കാറില്‍ വെച്ച് പാനീയം കൂടിപ്പിച്ചു,ശേഷം ഹോട്ടല്‍മുറിയിലേക്ക് കൊണ്ടുപോയി! സുഭാഷ് ഗായ്‌ക്കെതിരെ ആരോപണം
സിനിമാ മേഖലയുമായി ബന്ധപ്പെട്ട മീ ടു വെളിപ്പെടുത്തലുകള്‍ ജനങ്ങളെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ടാണ് പുറത്തുവരുന്നത്. തനുശ്രീ ദത്തയുടെ തുറന്നുപറച്ചിലുകള്‍ക്ക് ശേഷമായിരുന്നു ഇന്ത്യയില്‍ മീ ടു ക്യാംപെയ്ന്‍ ഒന്നു കൂടി സജീവമായി മാറിയിരുന്നത്. ബോളിവുഡിലും തെന്നിന്ത്യയില്‍ നിന്നുമടക്കം നിരവധി സിനിമാ പ്രവര്‍ത്തകരായിരുന്നു വെളിപ്പെടുത്തലുമായി എത്തിയിരുന്നത്.
മലയാളത്തില്‍ മുകേഷ്,ഗോപീ സുന്ദര്‍ ഉള്‍പ്പെടെയുളളവരും മീ ടു വിലൂടെ വിമര്‍ശിക്കപ്പെട്ടിരുന്നു. എന്നാല്‍ ബോളിവുഡില്‍ നിന്നായിരുന്നു കൂടുതലും എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ടുളള വെളിപ്പെടുത്തലുകള്‍ ഉണ്ടായിരുന്നത്. തങ്ങളെ ലൈംഗികമായി ചൂഷണം ചെയ്തുവെന്നും പീഡിപ്പിച്ചുവെന്നും നടിമാര്‍ വെളിപ്പെടുത്തിയിരുന്നു. ഇതില്‍ എറ്റവുമൊടുവിലായി സംവിധായകന്‍ സുഭാഷ് ഗായ്ക്കെതിരെ ആയിരുന്നു ലൈംഗികാരോപണം വന്നിരുന്നത്.

സുഭാഷ് ഗായ്‌ക്കെതിരെയുളള വെളിപ്പെടുത്തല്‍
ബോളിവുഡിലെ എക്കാലത്തെയും വിഖ്യാത സംവിധായകരില്‍ ഒരാളാണ് സുഭാഷ് ഗായ്. അദ്ദേഹത്തിനെതിരെ പേര് വെളിപ്പെടുത്താത്ത ഒരു സ്ത്രീ ആയിരുന്നു ആരോപണങ്ങള്‍ ഉന്നയിച്ച് രംഗത്തെത്തിയിരുന്നത്. ട്വിറ്ററിലൂടെയായിരുന്നു വെളിപ്പെടുത്തലുണ്ടായത്. സുഭാഷ് ഗായ്ക്കൊപ്പം ഒരു സിനിമയില്‍ താന്‍ പ്രവര്‍ത്തിച്ചിരുന്നുവെന്നും ആ സമയത്താണ് തന്നെ പീഡിപ്പിച്ചതെന്നും സത്രീ ആരോപിച്ചു. കഴിഞ്ഞ ദിവസമായിരുന്നു സുഭാഷിനെതിരെ മീ ടു വെളിപ്പെടുത്തലുമായി ഈ സ്ത്രീ രംഗത്തെത്തിയിരുന്നത്. സിനിമാ മേഖലയില്‍ ഉന്നതിയിലെത്തിക്കാം എന്നു പറഞ്ഞുകൊണ്ടാണ് സുഭാഷ് ഗായ് തന്നെ പീഡിപ്പിച്ചതെന്ന് ഇവര്‍ വെളിപ്പെടുത്തിയിരുന്നു.

സ്ത്രീ പറഞ്ഞത്
വീട്ടിലേക്ക് ഡ്രോപ്പ് ചെയ്യുന്നതിനിടെ സുഭാഷ് ഗായ് കാറില്‍ വച്ച് കുടിക്കാന്‍ പാനീയം നല്‍കിയെന്നും. അതിന് ശേഷം തന്നെ ബോധം കെടുത്തി ഹോട്ടല്‍ മുറിയില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്തു എന്നുമാണ് യുവതി പറയുന്നത്. ഇതു കൂടാതെ അര്‍ദ്ധ രാത്രികളില്‍ സിനിമാ ചര്‍ച്ചകള്‍ക്കായി ഫ്ളാറ്റിലേക്ക് വിളിപ്പിക്കുകയും ചെയ്തുവെന്നും യുവതി ആരോപിച്ചു. എഴുത്തുകാരിയായ മഹിമ കുക്രേജ് ആണ് യുവതിയുടെ അനുഭവം പുറത്തെത്തിച്ചത്.

സുഭാഷ് ഗായുടെ പ്രതികരണം
യുവതിയുടെ വെളിപ്പെടുത്തലിനു ശേഷം ഈ വിഷയത്തില്‍ പ്രതികരണവുമായി സുഭാഷ് ഗായ് തന്നെ രംഗത്തെത്തിയിരുന്നു. ആരോപണങ്ങളെ നിഷേധിച്ചുകൊണ്ടായിരുന്നു സുഭാഷ് ഗായ് എത്തിയിരുന്നത്. മീ ടു എന്നത് ഇപ്പോള്‍ ഫാഷനായി മാറിയിരിക്കുകയാണെന്ന് അദ്ധേഹം പ്രതികരിച്ചു. ആര്‍ക്കെതിരെയും സംഭവിക്കാത്ത കാര്യങ്ങളാണ് ഇവര്‍ പറയുന്നതെന്നും സ്ത്രീകളെ ബഹുമാനിക്കുന്ന ആളാണ് താനെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

സാജിദ് ഖാനെതിരെയും ആരോപണം
സുഭാഷ് ഗായ്ക്കു പുറമെ ബോളിവുഡിലെ മറ്റൊരു സംവിധായകന്‍ സാജിദ് ഖാനെതിരെയും ലൈംഗികാരോപണം വന്നിരുന്നു. ഒരു നടിയും മാധ്യമപ്രവര്‍ത്തകയുമായിരുന്നു സാജിദിനെതിരെ വെളിപ്പെടുത്തലുമായി എത്തിയിരുന്നത്. ടിവി ഷോകളിലൂടെ പേരെടുത്ത സാജിദ് ഖാന്‍ എത്ര വൃത്തികെട്ട രീതിയിലാണ് സ്ത്രീകളോട് ഇടപെട്ടിരുന്നത് എന്ന് തെളിയിക്കുന്നതായിരുന്നു പുറത്തുവന്ന വെളിപ്പെടുത്തലുകള്‍.

സാജിദിനെതിരെ നടി പറഞ്ഞത്
നടി സലോനി ചോപ്രയായിരുന്നു സാജിദിനെതിരെ രംഗത്തുവന്നിരുന്നത്. ലൈംഗികപരമായ ചോദ്യങ്ങള്‍ സാജിദ് എപ്പോഴും ചോദിക്കാറുണ്ടായിരുന്നുവെന്ന് സലോനി വെളിപ്പെടുത്തി. ഒരു അഭിമുഖത്തിനായി പോവേണ്ടി വന്നപ്പോഴാണ് സാജിദിന്റ മുന്നില്‍ ആദ്യം എത്തിപ്പെടുന്നത്. ആ സമയത്ത് അയാള്‍ ഇത്തരം ചോദ്യങ്ങള്‍ ചോദിച്ചിരുന്നു. അഭിമുഖത്തിനു ശേഷം താന്‍ പൊട്ടിക്കരഞ്ഞുപോയിരുന്നു. തന്നെ ജോലിയിലെടുത്ത ശേഷം സാജിദ് നിരന്തരം ശല്യം ചെയ്യാറുണ്ടായിരുന്നുവെന്നും നടി പറഞ്ഞു. രാത്രി വിളിച്ച് ധരിച്ചിരിക്കുന്ന വസ്ത്രം എതാണെന്ന് ചോദിച്ചും ബിക്കിനി ചിത്രങ്ങള്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നുവെന്നും സലോമി വെളിപ്പെടുത്തി.


Click it and Unblock the Notifications











