വികാരാധീനനായി മുകേഷ് അംബാനി!! വിവാഹത്തിന് ഇഷയ്ക്ക് ലഭിച്ച മഹാനുഗ്രഹം, കാണൂ
ഡിസംബർ 12 നായിരുന്നു ഇഷാ ആംബാനിയുടേയും ആനന്ദിന്റേയും വിവാഹം നടന്നത്.
ഇന്ത്യ കണ്ട എക്കാലത്തേയും ഗംഭീര വിവാഹമായിരുന്നു മുകേഷ് അംബാനിയുടെ മകൾ ഇഷ അംബാനിയുടേത്. ബോളിവുഡ് ഒന്നടങ്കം വിവാഹത്തിൽ പങ്കെടുത്തിരുന്നു. താരങ്ങൾ ഉത്സവം പോലെയായിരുന്നു ഇഷയുടെ വിവാഹം ആഘോഷിച്ചത്. ഫിലിം അവാർഡിനു സമാനമായിരുന്നു ഇഷയുടെ വിവാഹ ചടങ്ങ്.

ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറലാകുന്നത് ഭാരതീയ സംഗീതത്തിലെ വാനമ്പാടി എന്ന് അറിയപ്പെടുന്ന ലതാ മങ്കോഷ്കറിന്റെ അനുഗ്രഹം തേടി ഇഷ എത്തിയതായിരുന്നു. ഗായത്രി മന്ത്രം ചൊല്ലിയാണ് ഇഷയെ ലതാജിയെ അനുഗ്രഹിച്ചത്.വിവാഹ ചടങ്ങുകൾ നടക്കുമ്പോൾ ലതാ മങ്കേഷ്കർ പാടി റെക്കോർഡ് ചെയ്ത ഗായത്രി മന്ത്രവും, ഗണേശ സ്തുതിയും വേദിയിൽ പ്ലേ ചെയ്തിരുന്നത്. കൂടാതെ നവദമ്പതികൾക്ക് ലതാമങ്കേഷ്കർ ആശംസകളും അറിയിച്ചു. മകൾക്ക് ലഭിച്ച അനുഗ്രഹത്തിൽ അംബാനി വികാരാധീനനായിരുന്നു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.
ഡിസംബർ 12 നായിരുന്നു ഇഷാ ആംബാനിയുടേയും ആനന്ദിന്റേയും വിവാഹം നടന്നത്. ഗുജാറാത്തി ആചാരവിധി പ്രകാരമായിരുന്നു വിവാഹം.അമിതാഭ് ബച്ചൻ, രജനികാന്ത്, ജയബച്ചൻ, അഭിഷേക് ബച്ചൻ, ഐശ്വര്യ റോയ്, നിക് ജോനാസ്, പ്രിയങ്കാ ചോപ്ര, ദീപിക പദുകോൺ,രൺവീർ സിങ്, സച്ചിൻ തെൻഡുൽക്കർ, ഹിലരി ക്ലിന്റൻ എന്നിങ്ങനെ ഇന്ത്യക്ക് അകത്തു നിന്നും പുറത്തു നിന്നുമായ നിരവധി പ്രമുഖർ പങ്കെടുത്തിരുന്നു.


Click it and Unblock the Notifications











