പ്രേക്ഷകരുടെ പ്രിയപ്പെട്ട ആ പ്രണജോഡികൾ വീണ്ടും ക്യാമറയ്ക്ക് മുന്നിൽ!! ദീപിക-രൺബീർ വീഡിയോ, കാണൂ
ഏഷ്യൻ പെയ്ന്റസിന്റെ പരസ്യത്തിലാണ് താരങ്ങൾ ഒന്നിച്ചു ക്യാമറയ്ക്ക് മുന്നിൽ എത്തിയത്.
പ്രേക്ഷകരുടെ പ്രിയപ്പെട്ട താര ജോഡികളാണ് ദീപിക പദുകോണു റൺബീർ കപൂറും . ഇവരുടെ പ്രണയം ആഘോഷമാക്കിയ ഒരു കാലം ബോളിവുഡിൽ ഉണ്ടായിരുന്നു. ബച്ച്ന എ ഹസീനോ എന്ന സിനിമയിലാണ് ദീപികയും രൺബീറും ഒരുമിച്ച് എത്തിയ ചിത്രം. ഈ ചിത്രത്തിനു ശേഷമായിരുന്നു ഇരുവരും പ്രണയത്തിലാകുന്നത്. ഒന്നര വർഷത്തിനു ശേഷം ഇവർ വേർപിരിയുകയായിരുന്നു.

ബ്രേക്കപ്പിനു ശേഷവും ഇവർ റൊമാന്റിക് ചിത്രങ്ങളിൽ ഇവർ പ്രത്യേക്ഷപ്പെട്ടിരുന്നു. ഇവർ ഒരുമിച്ച് ചിത്രങ്ങളെല്ലാം സൂപ്പർ ഡ്യൂപ്പർ ഹിറ്റുമായിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിലും ബോളിവുഡ് കോളങ്ങളിലും വൈറലാകുന്നത് ദീപിക-രൺബീർ ഒരുമിച്ചെത്തിയ പരസ്യമാണ്. ഏഷ്യൻ പെയ്ന്റസിന്റെ പരസ്യത്തിലാണ് താരങ്ങൾ ഒന്നിച്ചു ക്യാമറയ്ക്ക് മുന്നിൽ എത്തിയത്.
രൺവീർ സിങ്ങുമായുള്ള വിവാഹത്തിനു ശേഷം ദീപിക അഭിനയിക്കുന്ന ആദ്യ പരസ്യ ചിത്രമായിരുന്നു ഇത്. ഇതിനോടകം തന്നെ മികച്ച പ്രേക്ഷക പ്രതികരണമാണ് പരസ്യത്തിന് ലഭിക്കുന്നത്. പദ്മവദാണ് ഏറ്റവും ഒടുവിൽ പുറത്തു വന്ന ദീപികയുടെ ചിത്രം. ആസിഡ് ആക്രമണത്തിൽ നിന്ന് അതിജീവിച്ച ലക്ഷ്മിയുടെ ബയോപിക്കിലാണ് അടുത്തതായി ദീപിക അഭിനയിക്കുന്നത്. വിവാഹ ശഷം പുറത്തു വരുന്ന ആദ്യം ദീപിക ചിത്രമാണിത്.


Click it and Unblock the Notifications