ആലിയ കപൂര്‍ എന്ന് വിളിക്കാമോയെന്ന് ആരാധകന്‍!ട്വിറ്ററില്‍ കിടിലന്‍ മറുപടി നല്‍കി ആലിയ!ട്വീറ്റ് വൈറല്‍
ബോളിവുഡില്‍ ആരാധകര്‍ ഏറെയിഷ്ടപ്പെടുന്ന താരജോഡികളാണ് രണ്‍ബീറും ആലിയ ഭട്ടും. ഇരുവരും പ്രണയത്തിലാണെന്ന വിവരം എല്ലാവരെയും സന്തോഷത്തിലാഴ്ത്തിയിരുന്നു, സിനിമകളില്‍ ഒന്നിച്ച് അധികം അഭിനയിച്ചില്ലെങ്കിലും എല്ലാവര്‍ക്കും ഇഷ്ടമാണ് ഈ താരജോഡികളെ. ഇരുവരുടെയും പുതിയ വിശേഷങ്ങളറിയാനായി വലിയ താല്‍പര്യമാണ് എല്ലാവരും കാണിക്ക3റുളളത്. രണ്‍ബീറും ആലിയയും തമ്മിലുളള ചിത്രങ്ങള്‍ക്കെല്ലാം മികച്ച സ്വീകാര്യത ആരാധകര്‍ നല്‍കാറുണ്ട്,
അടുത്തിടെ ഇവരുടെ വിവാഹ വാര്‍ത്തകള്‍ സജീവമായി മാധ്യമങ്ങളില്‍ വന്നെങ്കിലും താരങ്ങള്‍ ഇതേക്കുറിച്ച് പ്രതികരിച്ചിരുന്നില്ല. ബോളിവുഡില്‍ രണ്‍വീര്‍ സിങ്-ദീപിക പദുകോണ്‍ ജോഡികളുടെ വിവാഹത്തിനു ശേഷമായിരുന്നു ഇവരെയുംക്കുറിച്ചുളള റിപ്പോര്‍ട്ടുകള്‍ വന്നത്. അതേസമയം ഇരുവരുടെയും ബന്ധത്തെക്കുറിച്ച് ആലിയയുടെ പിതാവ് മഹേഷ് ഭട്ട് സംസാരിച്ചത് ശ്രദ്ധേയമായിരുന്നു. അടുത്തിടെ ട്വിറ്ററില്‍ ആരാധകന്റെ ചോദ്യത്തിന് ആലിയ പറഞ്ഞ മറുപടി ശ്രദ്ധേയമായിരുന്നു. രണ്‍ബീറുമായി ബന്ധപ്പെട്ടൊരു ചോദ്യമായിരുന്നു ആരാധകന്‍ ആലിയയോട് ചോദിച്ചിരുന്നത്.

ആലിയയും രണ്‍വീറും
രണ്‍വീറിന്റെയും ദീപികയുടെ വിവാഹ ശേഷം ആരാധകര്‍ എറ്റവും കൂടുതല്‍ കാത്തിരിക്കുന്നത് ആലിയയുടെയും രണ്‍ബീറിന്റെയുമാണ്. പ്രിയങ്കാ ചോപ്രയുടെയും നി്ക്ക് ജോഹ്നാസിന്റെയും അടുത്തിടെയായിരുന്നു നടന്നത്. അതേസമയം വിവാഹം കഴിക്കാന്‍ വലിയ തിരക്കൊന്നും ഇല്ലെന്നായിരുന്ന അടുത്തിടെ രണ്‍ബീര്‍ പ്രതികരിച്ചത്. വിവാഹം എന്നത് അതിന്റെതായ സമയത്ത് നടക്കുന്ന ഒന്നാണെന്നും രണ്‍ബീര്‍ പ്രതികരിച്ചിരുന്നു. നിലവില്‍ 35 വയസായ രണ്‍വീറിന് വിവാഹം കഴിക്കാനുളള ഉചിത സമയമാണിതെന്നാണ് സമൂഹ മാധ്യമങ്ങളിലെല്ലാം അഭിപ്രായങ്ങള്‍ വന്നിരുന്നത്. ഇവരുടെ വിവാഹം എന്തായാലും അടുത്ത വര്‍ഷം തന്നെയുണ്ടാകുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.

മഹേഷ് ഭട്ട് പറഞ്ഞത്
ആലിയയും ഇക്കാര്യം തന്നെയായിരുന്നു അടുത്തിടെ അറിയിച്ചിരുന്നത്. വിവാഹം കഴിക്കാന്‍ വലിയ ധൃതിയില്ലെന്നും നടക്കേണ്ട സമയത്ത് അതു നടക്കുമെന്നും നടി അറിയിച്ചു. അതേസമയം ആലിയയുടെ പിതാവും സംവിധായകനുമായ മഹേഷ് ഭട്ട് ഇവരുടെ ബന്ധത്തെക്കുറിച്ച് പറഞ്ഞ കാര്യങ്ങളും
ശ്രദ്ധേയമായിരുന്നു. രണ്‍ബീറിനെ തനിക്ക് ഇഷ്ടമാണെന്നും അവരുടെ ബന്ധത്തെക്കുറിച്ച് അറിയാമെന്നുമാണ് മഹേഷ് ഭട്ട് പറഞ്ഞത്. വിവാഹവുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും പുറത്തുവിടാറായില്ലെന്നും സൂക്ഷിച്ച് തീരുമാനിക്കേണ്ട കാര്യമാണ് അതെന്നും മഹേഷ് ഭട്ട് അറിയിച്ചിരുന്നു.

ആരാധകന്റെ ചോദ്യം
ട്വിറ്ററില്‍ നടന്ന ചോദ്യോത്തര വേളയിലായിരുന്നു ആലിയയോട് തീരെ പ്രതീക്ഷിക്കാത്ത ഒരു ചോദ്യം ആരാധകന്‍ ചോദിച്ചിരുന്നത്. വിവാഹം കഴിഞ്ഞ പ്രിയങ്കാ ചോപ്ര തന്റെ പേര് പ്രിയങ്ക ചോപ്ര ജോഹ്നാസ് എന്ന മാറ്റിയതിന്റെ പശ്ചാത്തലത്തിലാണ് ഒരു ആരാധകന്‍ ആലിയയോട് ഈ ചോദ്യം ചോദിച്ചത്. ഞങ്ങള്‍ക്ക് ആലിയ കപൂര്‍ എന്ന വിളിക്കാമോ എന്നായിരുന്നു ഒരു ആരാധകന്റെ ചോദ്യം. തീരെ പ്രതീക്ഷിക്കാതെ വന്ന ഒരു ചോദ്യമായതുകൊണ്ടു തന്നെ ആലിയയുടെ മറുപടിയും പെട്ടെന്ന് വന്നിരുന്നു.

ആലിയയുടെ മറുപടി
ഹിമാംഷു കകാനി എന്ന ആരാധകനായിരുന്നു ആലിയ ഭട്ടിനോട് ഈ ചോദ്യം ചോദിച്ചിരുന്നത്. ഹിമാംഷും കകാനി എന്ന പേര് മാറ്റി താങ്കളെ ഹിമാംഷു ഭട്ട് എന്ന വിളിക്കട്ടെയെന്നായിരുന്നു ആലിയയുടെ മറുചോദ്യം. ഇതോടെ ആരാധകന്റെ സംശയവും തീര്‍ന്നിരുന്നു. ഐശ്വര്യ റായ്,ശില്‍പ ഷെട്ടി തുടങ്ങിയവരും വിവാഹ ശേഷം തങ്ങളുടെ പേരുകള്‍ മാറ്റിയിരുന്നവരാണ്. എന്നാല്‍ രണ്‍വീര്‍ സിംഗുമായുളള വിവാഹ ശേഷം ദീപിക പദുകോണ്‍ പേര് മാറ്റിയിരുന്നില്ല. ഏതായാലും ആലിയയുടെ മറുപടി ട്വീറ്റ് സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുകയാണ്.
ട്വീറ്റ് കാണൂ


Click it and Unblock the Notifications