ആ കേസ് കെട്ടിച്ചമച്ചതാകാം..!! നടനെതിരെയുള്ള മീ ടൂ ആരോപണത്തിൽ കോടതി..

2018 ഓക്ടോബർ 8 നായിരുന്നു വിന്റ നന്ദ തന്റെ ഫേസ്ബുക്ക് പേജിലൂടെ ഇക്കാര്യം പുറം ലോകത്തെ അറിയിച്ചത്

ഇന്ത്യൻ സിനിമ ലോകത്ത് മീടൂ ക്യാപെയ്ൻ സൃഷ്ടിച്ച വിവാദങ്ങളും കോളിളക്കങ്ങളും വളരെ വലുതായിരുന്നു. ഹോളിവുഡിൽ ആരംഭിച്ച ക്യാംപെയ്ൻ ഇന്ത്യൻ സിനിമ ലോകത്ത് വൻ കോളിളക്കമായിരുന്നു സൃഷ്ടിച്ചിരുന്നത് . ബോളിവുഡിൽ നിന്നും തെന്നിന്ത്യൻ സിനിമ ലോകത്തിൽ നിന്നും നിരവധി ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളാണ് ഈ ക്യാംപെയ്നിലൂടെ പുറത്തു വന്നത്.

ബോളിവുഡിൽ നിന്നും മറ്റും പ്രതീക്ഷിക്കാത്ത പല വ്യക്തികളുടേയും പേര് ക്യാംപെയ്നിൽ ഉയർന്നു കേട്ടിരുന്നു. തനുശ്രീ ദത്തയാണ് ക്യാംപെയ്നു തുടക്കമിട്ടതെങ്കിലും എല്ലാവരും ഞെട്ടിയത് പ്രശസ്ത നടൻ ആലോക് നാഥിനെതിരെ നിർമ്മാതാവ് വിന്റ നന്ദ ആരോപണമായിരുന്നു. വർഷങ്ങൾക്ക് മുൻപ് തനിയ്ക്ക് നടനിൽ നിന്ന് നേരിടേണ്ടി വന്ന ദുരനുഭവമാണ് വിന്റ തുറന്നടിച്ചത്. കേസ് കോടതിയുടെ പരിഗണനയിലാണ്. ഇപ്പോൾ ശ്രദ്ധേയമാകുന്നത് ഈ കേസിലെ കോടതിയുടെ നിരീക്ഷണമാണ്.

ലൈംഗികാരോപണം  കെട്ടിച്ചമച്ചത്

ലൈംഗികാരോപണം കെട്ടിച്ചമച്ചത്

നടൻ ആലോക് നാഥിനെതിരെ നിർമ്മാതാവ് വിന്റ നന്ദ ഉന്നയിച്ച ലൈംഗികാരോപണം കെട്ടിച്ചമച്ചതാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നാണ് കോടതിയുടെ നിരീക്ഷണം. നടന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവെയായിരുന്നു സെക്ഷൻ കോടതിയുടെ നിരീക്ഷണം. സംശയത്തിനുള്ള കാരണവും കോടതി തന്നെ പറഞ്ഞിട്ടുണ്ട്. അന്ന് നടന്ന മുഴുവൻ സംഭവങ്ങളും ഓർമയുണ്ട്. എന്നാൽ ഇത് നടന്ന തീയതിയും മാസവും വിന്റയ്ക്ക് ഓർമയില്ലെന്ന് പറയുന്നത് സംശയം ജനിപ്പിക്കുന്നുവെന്നും, അതിനാൽ തന്നെ ആലോക് നാഥിനെതിരെയുള്ള കുറ്റകൃത്യം കെട്ടിച്ചമച്ചതാകാനുള്ള സാധ്യത കാണ്ടില്ലെന്ന് നടിയ്ക്കാനാകില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.

 വൈദ്യപരിശോധനയ്ക്ക് പ്രസക്തിയില്ല

വൈദ്യപരിശോധനയ്ക്ക് പ്രസക്തിയില്ല

രണ്ടു പേരും വിവാഹം കഴിഞ്ഞ് കുടുംബമായി താമസിക്കുന്ന വ്യക്തികളാണ്. അതിനാൽ തന്നെ വൈദ്യപരിശോധന കൊണ്ട് കാര്യമില്ലെന്നും കോടതി പറയുന്നു. കൂടാതെ ആരോപണ വിധേയനായ നടനെ ചോദ്യം ചെയ്യുന്നതിൽ പ്രസക്തിയില്ലെന്നും കോടതി പറയുന്നു. കേസിനാസ്പദമായ സംഭവം നടന്നത് പരാതിക്കാരിയുടെ വീട്ടിൽവെച്ചാണ്. അതിനാൽ തന്നെ തെളിവ് നശിപ്പിക്കാനുള്ള സാധ്യതയില്ലെന്നും കോടതി പറയുന്നുണ്ട്.

  ആലോക് നാഥിനെതിരെ കർശന നിർദ്ദേശം

ആലോക് നാഥിനെതിരെ കർശന നിർദ്ദേശം

കർശന ഉപാദികളോട് കൂടിയാണ് നടന് ജാമ്യം അനുവദിച്ചത്. അ‍ഞ്ച് ലക്ഷം രൂപ ജാമ്യ തുകയായി കോടതിയിൽ കെട്ടിവെച്ചിരുന്നു. കൂടാതെ വിന്റ നന്ദയുടെ താമസ സ്ഥലത്തിനടത്തു പോകരുതെന്ന് കർശന നിർദ്ദേശവുമുണ്ട്, 19 വർഷങ്ങൾക്ക് മുമ്പുണ്ടായ സംഭവമാണ് വിന്ഡറ ഫേസ്ബുക്കിലൂടെ പുറത് ലോകത്തെ അറിയിച്ചത്. അലോക് നാഥിനെതിരെയുള്ള ലൈംഗികാരോപണം ബോളിവുഡിനേയും സിനിമ പ്രേക്ഷകരേയും ഒന്നടങ്കം ഞെട്ടിപ്പിച്ചിരുന്നു.

 മയക്ക് മരുന്ന് നൽകി പീഡിപ്പിച്ചു

മയക്ക് മരുന്ന് നൽകി പീഡിപ്പിച്ചു

2018 ഓക്ടോബർ 8 നായിരുന്നു വിന്റ നന്ദ തന്റെ ഫേസ്ബുക്ക് പേജിലൂടെ ഇക്കാര്യം പുറം ലോകത്തെ അറിയിച്ചത്. ഇരുവരും പങ്കെടുത്ത ഒരു പാർട്ടിയ്ക്കിടെ തനിയ്ക്ക് മയക്കുമരുന്ന് കലർത്തിയ പാനീയം നൽകിയെന്നും തുടർന്ന് അസ്വസ്ഥത അനുഭവപ്പെട്ടപ്പോൾ വീട്ടിൽ കൊണ്ട് വന്ന് പീഡിപ്പിക്കുകയായിരുന്നു എന്നായിരുന്നു പരാതിക്കാരിയുടെ ആരോപണം. ഒരു ടിവിയിൽ ഇവർ ഒരുമിച്ച് ജോലി ചെയ്ത് കൊണ്ടിരിക്കുമ്പോഴാണ് ഇത്തരത്തിലുളള സംഭവം നടക്കുന്നതെന്നും അന്ന് വിന്റ ഉമ്മയിച്ചിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X