For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബൻസാലി സിനിമകളിൽ ഇനി ദീപികയ്ക്ക് പകരം ആലിയയോ? നാലെണ്ണം വാ​ഗ്ദാനം ചെയ്തെന്ന് ആലിയ

  |

  ബോളിവുഡിൽ അടുത്ത കാലത്തുണ്ടായതിൽ വെച്ച് ഏറ്റവും വലിയ ഹിറ്റ് സിനിമകളിലൊന്നാണ് സഞ്ജയ് ലീല ബൻസാലി ഒരുക്കിയ രാം ലീല. ആലിയ ഭട്ട് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം നിരൂപക പ്രശംസയും നേടിയിരുന്നു. ആലിയ ഭട്ടിന്റെ പ്രകടനവും ചിത്രത്തിൽ‌ ഏറെ പ്രശംസിക്കപ്പെട്ടു. ബോക്സ് ഓഫീസ് വിജയത്തിന് പിന്നാലെ ഒടിടിയിലും ഇറങ്ങിയ ചിത്രം നെറ്റ്ഫ്ലിക്സിൽ ഇന്ത്യയിൽ നിന്നുള്ള ഏറ്റവും വലിയ ഹിറ്റുകളിലൊന്നായി. കാമാത്തിപുരയിലെ ലൈം​ഗിക തൊഴിലാളിയായിരുന്ന ​ഗം​ഗുഭായ് എന്ന സ്ത്രീയുടെ ജീവിത കഥയായിരുന്നു സിനിമയുടെ പ്രമേയം.

  സിനിമയുടെ വിജയത്തിന് പിന്നാലെ ആലിയക്ക് നാനാ ഭാ​ഗത്തു നിന്നും അഭിനന്ദനങ്ങളെത്തി. ചിത്രം നടിയുടെ കരിയറിലെ നാഴികകല്ലായാണ് വിശേഷിപ്പിക്കപ്പെടുന്നത്. ​ഗം​ഗുഭായിലെ പ്രകടനം സംവിധായകൻ സഞ്ജയ് ലീല ബൻസാലിക്കും വളരെ ഇഷ്ടപ്പെട്ടു. ആലിയയെ നായികയാക്കി ഇനിയും സിനിമകൾ ബൻസാലി ആലോചിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ആലിയ ഭട്ട് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ‌

  കോഫി വിത്ത് കരണിലെ റാപിഡ് ഫയർ റൗണ്ടിലായിരുന്നു ആലിയ ഇക്കാര്യം തുറന്നു പറഞ്ഞത്. ബൻസാലിയിൽ മാറ്റം വരണമെന്നാ​ഗ്രഹിക്കുന്ന കാര്യമെന്താണെന്നായിരുന്നു കരണിന്റെ ചോദ്യം. അങ്ങനെ ഒന്നുമില്ലെന്നും സംവിധായകൻ അദ്ദേഹത്തിന്റെ സിനിമകളിൽ നിന്ന് തന്നെ മാറ്റാതിരിക്കട്ടെ എന്നുമായിരുന്നു ആലിയയുടെ മറുപടി. ദീപിക പദുകോണിനെ വെച്ച് ബൻസാലി മൂന്ന് സിനിമ ചെയ്തെന്നും തനിക്ക് നാല് സിനിമകൾ ഓഫർ ചെയ്തിട്ടുണ്ടെന്നും ആലിയ പറഞ്ഞു.

  സഞ്ജയ് ലീല ബൻസാലിയുടെ സ്ഥിരം നായികമാരിലൊരാളാണ് ദീപിക പദുകോൺ. നടിയെ വെച്ച് മൂന്ന് ഹിറ്റ് സിനിമകളാണ് ഇദ്ദേഹം ഇതുവരെ സംവിധാനം ചെയ്തത്. രാം ലീല, ബാജിറാവോ മസ്താനി, പദ്മാവത് എന്നിവയായിരുന്നു അത്. മൂന്നും വലിയ തോതിൽ ശ്രദ്ധിക്കപ്പെട്ടു.

  ദീപികയുടെ കരിയറിന്റെ ഉയർച്ചയിൽ മൂന്ന് ചിത്രങ്ങളും നിർണായക പങ്കു വഹിച്ചിട്ടുണ്ട്. എന്നാലിപ്പോൾ ​ഗം​ഗുഭായിലെ പ്രകടനത്തിലൂടെ ആലിയയിലെ അഭിനയ മികവിനെ തിരിച്ചറിഞ്ഞിരിക്കുകയാണ് സംവിധായകൻ. ദീപികക്ക് പകരം ബൻസാലിയുടെ വരും സിനിമകളിൽ ഇനി ആലിയ തിളങ്ങിയേക്കും എന്നാണ് ബി ടൗണിലെ സംസാരം.


  അതേസമയം ദീപികയും ആലിയയും ഒരേ പോലെ കഴിവുള്ള നടിമാരാണെന്നാണ് ബൻസാലി നേരത്തെ വ്യക്തമാക്കിയത്. ബാജിരാവോ മസ്താനി പോലെ ഒരു സിനിമ ചെയ്യുമ്പോൾ തനിക്ക് ദീപികയെ ആവശ്യമായി വരും. പക്ഷെ ​ഗം​ഗുഭായി ചെയ്യുമ്പോൾ ആലിയയെ ആവശ്യമാണ്. ഒരു കഥാപാത്രം അതിനനുയോജ്യമായ അഭിനേതാക്കൾക്ക് നൽകാനാണ് താൻ താൽപര്യപ്പെടുന്നതെന്നാണ് ബൻസാലി വ്യക്തമാക്കിയത്.

  അടുത്തിടെ ബൻസാലി ചെയ്യാനിരുന്ന ബൈജു ബാവ് ര എന്ന ചിത്രത്തിൽ നിന്നും ദീപികയെ ഒഴിവാക്കിയതായി റിപ്പോർട്ടുണ്ടായിരുന്നു. ചിത്രത്തിലെ നായക കഥാപാത്രത്തിന്റെ അതേ പ്രതിഫലം ദീപിക ആവശ്യപ്പെട്ടെങ്കിലും ഇത് ലഭിക്കാഞ്ഞതോടെ നടി പിൻവാങ്ങിയെന്നാണ് റിപ്പോർട്ടുകൾ, ഈ സിനിമയിലേക്ക് ഇപ്പോൾ ആലിയ ഭട്ടിനെയും പരി​ഗണിക്കുന്നുണ്ടെന്നാണ് വിവരം.

  Recommended Video

  Ronson Vincent Bigg Boss | ഭാര്യക്കൊപ്പം ഒരക്ഷരം മിണ്ടാതെ റോൺസൺ, ഞാൻ വാ തുറക്കില്ല |*BiggBoss

  ഫൈറ്റർ, പ്രൊജക്ട് കെ, പഥാൻ എന്നിവയാണ് ദീപികയുടെ പുറത്തിറങ്ങാനുള്ള ചിത്രങ്ങൾ. മൂന്നിന്റെയും ചിത്രീകരണം പൂർത്തിയായിട്ടില്ല. ഫൈറ്ററിൽ ഹൃതിക് റോഷനൊപ്പമാണ് ദീപിക എത്തുന്നത്. പ്രൊജക്ട് കെയിൽ പ്രഭാസിനൊപ്പവും. പഥാനിൽ ഷാരൂഖ് ഖാനാണ് ദീപികയുടെ നായകൻ. ആക്ഷൻ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രങ്ങളാണ് ഇവ മൂന്നുമെന്നാണ് വിവരം. ദീപികയ്ക്ക് തുല്യ പ്രാധാന്യമുള്ള ഈ സിനിമകളിൽ നടി ഈ ആക്ഷൻ സീനുകളിലും എത്തുന്നുണ്ട്.

  English summary
  Alia Bhatt says sanjay leela bansali done three films with Deepika Padukone but offered me four
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X