ആദ്യ ചോദ്യം ബിക്കിനിയിൽ അഭിനയിക്കാമോ? ബോളിവുഡിൽ നിന്നെത്തുന്ന ഓഫറുകളെ കുറിച്ച് അമല
ഒരു റോമാന്റിക് ത്രില്ലർ ചിത്രമാണിത്. ഹിമാലയത്തിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നത്.
ചുരുങ്ങിയ സമയം കൊണ്ട് തെന്നിന്ത്യയിൽ തന്റേതായ സ്ഥാനം കണ്ടെത്തിയ നടിയാണ് മലയാളിയായ അമല പോൾ. ലാൽ ജോസ് സംവിധാനം ചെയ്ത നീല താമര എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിയ്ക്കുകയും പിന്നീട് തെന്നിന്ത്യയിലെ തിരക്കേറിയ താരമായി മാറുകയായിരുന്നു അമല. ഇനി അമലയുടെ കളികൾ തെന്നിന്ത്യയിൽ അല്ല. അതിനു മുകളിലാണ്. താരം ബോളിവുഡ് പ്രവേശനത്തിനൊരുങ്ങുകയാണ്.
എല്ലാനടിമാരുടേയും നടന്മാരുടേയും ആഗ്രഹം ബോളിവുഡ് തന്നെയാണ്. മലയാളികളുടെ പ്രിയപ്പെട്ട താരമായ അസിനും ബോളിവുഡിലെ അറിയപ്പെടുന്ന ഒരു അഭിനേത്രിയായിരുന്നു. ഇപ്പോഴിത അമലയും ബോളിവുഡിലേയ്ക്ക് ചുവട് വയ്ക്കാൻ ഒരുങ്ങുകയാണ്. ഇന്ത്യൻ എക്സ്പ്രസിനു നൽകിയ അഭിമുഖത്തിലാണ് അമല തന്റെ ബോളിവുഡ് പ്രവേശനത്തിനെ കുറിച്ച് വെളിപ്പെടുത്തിയത്.

മികച്ച തുടക്കം
അമലയുടെ സിനിമയിലെ തുടക്കം വളരെ മികച്ചതായിരുന്നു. ലാൽ ജോസിനോടൊപ്പമായിരുന്നു ആദ്യ മലയാള ചിത്രം. അതു പോലെ തന്നെയാണ് ബോളിവുഡിലേയ്ക്കുള്ള തുടക്കവും. കന്നി ചിത്രം തന്നെ അർജുൻ രാംപാലിനൊപ്പമാണ്. നരേഷ് മൽഹോത്രയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നിരവധി അവസരം ഇതിനും മുൻപും തനിയ്ക്ക് ലഭിച്ചിട്ടുണ്ടായിരുന്നു . നല്ല അവസരത്തിനായി കാത്തിരിക്കുകയാണെന്നും അമല പറഞ്ഞു.

ബിക്കിനിയിൽ അഭിനയിക്കണം
ബോളിവുഡിൽ നിന്ന് അവസരങ്ങൾ തന്നെ തേടിയെത്തിയിരുന്നു.ഓഫർ നൽകുന്നവരൊക്കെ ബിക്കിനിൽ അഭിനയിക്കാൻ തയ്യാറാണോ എന്നാണ് ചോദിക്കുന്നത്. എന്നാൽ താൻ തയ്യാറാണെന്ന് പറയും. അല്ലാതെ എന്ത് മറുപടി കൊടുക്കാനാണെന്നും താരം ചോദിക്കുന്നു. ശേഷം താൻ തന്റെ റോളിനെ കുറിച്ച് തിരിച്ച് ചോദിക്കും. ഇത്തരത്തിൽ ഒരുപാട് അവസരങ്ങൾ വേണ്ടെന്ന് വച്ചിട്ടുണ്ടെന്നും അമല പറഞ്ഞു.

നരോഷിന്റെ ചിത്രം
നരേഷ് തമിഴിലെ എന്റെ ചിത്രം കണ്ടതിനു ശേഷമാണ് തന്നെ സമീപിച്ചത്. തന്റെ പ്രകടനം അദ്ദേഹത്തിനു ഇഷ്ടമായതു കൊണ്ട് ഓഡിഷൻ തന്നെ വേണ്ടെന്ന് വയ്ക്കുകയായിരുന്നു. നരേഷ് തന്റെ ചിത്രത്തിനെ കുറിച്ചു പറഞ്ഞപ്പോൾ തനിയ്ക്ക് ഇഷ്ടമാകുകയായിരുന്നു. കൂടാതെ നല്ല ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേയറ്റം കുറിക്കുന്നതിൽ താൻ സന്തോഷവതിയാണെന്നും അമല പറഞ്ഞു.

റോമാന്റിക് ത്രില്ലർ
ഒരു റോമാന്റിക് ത്രില്ലർ ചിത്രമാണിത്. ഹിമാലയത്തിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നത്. ദില്ലിയിൽ ഒരുപാട് കാലം താമസിച്ചിരുന്നതു കൊണ്ട് ഹിന്ദി നന്നായി സംസാരിക്കുമെന്നും ഭാഷ ബുദ്ധി മുട്ടാകില്ലെന്നും നടി പറഞ്ഞു. മലയാളത്തിലും തമിഴിലും തെലുങ്കിലും മികച്ച പ്രകടനം കാഴ്ചവെച്ച നടിയാണ് അമല. അതിനാൽ തന്നെ വളരെ ചുരുങ്ങിയ സമയം കൊണ്ട മികച്ച ഒരുപിടി ചിത്രങ്ങളുടെ ബാഗമാകാൻ സാധിച്ചു. കൂടാതെ താരം അഭിനയിച്ച ഭൂരിഭാഗം ചിത്രങ്ങൾക്കും മികച്ച ജനശ്രദ്ധയായിരുന്നു ലഭിച്ചിരുന്നത്.


Click it and Unblock the Notifications











