ആലിയയുടെ വിവാഹ ഫോട്ടോയിൽ താരമായി എഡ്‌വാർഡും മോതിരവും

മാധ്യമങ്ങളും ആരാധകരും ഏറെ ആഘോഷമാക്കിയ ഒന്നായിരുന്നു ബോളിവുഡ് സൂപ്പർ താരങ്ങളായ ആലിയയുടെയും രൺബീറിന്റെയും വിവാഹം. വിവാഹ ശേഷമുള്ള ഇരുവരുടെയും വിശേഷങ്ങൾ ആരാധകർ വലിയ ആകാംഷയോടെയാണ് സമൂഹ മാധ്യമങ്ങൾ വഴി അറിയുന്നത്. വിവാഹ ശേഷം ആലിയ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ഒരു ചിത്രമാണ് ഇപ്പോൾ ആരാധകരുടെ ശ്രദ്ധ നേടുന്നത്.

ആലിയെയും എഡ്‌വാർഡും ഒരുപോലെ

പൂച്ചകളെ വളരെയധികം സ്നേഹിക്കുന്ന വ്യക്തിയാണ് ആലിയ ഭട്ട്. എഡ്‌വാർഡ്, ജുനിപെർ എന്നിങ്ങനെ രണ്ട് പൂച്ചകളെ ആലിയ വളർത്തുന്നുമുണ്ട്.

തന്റെ ഓമനകളായ പൂച്ചകളുടെ ക്യൂട്ട് ചിത്രങ്ങളാണ് ആലിയയുടെ ഇൻസ്റ്റഗ്രാമിൽ നിറയെ. വിവാഹ തിരക്കിനിടയിലും താരം തന്റെ ഓമനകളെ മറന്നില്ല എന്നതാണ് ആരാധകരെ ഇപ്പോൾ അതിശയിപ്പിക്കുന്ന കാര്യം.

വിവാഹ ദിനത്തിൽ തന്റെ അരുമയായ എഡ്‌വാർഡിനെ ചേർത്തു പിടിച്ചിരിക്കുന്ന ഫോട്ടോ ഇൻസ്റാഗ്രാമിലൂടെ പങ്കുവച്ചിരിക്കുകയാണ് ആലിയ.

കല്യാണ ദിവസത്തെ തിരക്കിനിടയിലും എഡ്‍വാർഡിനൊപ്പം ചിത്രം എടുക്കാൻ മറന്നില്ല. ക്യാറ്റ് ഓഫ് ഓണർ എന്ന ക്യാപ്‌ഷൻ നൽകിയാണ് ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്.

കണ്ടാൽ ഒറ്റനോട്ടത്തിൽ ഒരു പൂച്ചക്കുട്ടിയുടെ പാവയെപ്പോലെ തോന്നിക്കുന്ന പേർഷ്യൻ ക്യാറ്റാണ് ആലിയയുടെ എഡ്‌വേഡ്‌.

എന്നാൽ ചിത്രത്തിന് നിരവധി ആരാധകരാണിപ്പോൾ കമന്റുമായെത്തിയിരിക്കുന്നത്. രണ്ട് പേരും ഒരേ കളറിലാണല്ലോയെന്നാണ് പലരും പറയുന്നത്. മുൻപും എഡ്‌വാർഡിനൊപ്പമുള്ള ചിത്രങ്ങൾ ആലിയ പങ്കുവച്ചിട്ടുണ്ട്.

എന്നാൽ ആലിയ എഡ്‌വാർഡിനൊപ്പം പങ്കുവച്ച ചിത്രങ്ങളിൽ ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയത് മറ്റൊന്നാണ്. പൂച്ചയുമായി നിൽക്കുന്ന ക്ലോസപ്പ് ചിത്രങ്ങളാണ് ആലിയ പങ്ക് വെച്ചത്. ചിത്രത്തിലെ ആലിയയുടെ വിവാഹമോതിരമാണ് ആരാധകരുടെ ശ്രദ്ധ പിടിച്ചു പറ്റിയത്.

പൂർണമായും ഡയമണ്ടിലുള്ള മോതിരമാണ് ആലിയ അണിഞ്ഞത്. അതിൽ ആറ് വശങ്ങളുള്ള വലിയ ഡയമണ്ടാണ് മോതിരത്തിന് നടുക്കായി പതിപ്പിച്ചിരിക്കുന്നത്. ചുറ്റും ചെറിയ ഡയമണ്ടുകളും പിടിപ്പിച്ചിട്ടുണ്ട്. എഡ്‌വാർഡിനൊപ്പം ആലിയയുടെ വിവാഹമോതിരവും സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമായിരിക്കുകയാണ്.

വിവാഹത്തിന് വൈറ്റ് ഗോൾഡ് മിക്സ് ചെയ്ത ആഭരണങ്ങളായിരുന്നു ആലിയ ധരിച്ചിരുന്നത്. വസ്ത്രത്തിന് ചേരുന്ന വിധത്തിലുള്ള ഹെവി നെക്ലേസും ജിമിക്കി കമ്മലും വളകളുമായിരുന്നു ആലിയ അണിഞ്ഞത്.

വ്യത്യസ്തമായ വിവാഹസാരി

നീണ്ട അഞ്ച് വർഷത്തെ പ്രണയത്തിന് ശേഷം ഏപ്രിൽ 14 നായിരുന്നു ആലിയയും രൺബീറും വിവാഹിതരായത്. പ്രശസ്ത സെലിബ്രിറ്റി ഡിസൈനർ സബ്യ സാചിയുടെ വിവാഹ വസ്ത്രങ്ങളിലാണ് ആലിയ ധരിച്ചിരുന്നത്. മുംബൈയിലെ ബാന്ദ്രയിലെ രൺബീറിന്റെ വീട്ടിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹം.

പൊതുവേ ആരും കണ്ടു ശീലിച്ച വധുവിനേപ്പോലെയായിരുന്നില്ല ആലിയ. പരമ്പരാഗത രീതിയിൽ ചുവന്ന സാരിയോ കടും ചുവപ്പു നിറത്തിലോ ലിപ്സ്റ്റിക്കോ നീളമുള്ള കൺപീലികളോ ഓവർ മേക്ക്പ്പോ ഒന്നും ഇല്ലാതെയായിരുന്നു ആലിയ വിവാഹത്തിനെത്തിയത്. ഐവറി നിറത്തിലുള്ള സാരിയായിരുന്നു ആലിയയുടെ വിവാഹ വേഷം. വിവാഹ ശേഷവും ആലിയ വളരെ സിംപിൾ ആയിരുന്നു. നെറ്റിയിൽ സിന്ദൂരമോ താലിയോ ഒന്നും ആലിയ അണിഞ്ഞിരുന്നില്ല. കൈമുട്ടുവരെ മെഹന്ദിയും ആലിയ ഇട്ടിരുന്നില്ല.

വിവാഹശേഷം ഇരുവരും സിനിമ തിരക്കുകളിലേക്ക്

വിവാഹശേഷം സിനിമ ചിത്രീകരണത്തിന്റെ തിരക്കുകളിൽ മുഴുകിയിരിക്കുകയാണ് ആലിയയും രൺബീറും. സന്ദീപ് റെഡ്‌ഡി വാങ്ക സംവിധാനം ചെയ്യുന്ന ആനിമൽ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിലാണ് രൺബീർ കപൂർ. ഹിമാചൽ പ്രദേശിലാണ് രൺബീറിപ്പോൾ.

കരൺജോഹർ സംവിധാനം ചെയ്യുന്ന റോക്കി ഔർ റാണി കി പ്രേം കഹാനി എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിലാണ് ആലിയ രാജസ്ഥാനിലാണിപ്പോൾ ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നത്.

ആലിയയും രൺബീറും പ്രധാന വേഷത്തിലെത്തുന്ന ബ്രഹ്മാസ്ത്ര എന്ന ചിത്രം സെപ്റ്റംബർ 9ന് തീയേറ്ററുകളിലെത്തും. ചിത്രത്തിനായി ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുകയാണ്. അയാൻ മുക്കർജിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്

More from Filmibeat

Read more about: aliya bhatt ranbir kapoor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X