For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആരാധകരുടെ ആ സംശയത്തിന് ഒടുവില്‍ മറുപടിയുമായി ആലിയ! ഇത് പൊളിക്കും! കാണൂ

  By Midhun
  |

  ബോളിവുഡ് സിനിമാ പ്രേമികള്‍ ഏറെ ഇഷ്ടപ്പെടുന്ന താരസുന്ദരിയാണ് ആലിയാ ബട്ട്. സ്റ്റുഡന്റ് ഓഫ് ദി ഇയര്‍ എന്ന ചിത്രത്തിലൂടെ തുടങ്ങിയ ആലിയ ശ്രദ്ധേയ കഥാപാത്രങ്ങളിലൂടെയായിരുന്നു പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്തത്. അടുത്തിടെയായിരുന്നു ആലിയയും രണ്‍ബീറും പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. സിനിമാ പ്രേമികള്‍ ഒന്നടങ്കം ഞെട്ടലോടെയായിരുന്നു ഇവരുടെ പ്രണയവാര്‍ത്ത അറിഞ്ഞത്.

  ട്രോളന്‍മാരുടെ സൂപ്പര്‍സ്റ്റാര്‍ ദശമൂലം ദാമു ഹീറോ ആകുന്നു! സിനിമ ഉടനെന്ന് സംവിധായകന്‍ ഷാഫി!!

  രണ്‍ബീര്‍ തന്നെയായിരുന്നു ആലിയയുമായുളള പ്രണയത്തെക്കുറിച്ച് മനസ് തുറന്നിരുന്നത്. തുടര്‍ന്ന് താരജോഡികളുടെ വിശേഷങ്ങളറിയാനായി വലിയ താല്‍പര്യമായിരുന്നു എല്ലാവരും കാണിച്ചിരുന്നത്. ഇരുവരും ഒരുമിച്ചുളള ചിത്രങ്ങള്‍ക്കെല്ലാം മികച്ച സ്വീകാര്യത സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നു. കഴിഞ്ഞ ദിവസം ആരാധകരില്‍ ഒരാള്‍ ചോദിച്ച ചോദ്യത്തിന് ആലിയ പറഞ്ഞ മറുപടി ശ്രദ്ധേയമായിരുന്നു.

  രണ്‍ബീറിന്റെ ആലിയ

  രണ്‍ബീറിന്റെ ആലിയ

  ബോളിവുഡ് സിനിമാ പ്രേമികള്‍ ഏറെയിഷ്ടപ്പെടുന്ന താരജോഡികളാണ് രണ്‍ബീറും ആലിയയും. ജനപ്രിയ സിനിമകളിലൂടെയായിരുന്നു ഇരുവരും പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്തിരുന്നത്. പ്രേക്ഷകര്‍ക്കിഷ്ടപ്പെട്ട ശ്രദ്ധേയ കഥാപാത്രങ്ങള്‍ താരജോഡികള്‍ ബോളിവുഡില്‍ ചെയ്തിരുന്നു. ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്ത ആരാധകരില്‍ ഒന്നടങ്കം സന്തോഷമുണ്ടാക്കിയിരുന്നു. താരജോഡികള്‍ ഒരുമിച്ച ചിത്രങ്ങള്‍ക്കെല്ലാം വലിയ സ്വീകരണമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കാറുളളത്. ബോളിവുഡിലെ ക്യൂട്ട് പ്രണയ ജോഡികളായാണ് രണ്‍ബീറും ആലിയയും അറിയപ്പെടുന്നത്.

  രണ്‍ബീര്‍ പറഞ്ഞത്

  രണ്‍ബീര്‍ പറഞ്ഞത്

  ആലിയയുമായി പ്രണയത്തിലാണെന്ന കാര്യം രണ്‍ബീര്‍ തന്നെയായിരുന്നു എല്ലാവരെയും അറിയിച്ചിരുന്നത്. ആലിയയെക്കുറിച്ച് നേരത്തെ രണ്‍ബീര്‍ പറഞ്ഞ വാക്കുകള്‍ ഏറെ ശ്രദ്ധേയമായി മാറിയിരുന്നു. ഇത് തീര്‍ത്തും പുതിയൊരു അനുഭവമാണെന്നും ഇക്കാര്യത്തെക്കുറിച്ച് കുടുതലായി ഒന്നും സംസാരിക്കാന്‍ ആവില്ലായെന്നുമാണ് രണ്‍ബീര്‍ പറഞ്ഞത്. ഒരു വ്യക്തി എന്ന നിലയില്‍ ആലിയ ഉയരങ്ങളിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. അഭിനയിക്കുമ്പോഴും ജീവിക്കുമ്പോഴും ഞാന്‍ സ്വപ്‌നം കാണുന്നതാണ് അവള്‍ നല്‍കുന്നത്. രണ്‍ബീര്‍ പറഞ്ഞു.

  വീട്ടുകാര്‍ക്കും സമ്മതം

  വീട്ടുകാര്‍ക്കും സമ്മതം

  രണ്‍ബീറിന്റെ സഹോദരി റിദ്ദിമ കപൂര്‍ നേരത്തെ ആലിയയ്ക്ക് ബ്രേസ്ലെറ്റ് നല്‍കിയത് വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. ആലിയയുടെയും രണ്‍ബീറിന്റെ ബന്ധത്തിന് കുടുംബക്കാര്‍ക്കും സമ്മതമാണെന്നതിന്റെ തെളിവാണ് ഈ ഗിഫ്‌റ്റെന്നാണ് എല്ലാവരും വിലയിരുത്തിയിരുന്നത്. തുടര്‍ന്ന് രണ്‍ബീറിന്റെ അമ്മയ്‌ക്കൊപ്പമുളള ആലിയയുടെ ചിത്രവും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.

  രണ്‍ബീറിന്റെ പിതാവ് പറഞ്ഞത്

  രണ്‍ബീറിന്റെ പിതാവ് പറഞ്ഞത്

  ആരെ വേണമെങ്കിലും വിവാഹം കഴിക്കാനുളള സ്വാതന്ത്ര്യം രണ്‍ബീറിനുണ്ടെന്നാണ് പിതാവ് റിഷി കപൂര്‍ പറഞ്ഞിരുന്നത്. എനിക്കതില്‍ യാതൊരുവിധ എതിര്‍പ്പുമില്ലെന്നും തന്റെ കണ്ണടയുന്നതിനു മുന്‍പ് പേരക്കുട്ടികളുമൊത്ത് കുറച്ച് സമയം ചെലവഴിക്കണം എന്ന ആഗ്രഹം മാത്രമേയുളളൂവെന്നും റിഷി കപൂര്‍ പറഞ്ഞിരുന്നു.

  ആലിയയോടുളള ചോദ്യം

  ആലിയയോടുളള ചോദ്യം

  കഴിഞ്ഞ ദിവസം തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ ആസ്‌ക് മീ എനിതിംഗ് എന്ന സെഷനുമായി ആലിയ എത്തിയിരുന്നു. ആരാധകരുമൊത്തുളള ചോദ്യോത്തര വേളയ്ക്കായിട്ടായിരുന്നു നടി എത്തിയിരുന്നത്. വിവാഹശേഷം ആലിയ അഭിനയിക്കുമോ എന്നായിരുന്നു ഈ സെഷനില്‍ ആരാധകരില്‍ ഒരാള്‍ ചോദിച്ചിരുന്നത്. ഇതിന് ആലിയ നല്‍കിയ മറുപടി എല്ലാവരിലും സന്തോഷമുണ്ടാക്കിയിരുന്നു.

  ആലിയയുടെ മറുപടി

  ആലിയയുടെ മറുപടി

  ഞാന്‍ വിവാഹശേഷം തുടര്‍ന്നും അഭിനയിക്കുമെന്നായിരുന്നു ആരാധകന്റെ ചോദ്യത്തിന് ആലിയ മറുപടി നല്‍കിയത്. തനിക്ക് കഴിയുന്ന കാലത്തോളം അഭിനയിക്കുമെന്നും വിവാഹ ശേഷം ഒന്നും തൃജിക്കേണ്ട ആവശ്യമില്ലെന്നും ആലിയ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

  ഈ കണ്ണടയിലൂടെ നിങ്ങളുടെ നേക്കഡ് ബോഡി മാത്രമേ കാണുവാൻ കഴിയൂ! ധര്‍മ്മജനോട് തുറന്നുപറഞ്ഞ് നദിയാ മൊയ്തു

  മെഗാസ്റ്റാറിനെ തോല്‍പ്പിക്കാന്‍ പൃഥ്വിക്ക് കഴിയുമോ? കൂടെ പറപ്പറക്കുന്നു, നസ്രിയയുടെ വരവ് അനുഗ്രഹമായി

  English summary
  alia bhatt says about her career
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X