»   » ആലിയ ഭട്ടും സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും വീണ്ടും, വാര്‍ത്തകള്‍ സത്യമാണെന്ന് നിര്‍മാതാവ് മുകേഷ് ഭട്ട്

ആലിയ ഭട്ടും സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും വീണ്ടും, വാര്‍ത്തകള്‍ സത്യമാണെന്ന് നിര്‍മാതാവ് മുകേഷ് ഭട്ട്

Posted By: Sanviya
Subscribe to Filmibeat Malayalam

ആലിയ ഭട്ടിനെയും സിദ്ധാര്‍ത്ഥ് മല്‍ഹോത്രയെയും ചേര്‍ത്ത് ഗോസിപ്പുകള്‍ പതിവാണ്. ഇരുവരും പ്രണയത്തിലാണെന്നും കറങ്ങി നടക്കാറുണ്ടെന്നും ഗോസിപ്പുകള്‍ വന്നിട്ടുണ്ട്. അതിനിടെയാണ് ഇരുവരും ഒന്നിച്ച് ആഷികി ത്രിയില്‍ അഭിയിക്കുന്നുവെന്ന് വാര്‍ത്തകള്‍ വന്നത്. അതേ വാര്‍ത്ത സത്യമാണ്. ബോളിവുഡ് നിര്‍മ്മാതാവ് മുകേഷ് ഭട്ടാണ് സ്ഥിരീകരിച്ചത്.

ആലിയ ഭട്ടും സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും തന്നെയാണ് കഥാപാത്രങ്ങള്‍ക്ക് അനിയോജ്യരെന്നും മുകേഷ് പറഞ്ഞു. ഇരുവരും ചിത്രത്തിന് വേണ്ടി കരാറില്‍ ഒപ്പിട്ടു കഴിഞ്ഞു. ഇപ്പോള്‍ ചിത്രത്തിൻറെ പ്രീ-പ്രൊഡക്ഷന്‍ വര്‍ക്കുകളുടെ തിരക്കിലാണ്. ഷൂട്ടിങ് ഡേറ്റ് ഉടന്‍ തീരുമാനിക്കുമെന്നും മുകേഷ് പറഞ്ഞു.

alia-sidharth

കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത സ്റ്റുഡന്റ്‌സ് ഓഫ് ദ ഇയര്‍, ഷകൂണ്‍ ഭട്രയുടെ കപൂര്‍ ആന്റ് സണ്‍സ് എന്നീ ചിത്രങ്ങളില്‍ ആലിയ ഭട്ടും സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും ഒന്നിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്.

1990ലാണ് മ്യൂസികല്‍ റൊമാന്റിക് ചിത്രത്തിന്റെ ആദ്യ ഭാഗം ആഷികി പുറത്തിറങ്ങുന്നത്. ചിത്രം ബോക്‌സ് ഓഫീസില്‍ വന്‍ വിജയമായിരുന്നു. പിന്നീട് 2013ല്‍ മൊഹിത് സൂരിയുടെ സംവിധാനത്തില്‍ രണ്ടാം ഭാഗം പുറത്തിറങ്ങിയപ്പോഴും ചിത്രം ഇരും കൈയ്യും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്.

English summary
Alia Bhatt and Sidharth Malhotra, cast in Aashiqui 3.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam