വരുണിനെ കയറി രൺബീറെന്ന് വിളിച്ചു!! അബദ്ധം പിണഞ്ഞ് ആലിയ, വീഡിയോ വൈറൽ
ബോളിവുഡിലെ ഏറ്റവും ക്യൂട്ടസ്റ്റ് താരമാണ് നടി ആലിയ ഭട്ട്. രൺബീർ ആലിയ പ്രണയം പാട്ടായതോടെ നടി വാർത്തകളിൽ കൂടുതൽ ഇടം പിടിച്ചിരിക്കുകയാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ആലിയയുടെ ഒരു ക്യൂട്ട് വീഡിയോയാണ്.

ആലിയ, വരുൺ ധവൻ, ആദിത്യ റോയ് കപൂർ, സോനാക്ഷി സിംഹ, സഞ്ജയ് ദത്ത് എന്നിവർ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് കളങ്ക്. ചിത്രത്തിന്റെ പ്രമോഷൻ തിരക്കിലാണ് താരങ്ങൾ. ഇതിന്റെ ഭാഗമായി നടന്ന ഒരു അഭിമുഖത്തിൽ ആലിയയ്ക്ക് സംഭവിച്ച ഒരു അബദ്ധമാണ് ഇപ്പോൾ വൈറലാകുന്നത്.
വരുൺ ധവൻ, ആദിത്യ റോയ് കപൂർ, സോനാക്ഷി സിംഹ എന്നിവർക്കൊപ്പമാണ് ആലിയ അഭിമുഖത്തിൽ പങ്കെടുത്തത്. സംസാരത്തിനിടെ വരുൺ ആലിയയുടെ മുടി പിടിച്ചു വലിച്ചു. പരിപാടിയ്ക്കിടെ അബദ്ധത്തിൽ ആലിയ രൺബീർ എന്ന് വിളിയ്ക്കുകയായിരുന്നു. വരൺ എന്ന വിളിക്കുന്നതിനു പകരമാണ് ആലിയ രൺബീർ എന്ന് വിളിച്ചത്. അബദ്ധം മനസ്സിലാക്കിയ ആലിയ പേര് മുഴുവൻ വിളിക്കാതെ തുടക്കത്തിൽ തന്നെ നിർത്തുകയായിരുന്നു. എന്നാൽ ഇതു പിന്നാലെ അവിടെ കൂട്ടച്ചിരിയായിരുന്നു. ആകെ ചമ്മി മുഖം പൊത്തി ഇരിക്കുന്ന ആലിയയെ വീഡിയോയിൽ കാണാം.


Click it and Unblock the Notifications











