ശ്രീദേവിയുടെ ചെന്നെെയിലെ സമ്പാദ്യങ്ങൾ ഇല്ലാതായി; കോസ്മെറ്റിക് സർജറികളിൽ മുങ്ങി താരപുത്രിമാർ; ചർച്ച
സിനിമാ ലോകത്ത് കോസ്മെറ്റിക് സർജറികൾ പുതിയ വിഷയം അല്ല. ഇന്ത്യയിലെ ആദ്യ ലേഡി സൂപ്പർ സ്റ്റാറായ ശ്രീദേവി മുതൽ പുതുതലമുറയിലെ നായിക നടിമാർ വരെ പ്ലാസ്റ്റിക് സർജറി ചെയ്തിട്ടുണ്ടെന്നാണ് പൊതുവെയുള്ള സംസാരം. ശ്രുതി ഹാസൻ ഉൾപ്പെടയുള്ള ചുരുക്കം നടിമാരേ ഇതേക്കുറിച്ച് തുറന്ന് പറയാൻ തയ്യാറായിട്ടുള്ളൂ. അതേസമയം പലരും നിർദ്ദേശിച്ചിട്ടും വിദ്യാ ബാലൻ, രാധിക ആപ്തെ തുടങ്ങിയ നടിമാർ പ്ലാസ്റ്റിക് സർജറി ചെയ്യാൻ തയ്യാറായില്ല.
യുവ താരങ്ങളിൽ ചിലരുടെ പ്ലാസ്റ്റിക് സർജറിയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയാകുന്നത്. ശ്രീദേവിയുടെ മകൾ ജാൻവി കപൂറാണ് ഇവരിൽ ഏറ്റവും കൂടുതൽ ചർച്ചയായത്. കോസ്മെറ്റിക് സർജറികൾക്ക് ഒരാളെ ഇത്രയധികം മാറ്റാൻ സാധിക്കുമോ എന്നാണ് പലരുടെയും കമന്റുകൾ. നടിയെ പഴയ ചിത്രവും ഇന്നത്തെ ചിത്രവും കണ്ടാൽ ആരും അമ്പരക്കും. സഹോദരി ഖുശി കപൂറിനും സമാന മാറ്റങ്ങളുണ്ട്. സൂപ്പർ മോഡലിന്റെ ലുക്കിലേക്ക് ഖുശി ഇന്ന് മാറിയിട്ടുണ്ട്.

താര പുത്രിയുടെ പഴയ ചിത്രം കണ്ടാൽ നടി എത്രത്തോളം കോസ്മെറ്റിക് സർജറികൾ ചെയ്തിട്ടുണ്ടെന്ന് വ്യക്തമാണ്. ഒരു പരിധിവരെ അമ്മ ശ്രീദേവിയെ പോലെ അതിസുന്ദരിയായി മാറാൻ ഖുശി കപൂറിന് കഴിഞ്ഞിട്ടുണ്ട്. താരപുത്രിമാരുടെ ആഡംബര ജീവിതത്തെക്കുറിച്ച് അടുത്തിടെ നടി കുട്ടി പത്മിനി പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടിയിരുന്നു. അത്യാഡംബര ജീവിതം നയിക്കുന്ന ഖുശിയും ശ്രീദേവിയും ഇതിനായി വലിയ തുക ചെലവഴിക്കുന്നെന്നും ശ്രീദേവിയുടെ ചെന്നെെയിലെ സമ്പത്തുകളിൽ മിക്കതും വിറ്റെന്നും കുട്ടി പത്മിനി തുറന്ന് പറഞ്ഞു.
ശ്രീദേവിയും മക്കളും ധാരാളം ചെലവിടുന്നവരാണെന്നാണ് ഞാൻ കേട്ടത്. ചെന്നെെയിലെ ഒരു വീടല്ലാതെ ഒരു സമ്പാദ്യവും അവർക്ക് ഇന്നില്ലെന്നും കുട്ടി പത്മിനി പറഞ്ഞു. കോസ്മെറ്റിക് സർജറികളുടെ പേരിൽ സോഷ്യൽ മീഡിയയിൽ ട്രോളുകൾ വാങ്ങുന്ന മറ്റൊരു നടനാണ് രൺബീർ കപൂർ. നടന്റെ പഴയ ചിത്രങ്ങൾ ഇപ്പോൾ വൈറലാകുന്നുണ്ട്.

അതേസമയം നടൻ മുഖത്ത് മാറ്റങ്ങൾ വരുത്തിയോ എന്ന് വ്യക്തമല്ല. എന്നാൽ ഹെയർട്രാൻസ്പ്ലാന്റ് ചെയ്തിട്ടുണ്ട്. 40 കാരനായ രൺബീർ ഇന്നും ലുക്കിൽ വലിയ ശ്രദ്ധ നൽകുന്ന താരമാണ്. നടനെ ട്രോളിക്കൊണ്ട് നിരവധി കമന്റുകൾ വരുന്നുണ്ട്. കപൂർ കുടുംബത്തിൽ പിറന്നത് കൊണ്ട് താരമാകാനായി, അല്ലെങ്കിൽ നായക നടനാകേണ്ട സ്ക്രീൻ പ്രസൻസ് രൺബീറിനില്ലെന്ന് ചിലർ പരിഹസിച്ചു.
കഴിഞ്ഞ ദിവസം രൺബീറിന്റെ ഭാര്യ ആലിയ ഭട്ടും സമാന ചർച്ചകളിൽ വിഷയമായി. ആലിയയുടെ മുഖത്ത് ഇക്കഴിഞ്ഞ വർഷങ്ങളിൽ വന്ന മാറ്റമാണ് ആരാധകർ ചൂണ്ടിക്കാണിച്ചത്. പെട്ടെന്ന് മനസ്സിലാകാത്ത ചെറിയ രീതിയിലുള്ള കോസ്മെറ്റിക് സർജറികളാണ് ആലിയ ചെയ്തെന്ന് പലരും അഭിപ്രായപ്പെട്ടു. അതേസമയം നടിയുടെ പ്രായം കൂടുന്നതിനനുസരിച്ച് മുഖത്ത് വന്ന മാറ്റങ്ങളാണിതെന്നും സർജറികൾ അല്ലെന്നും വാദമുണ്ട്.
നടൻമാരിൽ ഷാഹിദ് കപൂറിന്റെ പ്ലാസ്റ്റിക് സർജറി ഇപ്പോഴും ആളുകൾ ചൂണ്ടിക്കാണിക്കാറുണ്ട്. പഴയ ബോയ് ലുക്കിൽ നിന്ന് ഷാഹിദ് മാറിയതിന് കാരണം സർജറിയാണെന്ന് ഇവർ പറയുന്നു. നടന്റെ പഴയ മുഖം ഇന്നത്തേതിൽ നിന്നും വ്യത്യസ്തമാണ്. തെന്നിന്ത്യയിൽ നയൻതാരയുടെ പ്ലാസ്റ്റിക് സർജറിയാണ് ഏറ്റവും കൂടുതൽ ചർച്ചയായത്. 2003 ൽ മനസ്സിനക്കരെയിൽ കണ്ട നടിയാണോ ഇന്നത്തെ നയൻതാരയെന്ന് സംശയം തോന്നിപ്പോകുന്ന മാറ്റമാണ് നടിക്ക് വന്നത്. എന്നാൽ ഇതേക്കുറിച്ച് എവിടെയും നയൻതാര തുറന്ന് സംസാരിച്ചിട്ടില്ല.


Click it and Unblock the Notifications











