രണ്‍ബീറിന്റെ കുടുംബത്തോടൊപ്പം ചെലവഴിച്ച് ആലിയ! വൈറലായി ചിത്രങ്ങള്‍! കാണൂ

By Midhun

ബോളിവുഡില്‍ സിനിമാ പ്രേമികള്‍ ഏറെ ഇഷ്ടപ്പെടുന്ന താരമാണ് ആലിയ ബട്ട്. സ്റ്റുഡന്‍ഡന്റ് ഓഫ് ദി ഇയര്‍ എന്ന കരണ്‍ ജോഹര്‍ ചിത്രത്തിലൂടെ സിനിമയിലെത്തിയ ആലിയ വളരെ പെട്ടെന്നായിരുന്നു ബോളിവുഡില്‍ ശ്രദ്ധേയ താരമായി മാറിയിരുന്നത്. ഗ്ലാമര്‍ വേഷങ്ങള്‍ക്കൊപ്പം അഭിനയപ്രാധാന്യമുളള വേഷങ്ങളിലും അഭിനയിച്ചതിലൂടെയാണ് ആലിയ ആരാധകരുടെ ഇഷ്ടതാരമായി മാറിയിരുന്നത്.

ആലിയയും രണ്‍ബീര്‍ കപൂറും തമ്മിലുളള പ്രണയവാര്‍ത്ത ഇരുവരുടെയും ആരാധകരില്‍ സന്തോഷമുണ്ടാക്കിയിരുന്നു. ഒരു സ്വകാര്യ ചടങ്ങില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കിയപ്പോഴാണ് രണ്‍ബീര്‍ ആലിയെപ്പറ്റി മനസ് തുറന്നിരുന്നത്. പ്രണയ വാര്‍ത്തകള്‍ അറിഞ്ഞതോടെ ഇരുവരുടെയും വിവാഹം എന്നുണ്ടാവുമെന്ന കാത്തിരിപ്പിലാണ് ആരാധകര്‍. കഴിഞ്ഞ ദിവസം രണ്‍ബീറിന്റെ ഫാമിലിയ്ക്കൊപ്പം ആലിയ ചെലവഴിച്ച ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

ആരാധകരുടെ ഇഷ്ടതാരങ്ങള്‍

ആരാധകരുടെ ഇഷ്ടതാരങ്ങള്‍

ബോളിവുഡില്‍ ആരാധകര്‍ ഏറെ ഇഷ്ടപ്പെടുന്ന താരങ്ങളാണ് രണ്‍ബീറും ആലിയും. സാവരിയ എന്ന ചിത്രത്തിലൂടെ തുടങ്ങിയ രണ്‍ബീര്‍
നിരവധി ശ്രദ്ധേയ ചിത്രങ്ങളിലൂടെയായിരുന്നു സിനിമാ പ്രേമികളുടെ ഇഷ്ടതാരമായി മാറിയിരുന്നത്. വ്യത്യസ്ഥമാര്‍ന്ന കഥാപാത്രങ്ങള്‍ ചെയ്തതിലൂടെ പ്രതിഭയുളള താരമാണ് താനെന്ന് രണ്‍ബീര്‍ തെളിയിച്ചിരുന്നു. രണ്‍ബീര്‍ ബോളിവുഡില്‍ സൂപ്പര്‍ താരമായ സമയത്താണ് ആലിയ സിനിമയിലെത്തിയിരുന്നത്. സ്റ്റുഡന്‍റ് ഓഫ് ദ ഇയര്‍ എന്ന ചിത്രത്തിലൂടെ തുടങ്ങിയ ആലിയ ആദ്യ ചിത്രത്തില്‍ തന്നെ ഗംഭീര പ്രകടനം നടത്തിയായിരുന്നു സിനിമയിലേക്കുളള തന്റെ വരവ് അറിയിച്ചിരുന്നത്.

പ്രണയം തുറന്നു പറഞ്ഞത് രണ്‍ബീര്‍

പ്രണയം തുറന്നു പറഞ്ഞത് രണ്‍ബീര്‍

ഒരു സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു ആലിയയുമായുളള പ്രണയം രണ്‍ബീര്‍ തുറന്നുപറഞ്ഞിരുന്നത്. ആലിയയെക്കുറിച്ച് രണ്‍ബീര്‍ പറഞ്ഞത് ഇങ്ങനെ..."ഇത് തീര്‍ത്തും പുതിയൊരു അനുഭവമാണ്. ഇക്കാര്യത്തെക്കുറിച്ച് കൂടുതലായി ഒന്നും ഇപ്പോള്‍ സംസാരിക്കാനാവില്ല. എല്ലാത്തിനും അതിന്റെതായ സമയമുണ്ട്. ഒരു വ്യക്തി എന്ന നിലയിലും നടി എന്ന നിലയിലും ആലിയ ഉയരങ്ങളിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.അഭിനയിക്കുമ്പോഴും ജീവിക്കുമ്പോഴും ഞാന്‍ സ്വപ്‌നം കാണുന്നതാണ് അവള്‍ നല്‍കുന്നത്" രണ്‍ബീര്‍ പറഞ്ഞു.

ആദ്യം അറിഞ്ഞത് ദീപിക

ആദ്യം അറിഞ്ഞത് ദീപിക

രണ്‍ബീര്‍ കപൂറിന്റെ മുന്‍ കാമുകിയായിരുന്ന താരമാണ് ദീപിക പദുകോണ്‍. രണ്‍ബീര്‍-ദീപിക പ്രണയം ആരാധകരില്‍ ഏറെ സന്തോഷമുണ്ടാക്കിയ കാര്യമായിരുന്നു. ഇരുവരുടെയും പ്രണയം വിവാഹത്തില്‍ എത്തുമെന്ന് എല്ലാവരും കരുതിയിരുന്നെങ്കിലും ഇരുവരും വേര്‍പിരിയുകയായിരുന്നു. വേര്‍പിരിഞ്ഞെങ്കിലും ഇപ്പോഴും ആത്മാര്‍ത്ഥ സുഹൃത്തുക്കളാണ് ഇരുവരും. ആലിയയുമായുളള പ്രണയം രണ്‍ബീര്‍ ആദ്യമായി തുറന്നു പറഞ്ഞത് ദീപികയോട് ആയിരുന്നു. വിവരം അറിഞ്ഞപ്പോള്‍ ദീപിക ഏറെ സന്തോഷവതിയായതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

വീട്ടുകാര്‍ക്കും സമ്മതം

വീട്ടുകാര്‍ക്കും സമ്മതം

രണ്‍ബീറിന്റെ സഹോദരി റിദ്ദിമ കപൂര്‍ ആലിയ്ക്ക് ബ്രേസ്ലെറ്റ് നല്‍കിയിരുന്നത് നേരത്തെ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. ആലിയയുടെയും രണ്‍ബീറിന്റെയും ബന്ധത്തിന് വീട്ടുകാര്‍ക്കും സമ്മതമാണെന്നതിന്റെ തെളിവാണ് ഈ സമ്മാനം എന്നാണ് ആരാധകര്‍ വിലയിരുത്തിയിരുന്നത്. ആലിയ തന്നെയായിരുന്നു ഈ ചിത്രം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരുന്നത്. തുടര്‍ന്ന് രണ്‍ബീറിന്റെ അമ്മയ്‌ക്കൊപ്പമുളള ആലിയയുടെ ചിത്രവും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.

വിവാഹത്തെക്കുറിച്ച് ആലിയ

വിവാഹത്തെക്കുറിച്ച് ആലിയ

താന്‍ മുപ്പത് വയസിലേ വിവാഹം കഴിക്കുളളുവെന്നുളള വ്യാജ പ്രചരണങ്ങള്‍ക്ക് മറുപടിയുമായി ആലിയ രംഗത്തുവന്നിരുന്നു. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ആലിയ ഇതേക്കുറിച്ച് പറഞ്ഞിരുന്നത്. അത് സത്യമല്ലെന്നും വിവാഹം മുപ്പത് വയസിനു മുന്നേ ഉണ്ടാകുമെന്നും ആലിയ പറഞ്ഞിരുന്നു. ജീവിതത്തില്‍ ഒന്നും പ്ലാന്‍ ചെയ്ത് ജീവിക്കുന്ന ആളല്ല താന്നെന്നും അഭിമുഖത്തില്‍ ആലിയ തുറന്നു പറഞ്ഞിരുന്നു. രണ്‍ബീര്‍ കപൂറിനോടുളള ആരാധന മുന്‍പ് നടന്ന പല അഭിമുഖങ്ങളിലും ആലിയ പറയാറുണ്ടായിരുന്നു. എന്നാല്‍ ഇരുവരും പ്രണയത്തിലാകുമെന്ന് ആരു പ്രതീക്ഷിച്ചിരുന്നില്ല.

രണ്‍ബീറിന്റെ ഫാമിലിക്കൊപ്പം ആലിയ

രണ്‍ബീറിന്റെ ഫാമിലിക്കൊപ്പം ആലിയ

രണ്‍ബീറിന്റെ കുടുംബത്തോടൊപ്പമുളള ആലിയയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ഇരുവരുടെയും പ്രണയം വീട്ടുകാര്‍ക്കും സമ്മതമാണെന്നതിന്റ തെളിവാണ് ഈ ചിത്രങ്ങളെന്നാണ് കമന്റുകള്‍ വന്നിരിക്കുന്നത്. രണ്‍ബീറിന്റെ കുടുംബത്തിനൊപ്പം അത്താഴം കഴിക്കാനായിരുന്നു ആലിയ എത്തിയിരുന്നത്. ഇരുവരുടെയും പ്രണയം പുറത്തുവന്നതോടെ ഇത്തരത്തില്‍ നിരവധി ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പുറത്തുവന്നിരിക്കുന്നത്.

ചിത്രങ്ങള്‍ കാണൂ

ചിത്രങ്ങള്‍ കാണൂ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X