കെനിയയിൽ അവധി ആഘോഷിച്ച് ആലിയയും രൺബീറും! മനോഹരമായ ആഫ്രിക്കൻ ഓർമ പങ്കുവെച്ച് താരം....
പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികാളാണ് രൺബീർ കപൂറും ആലിയ ഭട്ടും. സിനിമ തിരക്കുകൾക്ക് ചെറിയ അവധി നൽകി കൊണ്ട് താരങ്ങളുടെ അവധി ആഘോഷം സമൂഹമാധ്യമങ്ങളിലും ബോളിവുഡ് കോളങ്ങളിവും വൈറലായിരുന്നു. കൊനിയയിൽ നിന്നുള്ള മനോഹര ചിത്രങ്ങൾ താരങ്ങൾ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. ഇപ്പോഴിത യാത്രയുടെ കൂടുതൽ വിശേഷങ്ങളും രസകരമായ കാഴ്ചകളും ഉൾപ്പെടുത്തി കൊണ്ടുള്ള വീഡിയോ പുറത്തു വിട്ടിരിക്കുകയാണ്. നടി ആലിയ ഭട്ടാണ് ആഫ്രിക്ക്ൻ യാത്രയുടെ വീഡിയോ പുറതത്തു വിട്ടിരിക്കുന്നത്.

അതിമനോഹരമായ കാഴ്ചകൾ ഉൾരക്കൊള്ളിച്ചാണ വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. ആദ്യം യാത്ര ചിത്രങ്ങൾ പങ്കുവെച്ചിരുന്നു. കെനിയയിലെ മറ റിസർവിൽ നിന്നുള്ള ചിത്രമാണ് താരം പങ്കുവെച്ചത്. കൂട്ടത്തിൽ ആലിയയുടേയും രൺബീറിന്റെ യാത്ര ചിത്രങ്ങളും പുറത്തു വിട്ടിരുന്നു.ആലിയയുടെ ചിത്രങ്ങൾക്ക് മികച്ച പ്രേക്ഷകാഭിപ്രായമാണ് ലഭിച്ചിരിക്കുന്നത് . മേക്കപ്പില്ലാതെ നിൽക്കുന്ന താരത്തിന്റെ ചിത്രം ആരാധകരുടെ മനം കവർന്നിരിക്കുകയാണ്.
ആരാധകർ മാത്രമല്ല ബോളിവുഡ് താരങ്ങളും ആലിയയുടെ ചിത്രത്തെ പുകഴ്ത്തി രംഗത്തെത്തിയിട്ടുണ്ട്. വൈഫൈ എവിടെയാണ് കുറവ് എന്ന് അന്വേഷിച്ചു നടക്കുകയാണ് എന്ന അടിക്കുറിപ്പോട് കൂടിയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. രൺബീറിനോടൊപ്പമുള്ള ചിത്രവും പുറത്തു വന്നിട്ടുണ്ട്. ആലിയ-രൺബീർ ആദ്യമായി ഒന്നിക്കുന്ന ചിത്രമായ ബ്രഹ്മാസ്ത്രയ്ക്ക് വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ.2020 ൽ ചിത്രം പുറത്തു വരും.


Click it and Unblock the Notifications











