ആ നടന്‍ സെറ്റില്‍ വെച്ച് മോശമായി പെരുമാറി! മീ ടു വെളിപ്പെടുത്തലുമായി ധനുഷിന്റെ നായിക!

By Midhun Raj

സിനിമാ മേഖലയുമായി ബന്ധപ്പെട്ട മീടു വെളിപ്പെടുത്തലുകള്‍ കത്തിക്കയറുകയാണ്. ബോളിവുഡിലെയും തെന്നിന്ത്യയിലെയും അടക്കം നിരവധി പേര്‍ നേരത്ത വെളിപ്പെടുത്തലുകളുമായി എത്തിയിരുന്നു. പലരും സിനിമാ സെറ്റുകളില്‍ നിന്നും അല്ലാതെയും നേരിട്ട മോശം അനുഭവങ്ങള്‍ പങ്കുവെച്ചുകൊണ്ടായിരുന്നു എത്തിയിരുന്നത്. തൊഴില്‍ നഷ്ടമാകുമെന്നും അവസരങ്ങള്‍ കുറയുമെന്നൊക്കെയുളള ആശങ്കകള്‍ വകവെക്കാതെയാണ് പലരും തുറന്നുപറച്ചിലുമായി എത്തുന്നത്.

ഹോളിവുഡില്‍ തുടങ്ങിയ മീ ടൂ ക്യാപെയ്ന്‍ തനുശ്രീ ദത്തയുടെ വെളിപ്പെടുത്തലോടെ ആയിരുന്നു ഇന്ത്യയില്‍ വീണ്ടും സജീവമായിരുന്നത്. നാനാ പടേക്കറിനെതിരെയുളള തനുശ്രീയുടെ വെളിപ്പെടുത്തല്‍ ബോളിവുഡില്‍ തരംഗം സൃഷ്ടിച്ചിരുന്നു. തനുശ്രീയ്ക്ക് പിന്നാലെയായിരുന്നു പലരും ലൈംഗികാരോപണങ്ങളുമായി വന്നിരുന്നത്. എറ്റവുമൊടുവിലായി ധനുഷിന്റെ നായിക അമൈറ ദസ്തൂറും വെളിപ്പെടുത്തലുമായി എത്തിയിരുന്നു. സംവിധായകനും നടനും തന്നെ മാനസികമായി പീഡിപ്പിച്ചെന്നായിരുന്നു അമൈറ പറഞ്ഞത്.

ധനുഷിന്റെ നായിക

ധനുഷിന്റെ നായിക

ധനുഷിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം അനേകനില്‍ നായികാ വേഷം ചെയ്ക നടിയായിരുന്നു അമൈറ ദസ്തൂര്‍. തെന്നിന്ത്യന്‍ ഭാഷകളിലും ഹിന്ദിയിലുമായിരുന്നു നടി കൂടുതല്‍ തിളങ്ങിയിരുന്നത്. മീടു വെളിപ്പടുത്തലുമായി കൂടുതല്‍ നടിമാര്‍ എത്തുന്ന സമയത്തായിരുന്നു അമൈറയും എത്തിയിരുന്നത്. ഒരു സിനിമയില്‍ ഇഴുകിചേര്‍ന്നുളള അഭിനയത്തിനിടെ സംവിധായകനും നായകനും തന്നോട് മോശമായി പെരുമാറിയെന്നായിരുന്നു നടി ആരോപിച്ചത്. ഇവര്‍ പ്രമുഖരായ സിനിമാ പ്രവര്‍ത്തകര്‍ ആയതിനാല്‍ പേരു പറയാതെ ആയിരുന്നു താന്‍ നേരിട്ട ദുരനുഭവം നടി പങ്കുവെച്ചത്.

അമൈറ പറഞ്ഞത്

അമൈറ പറഞ്ഞത്

സിനിമയില്‍ പിടിപാടുളള വ്യക്തികളായതിനാല്‍ ഇവരുടെ പേര് പറയാനുളള ധൈര്യമില്ലെന്നും നടി പറയുന്നു. സിനിമാ മേഖലയില്‍ സുരക്ഷിതത്വം തോന്നാത്തിടത്തോളം കാലം അവര്‍ക്കു നേരെ വിരല്‍ ചൂണ്ടാന്‍ തനിക്കാവില്ല. അവര്‍ ആരാണെന്നും എന്താണ് ചെയ്‌തെന്നും അവര്‍ക്ക് തന്നെ അറിയാം. ഇനിയും ഇത് തുടരരുത്. അതുകൊണ്ടാണ് ഇത്തരമൊരു വെളിപ്പെടുത്തല്‍ താന്‍ നടത്തിയത്.

സംവിധായകന്‍ എന്നോട് പറഞ്ഞത്

സംവിധായകന്‍ എന്നോട് പറഞ്ഞത്

ഒരു സിനിമയിലെ പാട്ടുരംഗത്തിനിടെ എന്നിലേക്ക് ഇഴുകിച്ചേര്‍ന്നു തന്നെ ഈ സിനിമയില്‍ നായികയായി കിട്ടിയതില്‍ ഏറെ സന്തോഷിക്കുന്നുവെന്ന് ആ നടന്‍ ചെവിയില്‍ പറഞ്ഞു. ഉടന്‍ തന്നെ ഞാന്‍ അയാളെ തള്ളിമാറ്റി. പിന്നീട് അയാളോട് മിണ്ടാന്‍ പോലും ഞാന്‍ കൂട്ടാക്കിയില്ല. അത് കാര്യമാക്കേണ്ടെന്നും ആസ്വദിക്കാനുമാണ് സംവിധായകന്‍ എന്നോട് പറഞ്ഞത്,അമൈറ പറയുന്നു.

തുടര്‍ന്നും ഇത്തരം അനുഭവങ്ങള്‍ ഉണ്ടായി

തുടര്‍ന്നും ഇത്തരം അനുഭവങ്ങള്‍ ഉണ്ടായി

ഇത്തരം അനുഭവങ്ങള്‍ തുടര്‍ന്നും സിനിമയുടെ സെറ്റിലുണ്ടായിരുന്നു. ലൊക്കേഷനിലേക്ക് നേരത്തെ വിളിപ്പിക്കുക,മണിക്കൂറുകളോളം ഒരു ഷോട്ടിനായി കാത്തിരിക്കുക എന്നീ ദുരനുഭവങ്ങളായിരുന്നു നേരിടേണ്ടി വന്നത്. ഒരു ദിവസം 18 മണിക്കൂര്‍ വരെ കാത്തിരിക്കേണ്ടി വന്നിരുന്നു,അന്ന് നാലോ അഞ്ചോ മണിക്കൂര്‍ ഉറങ്ങാന്‍ കിട്ടുന്നതു പോലും ഭാഗ്യമായിരുന്നു. പിന്നീട് നടനെ അവഗണിച്ചതിന് എനിക്ക് മാപ്പുപറയേണ്ടി വന്നിരുന്നു.

പുലര്‍ച്ചെ സെറ്റിലേക്ക് വിളിപ്പിച്ചു

പുലര്‍ച്ചെ സെറ്റിലേക്ക് വിളിപ്പിച്ചു

ഇത്തരത്തില്‍ പിന്നീടുണ്ടായ ചില സംഭവങ്ങളും അമൈറ പറഞ്ഞിരുന്നു. ഒരു സിനിമയുടെ സെറ്റില്‍ വെച്ച് സംവിധായകന്‍ ദിവസേന ബഹളം വെച്ച് ദേശ്യപ്പെട്ട കാര്യമായിരുന്നു അമൈറ പറഞ്ഞത്. പുലര്‍ച്ചെ സെറ്റിലേക്ക് വിളിച്ച് 12മണിക്കൂറോളം വാനില്‍ ഇരുത്തിയ ശേഷം ഇന്ന് ഷൂട്ട് ചെയ്യാന്‍ പോകുന്നില്ലെന്ന് അസിസ്റ്റന്റ് ഡയറക്ടറെ കൊണ്ടു പറയിപ്പിക്കുമായിരുന്നു. ഒരു ദേശീയ മാധ്യമം നടത്തിയ ഇമെയില്‍ അഭിമുഖത്തിലായിരുന്നു അമൈറ ദസ്തൂര്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X