ചാരനാകാൻ ഏറ്റവും നല്ലത് ധോണി!! കാരണം ഇത്? ഐപിഎൽ പ്രീ മാച്ച് ഷോയിൽ നടിയുടെ വെളിപ്പെടുത്തൽ..
ചാരനാകാൻ ഏറ്റവും അനിയോജ്യൻ ധോണിയാണെന്നായിരുന്നു ആലിയയുടെ കണ്ടുപിടിത്തം.
ബോളിവുഡിൽ ഏറ്റവും ക്യൂട്ട് ആന്റ് ചൈൽഡിഷ് എന്ന് അറിയപ്പെടുത്ത താരമാണ് ആലിയഭട്ട്. പ്രേക്ഷകരും മറ്റു സഹതാരങ്ങളും ആലിയയ്ക്ക് നൽകുന്നത് ആ ഒരു പരിഗണനയാണ്. ബോളിവുഡ് താര പദവിയോ സെലിബ്രിറ്റി ജാഡയോ ഇല്ലാത്ത ബോളിവുഡിലെ താര സുന്ദരിയാണ് ആലിയ.
അഭിനയത്തിൽ മാത്രമല്ല സ്പോർട്സിലും ആലിയ മിടുക്കിയാണ്. ഒരു കുടുത്ത ക്രിക്കറ്റ് ആരാധിക കൂടിയാണ് ആലിയ. സാധാരണ ആരാധിക മാത്രമല്ല ക്രിക്കറ്റ് വളരെ സസൂഷ്മമായി നിരീക്ഷിക്കുന്ന ഒരു വ്യക്തി കൂടിയാണ് ആലിയ. ഒരേ താരങ്ങളെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് താരത്തിനുണ്ട്. ഇന്ത്യൻ ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോണിയെ കുറിച്ച് ആലിയ പറഞ്ഞത് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ചാരനാകാൻ ഏറ്റവും അനിയോജ്യൻ ധോണിയാണെന്നായിരുന്നു ആലിയയുടെ കണ്ടുപിടിത്തം.

ധോണി മികച്ച ചാരൻ
കഴിഞ്ഞ ദിവസം നടന്ന ഐപിഎൽ പ്രീ മാച്ച് ഷോയിൽ ആലിയയുടെ ഏറ്റവും പുതിയ ചിത്രമായ റാസിയുടെ പ്രമോഷന്റെ ഭാഗമായി എത്തിയിരുന്നു. ഈ അവസരത്തിലായിരുന്നു ആലിയയുടെ വക ധോണിയ്ക്ക് പ്രശംസ്ത. ഏത് ക്രിക്കറ്റ് താരത്തിനാണ് മികച്ച ചാരനെ അവതരിപ്പിക്കാൻ സാധിക്കുക എന്ന ചോദ്യത്തിനായിരുന്നും ആലിയയുടെ ഈ ഇടിവെട്ട് മറുപടി.

കൃത്യമായ എക്സ്പ്രഷൻ
ധോണിയുടെ മുഖഭാവങ്ങൾ ഒരു ചാരന് ചേരുന്ന രീതിയിലുളളതാണ്. അത് വളരെ കൃത്യവും വേറെ ഏങ്ങോട്ടും വ്യതിചലിക്കുകയുമില്ല. കൃത്യമായ ഫോകസ് അയിരിക്കും അദ്ദേഹത്തിനെന്നും ആലിയ പറഞ്ഞു. അതു കൊണ്ട് തന്നെ ചാരനാകാൻ ഏറ്റവും അനിയോജ്യൻ ധോണി തന്നെയാണെന്നും താരം കൂട്ടിച്ചേർത്തു.

റാസി
ആലിയ ഭട്ട് നായികയായെത്തുന്ന ഏറ്രവും പുതിയ ചിത്രമാണ് റാസി. ചിത്രത്തിൽ കാശ്മീരി യുവതിയുടെ വേഷത്തിലാണ് ആലിയ പ്രത്യക്ഷപ്പെടുന്നത്. താരത്തിന്റെ കരികയറിലെ മികച്ച ചിത്രങ്ങളിലൊന്നാകും റാസി. കാശ്മീരി യുവതി സെഹ്മത്ത് എന്ന കഥാപാത്രത്തെയാണ് ആലിയ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. പാക് സൈനിക ഉദ്യോഗസ്ഥനെ വിവാഹം കഴിക്കുകയും തുടർന്ന് ഇന്ത്യൻ ചാരനായി പ്രവർത്തിക്കാൻ നിർബന്ധിതനാകുകയും ചെയ്യുന്നു. ഇവരുടെ ജീവിതത്തിൽ ഉണ്ടാകുന്ന സംഭവ ബഹുലമായ സംഭവങ്ങളും സംഘർഷങ്ങളുമാണ് റാസിയുടെ പ്രമേയം. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു. അവതാരകന്റെ ചോദ്യം.

ആകാംക്ഷയോടെ പ്രേക്ഷകർ
ചിത്രത്തിനായി ഏറെ ആകാംക്ഷയോടെയാണ് പ്രേൾകർ കാത്തിരിക്കുന്നത്. മേഘ്ന ഗുൽസാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹരീന്ദർ സിക്കയുടെ കോളിങ്ങ് സെഹ്മത് എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കുന്നത്. മെയ് 11 റാസി തീയേറ്ററുകളിലെത്തും


Click it and Unblock the Notifications











