സാരിയിൽ ഗംഭീര ലുക്കിൽ താര സുന്ദരി! രൺവീറിനും സോയ അക്തറിനോട് നന്ദി
ബേളിവുഡിലെ കൂൾ ആന്റ് ക്യൂട്ട് താരമാണ് ആലിയ ഭട്ട്. സിനിമയിൽ മാത്രമല്ല പെതുവേദിയിലും താരം പ്രേക്ഷകരുടെ ശ്രദ്ധ നേടാറുണ്ട്. സ്റ്റൈലും ഡ്രസ്സിങ്ങും രീതിയുമാണ് ആലിയയെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തയാക്കുന്നത്. ഇപ്പോൾ ബേളിവുഡ് കോളങ്ങളിൽ നിറഞ്ഞ് നിൽക്കുന്നത് ആലിയയുടെ പുതിയ ലുക്കാണ്. മുംബൈയിൽ നടന്ന സ്റ്റാർ അവാർഡ് നിശയിലാണ് ഗംഭീര ലുക്കിൽ താരം പ്രത്യക്ഷപ്പെട്ടത്.

പല നിറത്തുലുള്ള സാറി ധരിച്ചായിരുന്നു ആലിയ അവാർഡ് നിശയിൽ എത്തിയത്. സാരിയ്ക്കൊപ്പം സ്ലീവ് ലെസ് ബൗസായിരുന്നു ആലിയ തിരഞ്ഞെടുത്ത്. വലിയ കമ്മലുകളായിരുന്നു താരം ധരിച്ചിരുന്നത്. അതേ സമയം മാല ഉപയോഗിച്ചിരുന്നില്ല. നെറ്റിയിലെ ചെറിയ പൊട്ട് താരത്തിന്റെ ഭംഗി കൂട്ടുകയായിരുന്നു. സബ്യാസാചി ഡിസൈൻ ചെയ്ത സാരിയിൽ അതി മനോഹര്യായിട്ടായിരുന്നു താരം എത്തിയത്.
പുരസ്കാരം ലഭിച്ചതിനുളള സന്തോഷവും താരം പങ്കവെച്ചിട്ടുണ്ട്. ട്വിറ്റർ പേജിലൂടെയാണ് നന്ദി പറഞ്ഞ് താരം എത്തിയത്. സോയ ആക്തർ ചിത്രമായ ഗള്ളി ബോയിയുടെ പ്രകടത്തിനാണ് താരത്തിന് പുരസ്താരം ലഭിക്കുന്നത്. സ്റ്റാർ സ്ക്രീൻ അവാർഡിനും സഹതാരം രൺവീർ സിങിനും സംവിധായിക സോയ അക്തറിനും താരം നന്ദി അറിയിക്കുന്നുണ്ട്.


Click it and Unblock the Notifications