രണ്‍ബീറിന്റെ 'ഏ ദില്‍ ഹെ മുഷ്‌കില്‍'ആലപിച്ച് ആലിയ! വീഡിയോ വൈറല്‍! കാണൂ

By Midhun

ബോളിവുഡ് ആരാധകര്‍ ഏറെ ഇഷ്ടപ്പെടുന്ന പ്രണയജോഡികളാണ് രണ്‍ബീറും ആലിയയും. ഇരുവരുടെയും പ്രണയവാര്‍ത്ത ആരാധകരിലും സിനിമാപ്രേമികളിലും ഒന്നടങ്കം ആഹ്ളാദമുണ്ടാക്കിയിരുന്നു. രണ്‍ബീര്‍ കപൂര്‍ തന്നെയായിരുന്നു ആലിയയുമായുളള പ്രണയത്തെക്കുറിച്ച് മാധ്യമങ്ങള്‍ മുന്‍പില്‍ മനസുതുറന്നിരുന്നത്.

തുടര്‍ന്ന് ഇരുവരുടെയും പിന്നാലെയായിരുന്നു മാധ്യമങ്ങളും പാപ്പരാസികളും. രണ്‍ബീറിന്റെയും ആലിയയുടെയും വിശേഷങ്ങളറിയാന്‍ വലിയ താല്‍പര്യമാണ് എല്ലാവരും കാണിക്കാറുളളത്. ഇരുവരും ഒന്നിച്ചുളള ചിത്രങ്ങള്‍ക്കെല്ലാം തന്നെ മികച്ച സ്വീകാര്യത സമൂഹമാധ്യമങ്ങളില്‍ ലഭിക്കാറുണ്ട്.

ranbir kapoor-alia bhatt

അടുത്തിടെ രണ്‍ബീറിന്റെ ഫാമിലിക്കൊപ്പം ആലിയ സമയം ചെലവഴിച്ചതും മറ്റും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. കൂടാതെ ആലിയയെ കാണാനായി നടിയുടെ വീട്ടില്‍ രണ്‍ബീര്‍ എത്തിയതും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. വിവിധ ഫാന് പേജുകളിലെല്ലാം തന്നെ റാലിയ എന്ന പേരില്‍ ഇരുവരുടെയും ഫോട്ടോകളും വീഡിയോകളും ആരാാധകര്‍ എപ്പോഴും ഷെയര്‍ ചെയ്യാറുണ്ട്.

ranbir kapoor-alia bhatt

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ എറ്റവുമധികം ഷെയര്‍ ചെയ്യപ്പെടുന്നത് രണ്‍ബീറിന്റെ സിനിമയിലെ ഒരു ഗാനം ആലിയ ആലപിക്കുന്നതാണ്. കരണ്‍ ജോഹറിന്റെ സംവിധാനത്തില്‍ രണ്‍ബീര്‍ അഭിനയിച്ച ഹേ ദില്‍ ഹെ മുശ്കില്‍ എന്ന ചിത്രത്തിലെ ഗാനമാണ് ആലിയ ആലപിച്ചിരിക്കുന്നത്. കരണ്‍ ജോഹര്‍, അവതാരകന്‍ മനീഷ് പോള്‍ തുടങ്ങിയവര്‍ക്കൊപ്പമാണ് ആലിയ ഈ പാട്ട് പാടിയിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X