അദ്ദേഹത്തെ തന്നെ വിവാഹം കഴിക്കണം; ആലിയ ഭട്ട് തുടക്കം മുതല്‍ പറഞ്ഞിരുന്ന പ്രണയനായകന്‍ ഇതാണ്
ബോളിവുഡ് സിനിമാലോകം കാത്തിരുന്ന താരവിവാഹം ഇന്ന് നടക്കുകയാണ്. വര്‍ഷങ്ങളോളം നീണ്ട പ്രണയത്തിനൊടുവില്‍ ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും ഏപ്രില്‍ പതിനാലിന് വിവാഹിതരാവും. ഒരാഴ്ചയോളമായി വിവാഹത്തോട് അനുബന്ധിച്ചുള്ള ചടങ്ങുകളാണ് നടന്ന് കൊണ്ടിരുന്നത്. സിനിമയിലെ അടുത്ത സുഹൃത്തുക്കളും താരങ്ങളുമൊക്കെ ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. അതേ സമയം താരങ്ങളെ കുറിച്ചുള്ള രസകരമായ കഥകളാണ് വീണ്ടും പ്രചരിക്കുന്നത്.
ആദ്യമൊക്കെ രണ്‍ബീറും ആലിയയും പ്രണയകഥ മറച്ച് വെച്ചിരുന്നു. പിന്നീട് പൊതുവേദിയില്‍ ഒരുമിച്ച് എത്തി തുടങ്ങിയതോടെയാണ് പ്രണയകഥ പ്രചരിക്കാന്‍ തുടങ്ങിയത്. എന്നാല്‍ തന്റെ പ്രണയത്തെ കുറിച്ച് ആലിയ ഒന്നിലധികം തവണ വെളിപ്പെടുത്തിയിട്ടുണ്ട് എന്നതാണ് ശ്രദ്ധേയമായ കാര്യം. വിശദമായി വായിക്കാം..

കോഫി വിത് കരണ്‍ എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് രണ്‍ബീര്‍ കപൂറിനെ വിവാഹം കവിക്കാന്‍ താന്‍ ആഗ്രഹിക്കുന്നതായി ആലിയ ഭട്ട് പറഞ്ഞത്. ഈ പരിപാടിയില്‍ ആദ്യമായി പങ്കെടുത്തതായിരുന്നു ആലിയ. മൂന്ന് നടന്മാരുടെ പേരുകള്‍ പറഞ്ഞ് അതില്‍ ആരെയാണ് വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നത് എന്നായിരുന്നു അവതാരകനായ കരണ്‍ ജോഹര്‍ ചോദിച്ചത്. ഒടുവില്‍ രണ്‍ബീറിനെ വിവാഹം കഴിക്കാന്‍ ഇഷ്ടപ്പെടുന്നു എന്നുള്ള മറുപടി നടി നല്‍കി. പില്‍ക്കാലത്ത് അത് സത്യമായി മാറുകയായിരുന്നു.

ആലിയയുടെ അരങ്ങേറ്റ സിനിമയായ 'സ്റ്റുഡന്റ് ഓഫ് ദി ഇയര്‍' ന്റെ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴും രണ്‍ബീറിനെ കുറിച്ച് പറഞ്ഞിരുന്നു. ഞാന്‍ എപ്പോഴും സ്‌നേഹിക്കുന്നത് രണ്‍ബീറിനെയാണ്. ബര്‍ഫിയ്ക്ക് ശേഷം അദ്ദേഹത്തെ കൂടുതലായി സ്‌നേഹിക്കാന്‍ തുടങ്ങി. അതിനാല്‍ അദ്ദേഹം എന്റെ ഏറ്റവും വലിയ ക്രഷ് ആണ്. എപ്പോഴും അദ്ദേഹം എന്റെ ക്രഷ് ആയി തുടരുമെന്നും ആലിയ പറഞ്ഞിരുന്നു.

കോഫി വിത്ത് കരണ്‍ എന്ന പരിപാടിയില്‍ രണ്ടാമത് വന്നപ്പോഴും രണ്‍ബീര്‍ കപൂറിനെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് ആലിയ ഭട്ട് പറഞ്ഞു. 'അദ്ദേഹത്തോട് ശരിക്കും ആരാധനയാണ്. ഇപ്പോഴും അവനെ വിവാഹം കഴിക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്' എന്നും നടി പറഞ്ഞു. രണ്‍ബീറിനോട് എത്രത്തോളം സ്‌നേഹമുണ്ടെന്ന് അന്ന് ആലിയയുടെ വാക്കുകളിലൂടെയും കണ്ണിലൂടെയും കാണാമായിരുന്നു.
Recommended Video

പിന്നീട് ഒരു അഭിമുഖത്തിലും ആദ്യമായി തോന്നിയ ക്രഷ് ആരോടാണെന്ന ചോദ്യത്തിനും രണ്‍ബീര്‍ എന്ന ഉത്തരമാണ് നടി നല്‍കിയത്. മാത്രമല്ല തന്നെ തുറിച്ച് നോക്കി നില്‍ക്കുന്ന തരത്തിലുള്ള രണ്‍ബീറിന്റെ ഒരു പോസ്റ്റര്‍ തന്റെ മുറിയില്‍ ഉണ്ടെന്നും നടി പറഞ്ഞിരുന്നു. എല്ലാ പ്രതിബന്ധങ്ങള്‍ക്ക് ഇടയിലും ആലിയ രണ്‍ബീറിനെ സ്‌നേഹിച്ചിരുന്നു. സിനിമയില്‍ പല നടന്മാരുടെ കൂടെ അഭിനയിച്ചിട്ടുണ്ടെങ്കിലും ആ ക്രഷ് നഷ്ടപ്പെട്ടിരുന്നില്ല. നിങ്ങള്‍ എപ്പോഴാണ് വിവാഹം കഴിക്കുക എന്ന് നിങ്ങള്‍ ചോദിച്ചാല്‍ സത്യസന്ധമായി തന്നെ ഞാന്‍ മറുപടി പറയും. കാരണം ഇതിനകം തന്നെ അദ്ദേഹത്തെ എന്റെ മനസില്‍ വിവാഹം കഴിച്ച് കഴിഞ്ഞു എന്നാണ് ആലിയ പറഞ്ഞത്. രണ്‍ബീറിനെ ആദ്യമായി സ്‌ക്രീനില്‍ കണ്ടപ്പോള്‍ തന്നെ വിവാഹം കഴിക്കാന്‍ താന്‍


Click it and Unblock the Notifications