For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്രേമം ഹിന്ദിയിലേക്കും, നായകന്‍ താരപുത്രന്‍! തെലുങ്കില്‍ ട്രോളന്മാരുടെ കൊലവിളിയായിരുന്നു,എന്താവുമോ?

  |

  രണ്ടേ രണ്ട് സിനിമകള്‍ മാത്രമേ സംവിധാനം ചെയ്തിട്ടു. രണ്ടും സൂപ്പര്‍ ഹിറ്റാക്കി മാറ്റിയ സംവിധായകനായിരുന്നു അല്‍ഫോണ്‍സ് പുത്രന്‍. നിവിന്‍ പോളിയെ നായകനാക്കി അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമം തിയറ്ററുകളിലുണ്ടാക്കിയ ഓളം വളരെ വലുതായിരുന്നു. തമിഴ്, തെലുങ്ക് എന്നിവിടങ്ങളിലും സിനിമയ്ക്ക് വലിയ പിന്തുണയായിരുന്നു കിട്ടിയത്.

  പറവ തിയറ്ററില്‍ പോയി കാണാത്തവരോടുള്ള പ്രതികാരമായിരുന്നോ? ഒടുവിലത് സംഭവിക്കാന്‍ പോവുന്നെന്ന് സൗബിന്‍

  തെലുങ്കില്‍ നാഗചൈതന്യ നായകനായി പ്രേമത്തിന്റെ റീമേക്ക് പുറത്തിറങ്ങിയിരുന്നു. തെലുങ്കിലെത്തിയ പ്രേമം പൂര്‍ണ പരാജയമായിരുന്നു. ഇപ്പോള്‍ ഹിന്ദിയിലേക്കും പ്രേമം റീമേക്ക് ചെയ്യാന്‍ പോവുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമയില്‍ താരപുത്രന്‍ അര്‍ജുന്‍ കപൂര്‍ നായകനായി അഭിനയിച്ചേക്കും എന്ന രീതിയിലും വാര്‍ത്ത വന്നിരിക്കുകയാണ്.

  ഹിന്ദിയിലും പ്രേമം

  ഹിന്ദിയിലും പ്രേമം

  മലയാളത്തില്‍ നിന്നും പ്രേമം ഹിന്ദിയിലേക്ക് കൂടി എത്താന്‍ പോവുകയാണെന്നാണ് പുതിയ വിവരങ്ങള്‍. സിനിമയില്‍ ബോണി കപൂറിന്റെ മകന്‍ അര്‍ജുന്‍ കപൂറാണ് നായകനായി അഭിനയിക്കാന്‍ പോവുന്നത്. മാത്രമല്ല അഭിഷേക് കപൂറാണ് സിനിമ സംവിധാനം ചെയ്യുന്നതുമെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. സംവിധായകന്‍ തിരക്കഥയുടെ അവസാനഘട്ടത്തിലെത്തിയിരിക്കുയാണ്. സിനിമയിലെ നായകനായി അര്‍ജുനെ മാത്രമേ തീരുമാനിച്ചിട്ടുള്ളു. നായികമാരുടെ കാര്യത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും ആയിട്ടില്ലെന്നുമാണ് പറയുന്നത്.

   മറ്റ് വിശേഷങ്ങള്‍

  മറ്റ് വിശേഷങ്ങള്‍

  2015 ല്‍ റിലീസിനെത്തിയ പ്രേമം വെറും നാല് കോടി രൂപയുടെ ബജറ്റിലായിരുന്നു നിര്‍മ്മിച്ചിരുന്നത്. എന്നാല്‍ 60 കോടിയോളമായിരുന്നു സിനിമയ്ക്ക് കളക്ഷനായി തിരിച്ച് കിട്ടിയിരുന്നത്. അന്‍വര്‍ റഷീദ് എന്റര്‍ടെയിന്‍മെന്റസിന്റെ ബാനറില്‍ അന്‍വര്‍ റഷീദായിരുന്നു സിനിമ നിര്‍മ്മിച്ചിരുന്നത്. മലയാളത്തില്‍ സൂപ്പര്‍ ഹിറ്റ് ചിത്രമായി മാറിയ പ്രേമം തെന്നിന്ത്യന്‍ സിനിമാ ലോകത്തെ തന്നെ ഇളക്കി മറിച്ചിരുന്നു. പ്രേമത്തിലെ പ്രകടനത്തിലൂടെയായിരുന്നു നിവിന്‍ പോളിയ്ക്ക് അന്യഭാഷകളില്‍ ആരാധകരുടെ എണ്ണം വര്‍ദ്ധിച്ചതും. പ്രേമത്തിന്റെ തെലുങ്ക് വേര്‍ഷനായി നാഗചൈതന്യയും ശ്രുതി ഹസനും അഭിനയിച്ച സിനിമ പുറത്തിറങ്ങിയിരുന്നു. നിവിന്‍ പോളിയുടെ ഏഴയലത്ത് പോലും എത്തില്ലാത്ത പ്രകടനുവുമായി എത്തിയ സിനിമയെ മലയാളികള്‍ ട്രോളി കൊന്നിരുന്നു.

   താരങ്ങളുടെ വിജയം

  താരങ്ങളുടെ വിജയം

  നിവിന്‍ പോളിയുടെ കരിയറിലെ ഏറ്റവും വലിയ സൂപ്പര്‍ ഹിറ്റായി പ്രേമം മാറിയപ്പോള്‍ അല്‍ഫോണ്‍സ് പുത്രന്‍ പരിചയപ്പെടുത്തിയ പുതുമുഖ താരങ്ങളെല്ലാം വലിയ താരങ്ങളായി മാറിയിരുന്നു. സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച രണ്ട് നടിമാരും ഇന്ന് തെന്നിന്ത്യന്‍ സിനിമയിലെ വലിയ നായികമാരാണ്. അനുപമ പരമേശ്വരനായിരുന്നു സിനിമ ഇറങ്ങുന്നതിന് മുന്‍പ് തന്നെ ഹിറ്റായ നടി. ആലുവ പുഴയുടെ തീരത്ത് എന്ന് തുടങ്ങുന്ന പാട്ടും അനുപമയുടെ ചുരുണ്ട മുടിയുമായിരുന്നു സിനിമയുടെ പ്രത്യേകത. മേരി എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷക ഹൃദയത്തിലേക്കെത്തിയ അനുപമയ്ക്ക് ആദ്യ സിനിമയ്ക്ക് ശേഷം തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. ഇപ്പോള്‍ തെലുങ്ക് സിനിമയിലാണ് നടി സജീവമായിരിക്കുന്നത്...

   സായി പല്ലവി

  സായി പല്ലവി

  സിനിമ തിയറ്ററില്‍ നിന്നും കണ്ടതിന് ശേഷമാണ് സായി പല്ലവിയെ പ്രേക്ഷകര്‍ സ്വീകരിച്ചത്. മലര്‍ മിസ് എന്ന ടീച്ചര്‍ കഥാപാത്രത്തിലൂടെ സായി പല്ലവി യുവാക്കളുടെ ഹരമായി മാറിയിരുന്നു. ദുല്‍ഖറിന്റെ നായികയായി കലി എന്ന സിനിമയില്‍ അഭിനയിച്ചതിന് ശേഷം തെലുങ്ക് സിനിമയിലും തമിഴിലേക്കും സായി ചുവട് മാറ്റിയിരുന്നു. ഇപ്പോള്‍ തെന്നിന്ത്യയില്‍ ഏറ്റവുമധികം ഡിമാന്റുള്ള നടിമാരുടെ പട്ടികയില്‍ ആദ്യമുള്ളത് സായി പല്ലവിയാണ്. സായിയുടെ പ്രതിഫലത്തെ കുറിച്ചും സിനിമകള്‍ തിരഞ്ഞെടുക്കുന്നതിനെ പറ്റിയും സെറ്റിലെ മോശം പെരുമാറ്റവും എല്ലാം വാര്‍ത്തയാവാറുണ്ട്.

   മറ്റ് താരങ്ങള്‍...

  മറ്റ് താരങ്ങള്‍...

  പ്രേമത്തിലെ മൂന്ന് നായികമാരില്‍ ഒരാളായിരുന്നു മഡോണ സെബാസ്റ്റിയന്‍. മറ്റ് രണ്ട് പേരുടെ ഒപ്പമെത്തിയില്ലെങ്കിലും സിനിമയില്‍ തന്റേതായി സ്ഥാനം കണ്ടെത്താന്‍ മഡോണയ്ക്കും കഴിഞ്ഞിരുന്നു. സഹതാരങ്ങളായി പ്രേമത്തിലുണ്ടായിരുന്നവരാണ് സിജു വില്‍സണ്‍, കൃഷ്ണ ശങ്കര്‍, ഷറഫുദ്ദീന്‍, ശബരീഷ് വര്‍മ്മ എന്നിവരെല്ലാം. ഇവരും മലയാള സിനിമയില്‍ പച്ച പിടിച്ചിരുന്നു. ഷിജു വില്‍സണും ഷറഫുദ്ദീനും നായകന്മാരായി അഭിനയിച്ച സിനിമയും മോശമില്ലാത്ത പ്രകടനം കാഴ്ച വെച്ചിരുന്നു. അല്‍ഫോണ്‍സ് പുത്രന്‍ നിര്‍മാതാവാകുന്ന തൊബാമ എന്ന സിനിമയിലൂടെ ഈ കൂട്ടുകെട്ട് വീണ്ടും വരികയാണ്. ഏപ്രില്‍ 27 നോട് കൂടി സിനിമ തിയറ്ററുകളിലേക്ക് എത്തുമെന്നാണ് റിപ്പോര്‍ട്ട്.

  പൃഥ്വിരാജിന്റെ വസ്ത്രങ്ങള്‍ ലേലത്തിന് വെക്കുന്നു!1 രൂപ മുതലാണ് ലേല തുക,പിന്നില്‍ നല്ലൊരു കാര്യമുണ്ട്

  English summary
  Alphonse Puthren's Premam remaking to Hindi
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X