കത്രീന -രൺബീർ പ്രണയ തകർച്ചയ്ക്ക് കാരണം ആലിയ! രൺബീറിന്റെ പ്രണയത്തെ കുറിച്ച് താരം പ്രതികരിച്ചതിങ്ങനെ

ആലിയയുമായി രണ്‍ബീര്‍ അടുത്തത് കത്രീനയെ ചൊടിപ്പിച്ചുവെന്ന തരത്തില്‍ നേരത്തേ ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു.

രൺവീറും ആലിയയും തമ്മിലുള്ള പ്രണയബന്ധം ബോളിവുഡിലെ ചൂട് പിടിച്ച ചർച്ചയായിരുന്നു. ഒരിക്കലും ഇവർ തമ്മിൽ ഒന്നിക്കുമെന്ന് ആരും വിചാരിച്ചിരുന്നില്ല. എങ്കിലും ആരാധകർ സന്തോഷത്തിലാണ്. ഒരു അഭിമുഖത്തിലാണ് രൺവീർ ആലിയോടുള്ള തന്റെ പ്രണയം പുറം ലോകത്തെ അറിയിച്ചത്. ഇവരുടെ ആരാധകർ സന്തോഷത്തിലായെങ്കിലും പിന്നാലെ വിമർശനങ്ങളും തല പൊക്കിയിരുന്നു.

കത്രീന രൺബീർ പ്രണയം പൊളിയാനുളള കാരണം ആലിയാണ് എന്നുള്ള വിമർശനങ്ങൾ ബോളിവുഡിൽ നിന്ന് ഉയർന്ന് വന്നിരുന്നു. ആലിയ അടുത്ത സുഹൃത്തായ കത്രീനയെ ചതിച്ചു എന്നു തരത്തിലുളള കുറ്റപ്പെടുത്തലുകൾ താരത്തിന് കേൾക്കേണ്ടി വന്നിരുന്നു. എന്നാൽ ഇതിനെ കുറിച്ച് ആലിയയോട് ചോദിക്കുകയും ചെയ്തിരുന്നു. എന്നാൽ താരത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു.

പ്രതികരിച്ചത് അസ്വസ്ഥതയോടെ

പ്രതികരിച്ചത് അസ്വസ്ഥതയോടെ

രൺബീർ കത്രീന പ്രണയ തകർച്ചയെ കുറിച്ച് ചോദിച്ചപ്പോൾ അസ്വസ്ഥതയോടെയാണ് താരം പ്രതികരിച്ചത്. രൺബീർ-കത്രീന പ്രണയം തകർച്ചയ്ക്ക് പിന്നിലെ കാരണം താനാണെന്ന് നിങ്ങൾ എഴുതിയത് ഞാൻ വായിച്ചിരുന്നു. എന്നാൽ ഇത് തികച്ചും ബലിശമായ ആരോപണങ്ങളാണ്. ഇതേ സംബന്ധിച്ച് എനിയ്ക്ക് ആരേയും ബോധിപ്പിക്കാനില്ലെന്നും താരം പറഞ്ഞിരുന്നു.

കത്രീന അകന്നു കൊടുത്തു

കത്രീന അകന്നു കൊടുത്തു

കത്രീനയുടെ ഏറ്റവും അടുത്ത സുഹൃത്താണ് ആലിയ. രൺബീർ ആലിയയുമായിഅടുത്തപ്പോൾ കത്രീന അകന്നു കൊടുക്കുകയായിരുന്നുവെന്ന് കത്രീനയുടെ സുഹൃത്ത് പറഞ്ഞതായി ഡിഎൻഎ റിപ്പോർട്ട് ചെയ്തിരുന്നു. ആലിയ രൺബീർ ബന്ധം കത്രീനയെ വല്ലാതെ ചൊടിപ്പിക്കുകയും ചെയ്തിരുന്നു എന്നു തരത്തിലുള്ള വാർത്തകളും ബോളിവുഡിൽ കേൾക്കാൻ കഴിഞ്ഞിരുന്നു.

  ആലിയയുമായി അടുക്കുന്നത്

ആലിയയുമായി അടുക്കുന്നത്

രൺവീർ ആലിയയുമായി കൂടുതൽ അടുക്കുന്നത് സംവിധായകൻ ഇംത്യാസിന്റെ വസതിയിൽ വെച്ചാണ്. അവിടെ നടന്ന വിരുന്നിൽ അതിഥികളായി രൺവീർ, ആലിയ, കത്രീന എന്നിവർ എത്തിയിരുന്നു. അന്ന് മുതലാണ് രൺവീർ ആലിയയുമായി കൂടുതൽ അടുക്കുന്നത്. ഇത് അന്നേ കത്രീനയെ അസ്വസ്ഥയാക്കിയിരുന്നു. തുടർന്ന് കത്രീന ആ ബന്ധം വേണ്ടെന്ന് വയ്ക്കുകയായിരുന്നു.

വിവാഹം വരെ

വിവാഹം വരെ

രൺവീറിന്റെ ആദ്യ കാമുകി ദീപിക പദുകോണായിരുന്നു. ഇവർ ബോളിവുഡ് പ്രേക്ഷകരുടെ ഇഷ്ട ജോഡികളായിരുന്നു. എന്നാൽ ഇവരുടെ ബന്ധം അധികകാലം നീണ്ട് പോയില്ല. 2009 ഓടുകൂടി ഇവർ വേർപിരിയുകയായിരുന്നു. ‌ ഈ സമയത്താണ് കത്രീന രൺബീർ പ്രേമ ബന്ധം തളിർക്കുന്നത്. ഇവരുടെ പ്രണയബന്ധം കുറെനാൾ നീണ്ടു നിന്നിരുന്നു. വിവാഹത്തിൽവരെ ഈ ബന്ധം എത്തി നിന്നിരുന്നു. എന്നാൽ പിന്നീട് ഇവർ വേർപിരിയുകയായിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X