണ് നടി പറയുന്നത്. താന്‍ വളരെ ചെറുപ്പമാണെന്നും അഭിമുഖത്തില്‍ ആലിയ ഭട്ട് പറഞ്ഞു.

Read more about: ranbir kapoor alia bhatt
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X