ഹോട്ട് ലുക്കിൽ വെളളത്തിൽ മുങ്ങി ആലിയഭട്ട്! മത്സ്യകന്യകയോ, നടിയുടെ ചിത്രങ്ങൾ വൈറലാകുന്നു..
നടിമാരുടെ ഫോട്ടോ ഷൂട്ട് സോഷ്യൽ മീഡിയയിൽ ട്രെന്റിങ്ങിൽ ഇടം പിടിക്കാറുണ്ട്. നടിമാരുടെ അണ്ടർ വാട്ടർ ഫോട്ടോ ഷൂട്ടാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത് . ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നടി ആലിയ ഭട്ടിന്റെ അണ്ടർ വാട്ടർ ഫോട്ടോ ഷൂട്ടാണ്. അധികം ഗ്ലാമറസ് ലുക്കിലുള്ള ഫോട്ടോ ഷൂട്ടുകളിൽ താരം പ്രത്യക്ഷപ്പെടാറില്ല. എന്നാൽ ഇക്കുറി അതീവ ഗ്ലാമറസായിട്ടാണ് താരം എത്തുന്നത്.

വോഗ് മാസികയ്ക്ക് വേണ്ടിയാണ് അണ്ടർ വാട്ടർ ഫോട്ടോ ഷൂട്ടിൽ താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നടിയ ഹോട്ട് ലുക്കിലുള്ള ചിത്രങ്ങളാണ് ഇപ്പോൾ പുറത്തു വരുന്നത്. വെള്ളത്തിനടിൽ കൂൾ ലുക്കിലുള്ള ബ്ലാക്ക് ആന്റ് വൈറ്റ് ഫോട്ടോയാണ് ആദ്യം പ്രത്യക്ഷപ്പെട്ടത്. ഇതിനു പിന്നാലെ വ്യത്യസ്ത ലുക്കിലും ഭാവത്തിലുമുളള ചിത്രങ്ങൾ ബോളിവുഡ് കോളങ്ങളിലു സോഷ്യൽ മീഡിയയിലും പ്രത്യക്ഷപ്പെടുകയായിരുന്നു. ആലിയയെ ഇങ്ങനെയൊരു ഗെറ്റപ്പിൽ ഇതുവരെ കണ്ടിട്ടില്ലെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. നിമിഷ നേരം കൊണ്ട് ചിത്രം വൈറലായിരിക്കുകയാണ്. പ്രേക്ഷകർ മാത്രമല്ല ബോളിവുഡ് താരങ്ങളും താരത്തിന്റെ പുതിയ ഫോട്ടോ ഷൂട്ട് കണ്ട് വണ്ടറടിച്ച് നിൽക്കുകയാണ്.താരത്തെ പ്രശംസിച്ച് ബോളിവുഡ് താരങ്ങളും രംഗത്തെത്തിയിട്ടുണ്ട്.
ഇന്ത്യയിലെ ഏറ്റവും സുന്ദരിയായ മത്സ്യകന്യകയെന്നാണ് ആലിയയ്ക്ക് ലഭിക്കുന്ന കമന്റ്. താരത്തിന്റെ കൂടുതൽ അണ്ടർ വാട്ടർ ചിത്രങ്ങൾ വോഗ് മാസികയിലൂടെ പുറത്തു വിട്ടിട്ടുണ്ട്. ബോളിവുഡിലെ ഏറ്റവും ക്യൂട്ടസ്റ്റ് താരമാണ് ആലിയ ഭട്ട്. താരത്തിന്റെ ഡ്രസ്സിങ്ങ് സ്റ്റൈലും മറ്റ് ഗെറ്റപ്പുമൊക്കെ ബോളിവുഡിൽ ചർച്ച വിഷയമാകാറുണ്ട്. പൊതുപരിപാടിയിലും അവാർഡ് വേദികളിലും സിമ്പിൾ മേക്കപ്പിലാണ് താരം എത്തുന്നത്. താരത്തിന്റെ മേക്കപ്പ് ലെസ്സ് ചിത്രത്തിനു പോലും മികച്ച കമന്റുകളാണ് ലഭിക്കുന്നത്.


Click it and Unblock the Notifications