രൺബീർ ഉത്തരവാദിത്തമുള്ള കാമുകൻ തന്നെ!! ആലിയയോട് ചെയ്തത് നോക്കൂ, വീഡിയോ കാണാം
ഞാൻ കൊണ്ട് വിടാം എന്ന് പറയുന്ന രൺബീറിന്റെ വീഡിയോയാണ് പുറത്തു വന്നിരിക്കുന്നത്
ബോളിവുഡിലെ പാപ്പരാസി കണ്ണുകൾ ഇപ്പോൾ ആലിയയുടേയും രൺബീറിന്റേയും പിന്നാലെയാണ് . തരാങ്ങൾ എവിടെ പോകുന്നു. എന്തു ചെയ്യുന്നു എന്ന് നോക്കി നടക്കുകയാണ്. താര പരിവേഷമില്ലാത്ത സാധരണ രീതിയിലുള്ള പ്രണയമാണ് ഇരുവരുടേയും. അതു കൊണ്ടാണ് ഇവരുടെ പ്രണയത്തിന് പിന്തുണയുമായി പ്രേക്ഷകർ കൂടെ നിൽക്കുന്നത്. ഇപ്പോൾ വീണ്ടും ആലിയയുടേയും രൺബീറിന്റേയും ഏറ്റവും പുതിയ വീഡിയോ പുറത്തു വന്നിട്ടുണ്ട്. അതിൽ സാധാരണക്കാരിൽ സാധരണക്കാരനായ ഒരു കാമുകനെ കാണാൻ സാധിക്കും.

ഇരു താരങ്ങളും ഒരുമിച്ച് ഒരു ചടങ്ങിനെത്തിയിരുന്നു.മടങ്ങുമ്പോൾ എല്ലാവരോടും യാത്രപറഞ്ഞ് പോകാൻ തുടങ്ങുന്ന ആലിയയോട് ഞാൻ കൊണ്ട് വിടാം എന്ന് പറയുന്ന രൺബീറിന്റെ വീഡിയോയാണ് പുറത്തു വന്നിരിക്കുന്നത്. ആരാധകരോടൊപ്പം സെൽഫി എടുത്തിനു ശേഷം ആലിയ രൺബീറിനോടൊപ്പം കാറിൽ കയറി പോകുകയും ചെയ്തു.
താരങ്ങളുടെ പ്രണയത്തിന് കട്ട സപ്പോട്ടാണ് ആരാധകർ. മടങ്ങി പോകാൻ തുടങ്ങുമ്പോൾ നാളത്തേയ്ക്ക് നിങ്ങൾക്ക് എല്ലാവിധ ആശംസകൾ എന്ന് ഒരു ആരാധകർ വിളിച്ച് പറയുന്നുണ്ട്. നന്ദി, എനിയ്ക്കതു ഉപകാരപ്പെടും എന്ന് കറിൽ കയറുന്നതിനിടെ രൺബീർ പറയുന്നു. ബോളിവുഡ് താരം സോനം കപൂറിന്റെ വിവാഹ സൽക്കാരത്തിനെത്തിയതോടെയാണ് താരങ്ങളുടയും പ്രണയം പുറത്ത് ആയത്. ഇരുവരരും തുറന്ന് സമ്മതിച്ചിട്ടുമുണ്ട്.


Click it and Unblock the Notifications