ദീപികയ്ക്ക് മുൻപേ ആലിയ- രൺബീർ വിവാഹം? കല്യാണം വൈകിപ്പിക്കില്ല, വെളിപ്പെടുത്തലുമായി ആലിയ

ബോളിവുഡിലെ പ്രധാന ചർച്ച വിഷയം നടൻ രൺബീർ കപൂറും നടി ആലിയ ബട്ടും തമ്മിലുള്ള പ്രണയത്തെ കുറിച്ചാണ്. ഇവർ തമ്മിൽ പ്രണയത്തിലാകുമെന്ന് ഒരിക്കലും ആരും കരുതിയില്ലായിരുന്നു. ഈ താര പ്രണയം പാപ്പരാസികളുടെ കഥ മാത്രമായിരിക്കുമെന്നാണ് ആദ്യമെല്ലാവരും വിചാരിച്ചത്. എന്നാൽ എല്ലാവരേയും ഒന്നടങ്കം ഞെട്ടിച്ചുകൊണ്ടായിരുന്നു പ്രണയ വാർത്തയെ കുറിച്ച് രൺബീറിന്റെ പ്രതികരണം.

താനും അലിയയും തമ്മിൽ പ്രണയത്തിലാണെന്ന് താരം തുറന്നു സമ്മതിച്ചു. മാഗസിനു നൽകിയ അഭിമുഖത്തിലായിരുന്നു രൺബീറിന്റെ വെളിപ്പെടുത്തൽ. ആലിയയുംപ്രണയത്തിനെ കുറിച്ച് സമ്മതിച്ചിട്ടുണ്ട്. ഇപ്പോൾ ബോളിവുഡിലെ സംസാര വിഷയം അലിയ രൺബീർ വിവാഹത്തിനെ കുറിച്ചാണ്. ഇതിന്റെ സൂചന ആലിയ തന്നെ നൽകിയിട്ടുമുണ്ട്.

 വിവാഹം നേരത്തെയുണ്ടാകും

വിവാഹം നേരത്തെയുണ്ടാകും

ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ആലിയ വിവാഹത്തിനെ കുറിച്ച് വെളിപ്പെടുത്തിയത്. വിവാഹത്തിനെ കുറിച്ചു ചോദിച്ചപ്പോഴായിരുന്നു താരത്തിന്റെ പ്രതികരണം. താൻ മുപ്പത് വയസിലെ വിവാഹം കഴിക്കുകയുള്ളുവെന്നാണ് പലരും വിചാരിക്കുന്നത്. എന്നാൽ അത് സത്യമല്ല. തന്റെ വിവാഹം അതിനു മുമ്പേ ഉണ്ടാകുമെന്ന് താരം ആലിയ പറഞ്ഞു. ജീവിതത്തിൽ ഒന്നും പ്ലാൻ ചെയ്ത് ജീവിക്കുന്ന വ്യക്തിയല്ല താനെന്നും ആലിയ പറഞ്ഞു.

 ആലിയ തനിയ്ക്ക് വേണ്ടി ജീവിക്കുന്നു

ആലിയ തനിയ്ക്ക് വേണ്ടി ജീവിക്കുന്നു

ജിക്യൂ മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് രൺബീർ ആലിയയുമായിട്ടുള്ള പ്രണയം വെളിപ്പെടുത്തിയത്. സാധരണ ഗതിയിൽ താരങ്ങൾ തങ്ങുടെ പ്രണയം മൂടിവെയ്ക്കുകയും ഇത് പാപ്പരാസികൾ കണ്ണുകൾ തപ്പി കണ്ടു പിടിക്കുകയാണ് ചെയ്യുന്നത്. എന്നാൽ രൺബീർ ഇവിടെ വ്യത്യസ്തനായിരിക്കുകയാണ്. തന്റെ ഉള്ളിലുളളത് താരം വെളിപ്പടുത്തിയിരിക്കുകയാണ്. ഇത് തീര്‍ത്തും പുതിയൊരു അനുഭവമാണ്. ഇക്കാര്യത്തെ കുറിച്ച് കൂടുതലായി ഒന്നും ഇപ്പോള്‍ സംസാരിക്കാനില്ല. എല്ലാത്തിനും അതിന്റേതായ സമയമുണ്ട്. ഒരു വ്യക്തി എന്ന നിലയിലും നടി എന്ന നിലയിലും ആലിയ ഉയരങ്ങളിലേക്ക് എത്തികൊണ്ടിരിക്കുകയാണ്. അഭിനയിക്കുമ്പോഴും ജീവിക്കുമ്പോഴും ഞാന്‍ സ്വപ്‌നം കാണുന്നതാണ് എനിക്ക് നല്‍കുന്നതെന്നും രൺബീർ പറഞ്ഞു.

രൺബീറിനോട് ക്രഷ്

രൺബീറിനോട് ക്രഷ്

ബോളിവുഡിലെ ചാമിങ്ങ് താരമാണ് ആലിയ. ആലിയ- സിദ്ദാർഥ് പ്രണയം ബോളിവുഡിൽ പാട്ടായിരുന്നു. എന്നാൽ പിന്നീട് ഇവർ വേർ പിരിയുകയായിരുന്നു. അതിനു ശേഷമാണ് രൺബീർ- ആലിയ പ്രണയം മൊട്ടിടുന്നത്. രൺബീർ കപൂറിനോടുള്ള ക്രഷ് നേരത്തെ തന്നെ ആലിയയും തുറന്നു പറഞ്ഞിരുന്നു. അതേസമയം ഇവരുടെ ബന്ധം വിശ്വസിക്കാത്തവരും ബോളിവുഡിലുണ്ട്.

കണ്ടാൽ വിശ്വസിക്കും

കണ്ടാൽ വിശ്വസിക്കും

രൺബീർ കപൂർ തന്നെ പ്രണയം തുറന്നു പറഞ്ഞിട്ടും ബോളിവുഡ് താരവും രൺബീറിന്റെ മുൻ കാമുകിയുമായ കത്രീന ഇതു വിശ്വസിക്കാൻ തയ്യാറായിട്ടില്ല . രൺബീർ ആലിയ ബന്ധത്തിൽ കത്രീന അതീവ സങ്കടത്തിലാണ്. അത് താരത്തിന്റെ ഇൻസ്റ്റാഗ്രാം സ്റ്റാറ്റസിൽ നിന്ന് വ്യക്തമാണ്. അത് വിശ്വസിക്കണമെങ്കിൽ ഞാനത് കാണണം, കണ്ടതിന് ശേഷം വിശ്വസിക്കും.'. ഇങ്ങനെയാണ് താരത്തിന്റെ സ്റ്റാറ്റസ്. ഇത് ഇപ്പോൾ ബോളിവുഡിൽ ചർച്ചയായിട്ടുണ്ട്. താരത്തിന്റെ ഈ സ്റ്റാറ്റസിനു പിന്നിൽ രൺബീർ ആലീയ
ബന്ധമാണെന്നാണ് പാപ്പരാസികളുടെ ഭാഷ്യം. ആലിയയുടെ അടുത്ത സുഹൃത്തു കൂടിയാണ് കത്രീന

വീട്ടുകാർക്ക് സമ്മതം

വീട്ടുകാർക്ക് സമ്മതം

രൺബീർ ആലീയ ബന്ധത്തിൽ വീട്ടുകാരും പച്ചക്കൊടി കാണിച്ചിരിക്കുകയാണ്. ആലിയയ്ക്ക് രൺബീരിന്റെ സഹോദരി റിദ്ദിമ ബ്രേയ്സ് ലേറ്റ് സമ്മാനം നൽകിയിരുന്നു. അത് ആലിയ തന്റെ ഇൻസ്റ്റഗ്രാമിൽ സ്റ്റാറ്റസായി ചേർക്കുകയും ചെയ്തിരുന്നു. കൂടാതെ ആലിയയും രൺബീറിന്റെ അമ്മയുമായുള്ള ചിത്രങ്ങളും ഇപ്പോൾ പ്രത്യക്ഷപ്പെടുന്നുണ്ട്. ഇതിൽ നിന്ന് വ്യക്തമാണ് ആലിയ -രൺബീർ ബന്ധത്തിൽ വീട്ടുകാർ പൂർണ്ണ തൃപ്തരാണെന്ന്.

 ദീപികയ്ക്ക് അറിയാം

ദീപികയ്ക്ക് അറിയാം

രൺബീറിന്റെ മുൻ കാമുകിയായിരുന്നു ബോളിവുഡ് താരം ദീപിക പദുകോൺ. രൺബീർ ദീപിക പ്രണയം ബോളിവുഡും പ്രേക്ഷകരും ഒരുപോലെ ആംഗീകരിച്ചതായികരുന്നു. എന്നാൽ പിന്നീട് ഇവർ രണ്ടു വേർപിരിയുകയായിരുന്നു. ഇപ്പോൾ ബോളിവുഡിലെ മികച്ച സുഹൃത്തുക്കളാണ് ഇവർ. ആലിയുമായുള്ള ബന്ധത്തെ കുറിച്ച് രൺബീർ ആദ്യം പറഞ്ഞത് ദീപികയോടായിരുന്നുവത്രേ. ഇവരു അടുത്ത സുഹൃത്താണ് ഈ വിവരം പിങ്ക്വില്ല വെബ്സൈറ്റിനോട് പറഞ്ഞിരുന്നു. കൂടാതെ ഈ ബന്ത്തിൽ ദീപിക സന്തോഷവതിയാണത്രേ. ആലിയ രൺബീർ ബന്ധത്തെ . വളരെ പോസിറ്റീവായിട്ടാണ് ദീപിക കാണുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X