ഭര്‍ത്താക്കന്മാര്‍ ഈ നടിമാരുടെ കൂടെ അഭിനയിക്കരുത്; താരപത്‌നിമാരുടെ വാശിയ്ക്ക് കാരണമായി മാറിയ സംഭവമിങ്ങനെ

ബോളിവുഡില്‍ പല താരങ്ങളും മുന്‍നിര നടിമാരുമായി ഇഷ്ടത്തിലായിട്ടുണ്ട്. പില്‍ക്കാലത്ത് ആ പ്രണയം അവസാനിപ്പിച്ച് വേറെ നടിമാരെ തന്നെയാവും വിവാഹം കഴിച്ചിട്ടുണ്ടാവുക. എന്നാല്‍ ഭാര്യമാരുടെ കര്‍ശന നിര്‍ദ്ദേശം കാരണം ചില നടിമാരുടെ കൂടെ അഭിനയിക്കാന്‍ പറ്റാത്ത നിരവധി താരങ്ങളാണുള്ളത്.

രണ്‍ബീര്‍ കപൂര്‍ മുതല്‍ അജയ് ദേവ്ഗണ്‍, ഷാരൂഖ് ഖാന്‍ വരെ ബോളിവുഡിലെ മുന്‍നിര നായകന്മാര്‍ക്കെല്ലാം ഈ ഗതിയാണ് വന്നിരിക്കുന്നത്. അത്തരത്തില്‍ താരദമ്പതിമാര്‍ക്കിടയിലെ ചില രഹസ്യങ്ങളും അവരുടെ നിര്‍ബന്ധങ്ങളെ പറ്റിയുമുള്ള രസകരമായ കഥയാണ് പുറത്ത് വന്നത്. വിശദമായി വായിക്കാം...

എല്ലാ കാലത്തും ചര്‍ച്ചയാക്കപ്പെട്ട പ്രണയകഥയാണ് അമിതാഭ് ബച്ചനും രേഖയും തമ്മിലേത്

ബോളിവുഡില്‍ എല്ലാ കാലത്തും ചര്‍ച്ചയാക്കപ്പെട്ട പ്രണയകഥയാണ് അമിതാഭ് ബച്ചനും രേഖയും തമ്മിലുള്ളത്. വിവാഹം കഴിഞ്ഞ് രണ്ട് കുട്ടികളുമായതിന് ശേഷമാണ് ബച്ചന്‍ രേഖയുമായി അടുപ്പത്തിലാവുന്നത്. പ്രണയകഥ പുറത്ത് വന്ന് തുടങ്ങിയതോടെ നടന്‍ അതില്‍ നിന്നും പിന്മാറി. എന്നാലിത് ബച്ചന്റെ ഭാര്യയും നടിയുമായ രേഖ ബച്ചനെ വല്ലാതെ ബാധിച്ചു. രേഖയുടെ കൂടെ ഇനിയൊരു സിനിമ ചെയ്യുന്നതില്‍ നിന്നും അമിതഭിനെ വിലക്കിയത് ജയയാണ്.

ക്രഷ് തോന്നിയിട്ടുള്ള രണ്‍ബീര്‍ കപൂറിനെയാണ് നടി ആലിയ ഭട്ട് വിവാഹം കഴിച്ചത്

ബാല്യകാലം മുതല്‍ ക്രഷ് തോന്നിയിട്ടുള്ള രണ്‍ബീര്‍ കപൂറിനെയാണ് നടി ആലിയ ഭട്ട് വിവാഹം കഴിച്ചത്. കഴിഞ്ഞ വര്‍ഷം താരദമ്പതിമാര്‍ ഒരു പെണ്‍കുഞ്ഞിന്റെ മാതാപിതാക്കളാവുകയും ചെയ്തിരുന്നു. അതേ സമയം നടി കത്രീന കൈഫിന്റെ കൂടെ രണ്‍ബീര്‍ അഭിനയിക്കുന്നതിനെ ആലിയ എതിര്‍ക്കാറുണ്ട്. അതിന് കാരണം രണ്‍ബീറും കത്രീനയും തമ്മിലുണ്ടായിരുന്ന പ്രണയമാണ്. ആലിയയ്ക്ക്് മുന്‍പ് ഏറെ കാലം രണ്‍ബീര്‍ കത്രീനയുമായി ഇഷ്ടത്തിലായിരുന്നു.

 പ്രണയിച്ച് വിവാഹം കഴിച്ചവരാണ് അജയ് ദേവ്ഗണും കാജോളും

പ്രണയിച്ച് വിവാഹം കഴിച്ചവരാണ് അജയ് ദേവ്ഗണും കാജോളും. അതിന് മുന്‍പ് അജയും നടി കരിഷ്മ കപൂറും തമ്മില്‍ അടുപ്പത്തിലായിരുന്നു. കരിഷ്മയെ നൈസായി പറ്റിച്ചതിന് ശേഷമാണ് കാജോളുമായി നടന്‍ അടുപ്പത്തിലായതെന്ന ആരോപണം അക്കാലത്ത് വന്നിരുന്നു. ഇതോടെ ഭര്‍ത്താവും കരിഷ്മയും പിന്നീട് ഒരുമിച്ച് അഭിനയിക്കുന്നതിനെ കാജോള്‍ ശക്തമായി എതിര്‍ത്തു. 1994 ല്‍ പുറത്തിറങ്ങിയ സുഹാഗ് എന്ന ചിത്രത്തിലാണ് കരിഷ്മയും അജയും അവസാനം ഒന്നിച്ചത്.

കങ്കണ റാണവതും അജയ് ദേവ്ഗണും ഇഷ്ടത്തിലാണന്ന തരത്തില്‍ ചില പ്രചരണം ഉണ്ടായിട്ടുണ്ട്

ഇടക്കാലത്ത് നടി കങ്കണ റാണവതും അജയ് ദേവ്ഗണും ഇഷ്ടത്തിലാണന്ന തരത്തില്‍ ചില പ്രചരണം ഉണ്ടായിട്ടുണ്ട്. ഇരുവരും ഒന്നിച്ചഭിനയിച്ചതിന് പിന്നാലെയാണ് ഇത്തരമൊരു ആരോപണം വരുന്നത്. കങ്കണ ഇത് ശരിവെക്കുന്ന തരത്തില്‍ പെരുമാറിയതോടെ കാജോള്‍ അസ്വസ്ഥയായി. അന്ന് മുതല്‍ അജയ് ദേവ്ഗണും കങ്കണയും ഒരുമിച്ച് അഭിനയിക്കുന്നത് തനിക്ക് ഇഷ്ടമല്ലെന്ന നിലപാടിലാണ് നടി. പില്‍ക്കാലത്ത് ഇരുവരും ഒരുമിച്ച് അഭിനയിച്ചതേയില്ല.

പ്രിയങ്ക ചോപ്രയുടെ കൂടെ അഭിനയിക്കുന്നതില്‍ നിന്നുമാണ് ഷാരൂഖ് ഖാനെ ഭാര്യ വിലക്കിയത്

നടി പ്രിയങ്ക ചോപ്രയുടെ കൂടെ അഭിനയിക്കുന്നതില്‍ നിന്നുമാണ് ഷാരൂഖ് ഖാനെ ഭാര്യ ഗൗരി ഖാന്‍ വിലക്കിയത്. ഫാമിലിമാന്‍ കൂടിയായ ഷാരൂഖ് കുടുംബത്തിന്റെ കാര്യം കഴിഞ്ഞിട്ടേ മറ്റെന്തിനുമുള്ളു. എന്നാല്‍ കോടിക്കണക്കിന് ആരാധകരുടെ മനം കവര്‍ന്ന നടനായ ഭര്‍ത്താവില്‍ ഗൗരിയ്ക്ക് ചെറിയൊരു പേടി വന്നിരുന്നു. അതിന് കാരണം പ്രിയങ്കയുമായി ഉണ്ടായ സൗഹൃദമാണ്. ഇതോട് കൂടി ഷാരൂഖും പ്രിയങ്കയും ഒന്നിച്ചഭിനയിക്കുന്നതിനെ ഗൗരി ശക്തമായി എതിര്‍ത്തു.

Read more about: ranbir kapoor shahrukh khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X