അതോര്‍ക്കുമ്പോള്‍ നാണക്കേടില്ല, ഒളിക്കാനും ആഗ്രഹിക്കുന്നില്ല, ആലിയയുടെ കുടുംബത്തിലെ കറുത്ത ദിനങ്ങൾ

അന്നത്തെ ആ കറുത്ത കാലത്തെക്കുറിച്ച് ഒരു പുസ്തകമെഴുതാനുള്ള തയ്യാറെടുപ്പിലാണ്.

ബോളിവുഡിലെ ക്യൂട്ട് ആൻഡ് ചാമിങ്ങ് താരമാണ് ആലിയ ഭട്ട്. എപ്പോഴും ചിരിച്ച മുഖത്തോടെയായിരിക്കും ആലിയ ആരാധകർക്ക് മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. എത്ര സങ്കടങ്ങൾ ഉള്ളിലുണ്ടായാലും പുറമേ അത് പ്രകടമാക്കാത്ത ഒരു പ്രകൃതക്കാരിയാണ്. വേഗം അത് ആർക്കും തിരിച്ചറിയാനും സാധിക്കില്ല. ആലിയയെ പോലെ തന്നെയാണ് താരത്തിന്റെ ചിത്രങ്ങളും. വളരെ ബോൾഡായ ചാമിങ്ങ് കഥാപാത്രങ്ങളാകും താരത്തെ നേടിയെത്തുന്നത്. അതു കൊണ്ട് തന്നെയാണ് ആ ചിത്രങ്ങൾ പ്രേക്ഷകർ ഇരു കൈകളും നീട്ടി സ്വീകരിക്കുന്നതും ബോക്സ് ഓഫീസിൽ വൻ വിജയം നേടുന്നതും.

alia

അലിയ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണെങ്കിലും അലിയുടെ കുടുംബത്തെ കുറിച്ചോ ജീവിത ചുറ്റുപ്പാടിനെ കുറിച്ചോ ആർക്കും അറിയില്ല. ആലിയ സ്ക്രീനിൽ തകർത്ത് അഭിനയിച്ച് കൈയടി വാങ്ങിയ കഥാപാത്രങ്ങളെക്കാലും സംഭവബഹുലമായ സംഭവങ്ങളാണ് സഹോദരി ഷാഹീൻ ജീവിതത്തിൽ അനുഭവിച്ചത്. എന്താണെന്ന് അറിയാൻ തുടർന്ന് വായിക്കൂ...

 വിഷാദരോഗത്തിന്റെ അടിമ

വിഷാദരോഗത്തിന്റെ അടിമ

ആലിയുടെ മുത്ത സഹോദരിയാണ് ഷഹീദ്. സഹോദരിയുടെ 13 വയസു മുതലാണ് അവരുടെ ജീവിതം ഇരുട്ട് വീഴാൻ തുടങ്ങിയത്. പതിമൂന്ന് വയസു മുതൽ ഷഹീദ് വിഷാദ രോഗത്തിന് അടിമപ്പെടുകയായുന്നു. അന്ന് താനും തന്റെ കുടുംബവും അനുഭവിച്ച ബുദ്ധിമുട്ടിനെ കുറിച്ചും കഷ്ടപ്പാടിനേയും കുറിച്ചുള്ളതാണ് പുസ്തകം. വിഷാദ രോഗത്തിനു മുന്നിൽ അടിമപ്പെടേണ്ടതോ തേറ്റു കൊടുക്കേണ്ട ഒന്നല്ല. അതിനെ പൊരുതി ജയിക്കുകയാണ് വേണ്ടത്. വിഷാദരോഗത്തിൽ നിന്ന് എങ്ങനെ രക്ഷപ്പെടാം എന്നാണ് ഷാഹിൻ പുസ്തകത്തിൽ പറയുന്നത്. സ്വന്തം ജീവിതത്തൽ നിന്ന് ലഭിച്ച പാഠങ്ങളുടെ പശ്ചാത്തലത്തിലാണ് പുസ്തകം രചിക്കുന്നത്. അലിയയുട്യും ഷാഹീന്റേയും അമ്മ സോണി റാസ്ദാനാണ് പുസ്തകം രചിക്കുന്ന കാര്യം വെളിപ്പെടുത്തിയത്.

 തുറന്നു പറയാൻ നാണക്കേടില്ല

തുറന്നു പറയാൻ നാണക്കേടില്ല

രണ്ടു വർശം മുൻപാണ് ഷാഹീൻ താൻ വിഷാദരോഗവുമായി മല്ലിടുന്ന കാര്യം പുറം ലോകത്തെ അറിയിച്ചത്. തന്റെ ഇൻസ്റ്റാഗ്രാമിലൂടെയായിരുന്നു വെളിപ്പെടുത്തൽ. ഇതൊരു വെളിപ്പെടുത്തലോ കുറ്റബോധമോ അല്ല. ഇതൊന്നും താൻ ഒരിക്കലും ഒളിക്കാനും അഗ്രഹിക്കുന്നില്ല. ആ സമയത്ത് തന്റെ ചുറ്റിലും ഉണ്ടായിരുന്നവർക്ക് അറിയാം അന്ന് അനുഭവിച്ച വേദനയെ കുറിച്ച്. അതൊന്നും പുറത്ത് പറയാൻ തനിയ്ക്കൊരു നാണക്കേടുമില്ലെന്ന് ഷഹീൻ പറഞ്ഞു.

 വിഷാദ രോഗത്തിനോടൊപ്പം ജീവിച്ചു

വിഷാദ രോഗത്തിനോടൊപ്പം ജീവിച്ചു

വിഷാദരോഗത്തോട് പൊരുതുകയല്ലായിരുന്നു ജീവിക്കുക തന്നെയായിരുന്നു. അതിനെ ഒരു പോരാട്ടമായി തനിയ്ക്ക് ഒരുക്കലും കാണാൻ സാധിക്കുകയില്ലെന്നു ഷഹീൻ‌ ഇൻസ്റ്റഗ്രാമിൽ കുറിച്ചിരുന്നു. ഒരു സമയത്ത് അത് എന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു. ചിലപ്പോൾ കുഴപ്പമൊന്നും ഉണ്ടാകില്ല. ശാന്തമായിരിക്കും. അടുത്ത അവസരത്തിൽ അത് എന്റെ ഉള്ളിലുള്ള വെളിച്ചം കെടുത്തി കളയുന്നതു പോലെ തോന്നും . അപ്പോൾ താൻ നിശബ്ദയാകും. കിടക്കയിൽ നിന്ന് എഴുന്നേൽക്കാൻവരെ മടിയാകും. ആ കിടപ്പ് മണിക്കൂറുകൾ വരെ തുടരും ചിലപ്പോൾ ദിനങ്ങൾ വരെ തുടർന്ന് പോകുമെന്ന് ഷാഹീൻ കുറിച്ചു.

 മറച്ചു വയ്ക്കുന്നു

മറച്ചു വയ്ക്കുന്നു

സാധാരണ ഗതിയിൽ സെലിബ്രിറ്റികൾ അവരുമായി ചുറ്റിപ്പറ്റിയുള്ള ട്രാജഡികൾ പുറം ലോകത്ത് നിന്ന് മൂടി വയ്ക്കുകയാണ് ചെയ്യാറുള്ളത്. തങ്ങളുടെ കുടുംബത്തിന് സംഭവിച്ച ദുഃഖകരമായ കാര്യങ്ങൾ പുറം ലോകത്തിനോട് തുറന്നു പറയാറില്ല. ഇതിനു പിന്നാലെ പാപ്പരാസികൾ പോകുമ്പോഴാണ് ഇക്കാര്യങ്ങൾ പുറം ലോകത്തിൽ എത്തുന്നത്. അതേസമയം തങ്ങളുടെ അനുഭവങ്ങൾ സമൂഹത്തിന് ഗുണം ചെയ്യട്ടെയെന്ന് കരുതി ചിലർ അനുഭവിച്ച യാതനകൾ പുറം ലോകത്തെ അറിയിക്കും. അതിനൊരു ഉദാഹരണമാണ് നടി ദീപിക പരദുകോൺ. ദീപികയും വിഷാദരോഗത്തിന് അടിമയായിരുന്നു. താരം അത് തുറന്ന് സമ്മതിച്ചിട്ടുമുണ്ട്.

 ബോധവത്കരണം

ബോധവത്കരണം

ദീപിക വിഷാദരോഗത്തിനെ കുറിച്ചുള്ള ബോധവത്കരണ പരിപാടിയിൽ പങ്കെടുക്കാറുണ്ട്. അവസരങ്ങൾ ലഭിക്കുമ്പോഴെല്ലാം താൻ നേരിട്ട യാതനകളെ കുറിച്ച് പ്രേക്ഷകരുമായി പങ്കുവെയ്ക്കാറുണ്ട്. വിഷാദരോഗത്തിൽ നിന്ന് മോചിതയായതിനു ശേഷം താൻ ഒരു പുതിയ മനുഷ്യയാവുകയായിരുന്നെന്ന് ദീപിക പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. കുറച്ചു കൂടി മനദൈര്യം ഉണ്ടായെന്ന് ദീപിക പറഞ്ഞു. സുഹൃത്തിന്റെ മരണമാണ് ദീപികയുടെ മനസിലെ പിടിച്ചുലച്ചത്. പിന്നീട് വളരെ കഷ്ടപ്പെട്ടാണ് പഴയ ജീവിതത്തിലേയ്ക്ക കടന്നു വന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X