ഇതത്ര എളുപ്പമാകില്ല! അദ്ദേഹത്തെ അച്ഛനെന്ന നിലയിലേ അറിയൂ! മഹേഷ് ഭട്ടിനെക്കുറിച്ച് ആലിയ
ബോളിവുഡ് സിനിമാ പ്രേമികള്‍ ഒന്നടങ്കം ഏറെ ഇഷ്ടപ്പെടുന്ന താരസുന്ദരിയാണ് ആലിയ ഭട്ട്. നടിയുടെ ചിത്രങ്ങള്‍ക്കെല്ലാം മികച്ച സ്വീകാര്യതയാണ് ആരാധകര്‍ നല്‍കാറുളളത്. ബ്രഹ്മാണ്ഡ ചിത്രം കലങ്കായിരുന്നു ആലിയയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.
കലങ്കിനു ശേഷം പിതാവ് മഹേഷ് ഭട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് നടി അഭിനയിക്കുന്നത്. ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മഹേഷ് ഭട്ട് വീണ്ടുമൊരു സിനിമ എടുക്കുന്നത്. സടക്ക് 2 എന്ന ചിത്രത്തിലൂടെയാണ് സംവിധായകന്റെ തിരിച്ചുവരവ്. 1991ല്‍ പുറത്തിറങ്ങിയ സഡക്കിന്റെ രണ്ടാം ഭാഗമാണ് സഡക്ക് 2.

അതേസമയം അച്ഛന്റെ സിനിമയില്‍ ആദ്യമായി അഭിനയിക്കുന്നതിനെക്കുറിച്ച് ആലിയ തുറന്നുപറഞ്ഞിരുന്നു. ഇതൊരിക്കലും എളുപ്പമാകില്ലെന്നാണ് നടി പറയുന്നത്. കാരണം തനിക്ക് അച്ഛനെ ഒരു സംവിധായകന്‍ എന്ന നിലയില്‍ അറിയില്ല. അദ്ദേഹത്തെ ഒരു അച്ഛനായി മാത്രമേ ഞാന്‍ അറിയുകയൂളളു.
അതിനാല്‍ തന്നെ ഒരു സംവിധായകനെന്ന നിലയില്‍ അദ്ദേഹത്തോടൊപ്പം ജോലി ചെയ്യുകയെന്നത് വ്യത്യസ്തമായിരിക്കും. എന്തായാലും ഞാന്‍ ആകാംക്ഷയിലാണ്. അദ്ദേഹം വളരെ ശാന്തസ്വഭാവക്കാരനായ ആളാണ്. പക്ഷേ സെറ്റില്‍ എത്തുമ്പോള്‍ അച്ഛന്‍ എങ്ങനെ ആയിരിക്കുമെന്ന് അറിയില്ല. ആലിയ ഭട്ട് പറഞ്ഞു.


Click it and Unblock the Notifications