twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആലിയ ഭട്ടിന്റെ ‘സഡക് 2’വിന്റെ ട്രെയിലറിന് നേരെ ഡിസ്‌ലൈക്ക് പ്രളയം! പ്രതിഷേധം ശക്തമാക്കി ആരാധകർ

    |

    സഞ്ജയ് ദത്ത്, ആദിത്യ റോയ് കപൂർ, ആലിയ ഭട്ട് എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് സഡക്ക് 2. പുറത്തു വന്ന ചിത്രത്തിന്റെ ട്രെയിലറിനെതിരെ പ്രതിഷേധവുമായി ആരാധകർ. . ബുധനാഴ്ച യായിരുന്നു സഡക്കിന്റെ ട്രെയിലർ ഔദ്യോഗികമായി പുറത്തു വിട്ടത്. . 2.8 മില്യണ്‍ ആള്‍ക്കാരാണ ഇത് കണ്ടിരിക്കുന്നത്. 1.4 മില്യണ്‍ ഡിസ്‌ലൈക്കുകളാണ് ട്രെയ്‌ലറിന് ഇതിനോടകം ലഭിച്ചിരിക്കുന്നത്.

    sadak 2

    സുശാന്തിനോടുള്ള ആദരവ് ആയി ഡിസ്‌ലൈക്ക് ചെയ്യൂ, ട്രെയ്‌ലര്‍ കാണാനെത്തിയത് ഡിസ്‌ലൈക്ക് ചെയ്യാന്‍ വേണ്ടി മാത്രമാണെന്നും ആരാധകർ പറയുന്നുണ്ട്, സഞ്ജയ് ദത്തിന് ശ്വാസകോശ അര്‍ബുദം സിനിമയ്ക്കുള്ള പ്രൊമോഷന്‍ ആയിരിക്കുമോ? എന്നും ആരാധകർ ചോദിക്കുന്നുണ്ട്. യൂട്യൂബിലെ ഏറ്റവും കൂടുതല്‍ ഡിസ്‌ലൈക്ക് ചെയ്ത വീഡിയോ ആക്കണം ഇത് എന്നുള്ള കമന്റുകളാണ് ട്രെയ്‌ലറിന് ലഭിക്കുന്നത്. നേരത്തെ പുറത്തു വന്ന ചിത്രത്തിന്റെ ഫസ്റ്റലുക്ക് പോസ്റ്ററിനെതിരേയും വ്യാപക പ്രതിഷേധം ഉയർന്നു വന്നിരുന്നു. ഒരു വലിയ ഇടവേളയ്ക്ക് ശേഷം മഹോഷ് ഭട്ട് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

    ഒടി.ടി റിലീസിനെത്തുന്ന ചിത്രം കാണരുതെന്നും ഹോട്‌സ്റ്റാര്‍ അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യണം എന്ന ക്യാമ്പെയ്‌നും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട് .
    സുശാന്തിന് നീതി ലഭിക്കണം,ആലിയ ഭട്ടിനെ ബോയ്കോട്ട് ചെയ്യുക എന്ന ഹാഷ്ടാഗുകൾ സമൂഹമാധ്യമങ്ങളിൽ ട്രെന്‍ഡിങ്ങാവുകയാണ്. ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറിൽ ഓഗസ്റ്റ് 28നാണ് സഡക് 2 റിലീസിനെത്തുന്നത്.മഹേഷ് ഭട്ട് സംവിധാനം ചെയ്ത് മുകേഷ് ഭട്ട് നിര്‍മ്മിക്കുന്ന സിനിമയില്‍ ആലിയക്കൊപ്പം പൂജ ഭട്ട്, സഞ്ജയ് ദത്ത്, ആദിത്യ റോയ് കപൂര്‍ എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

    സഞ്ജയ് ദത്തും പൂജാഭട്ടും പ്രധാനവേഷങ്ങളിലെത്തി വന്‍ജയം നേടിയ ബോളിവുഡ് റൊമാന്റിക് ത്രില്ലറായിരുന്നു സഡക്. 1991-ല്‍ മഹേഷ് മഹേഷ് ഭട്ടിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഈ സിനിമയുടെ രണ്ടാം ഭാഗം സഡക് 2. അതേസമയം ഏറ്റവും ഒടുവിൽ ഹോട്ട്സ്റ്റാർ വഴി റിലീസിനെത്തിയത് സുശാന്ത് ചിത്രമായ ദിൽ ബേച്ചാരെ ആയിരുന്നു. സുശാന്തിന്റെ അവസാന ചിത്രമായിരുന്നു ഇത്. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചത്. പുറത്തു വന്ന ചിത്രത്തിന്റെ ട്രെയിലറും ഗാനങ്ങളും പോസ്റ്ററുമെല്ലാം ആരാധകർ ഏറ്റെടുത്തിരുന്നു . പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന ഒരു ചിത്രമായിരുന്നു ദിൽ ബേച്ചാരെ. അതുപോലെ ഏറെ പ്രതീക്ഷയോടെയായിരുന്ന മറ്റൊരു ചിത്രമായിരുന്നു സഡക് 2.

    സഡക് 2 ട്രെയിലർ

    Read more about: alia bhatt
    English summary
    Alia Bhatt Starrer Sadak 2 Becomes The Highest Ever Disliked Indian Movie Trailer In Youtube
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X