അമീഷയുടെ ഹോട്ട് ഫോട്ടോ ഷൂട്ട്! താരത്തെ തെറിവിളിച്ച് ആരാധകർ , വിവാദ വീഡിയോ കാണാം
ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്ന ചിത്രങ്ങൾക്ക് നേരെ ട്രോളന്മാർ രംഗത്തെത്തിയിട്ടുണ്ട്.
സോഷ്യൽ മീഡിയയിലൂടെ നിരന്തരം ആക്രമണത്തിനും അസഭ്യ വർഷങ്ങൾക്കും ഇരയാകുന്നത് നടിമാരാണ്. സെലിബ്രിറ്റികൾക്ക് നേരെ വായ് തോന്നുന്നത് വിളിച്ചു പറയാനുള്ള ഒരു പ്ലാറ്റ് ഫോമായി മാറിയിരിക്കുകയാണ് ഇന്ന് സോഷ്യൽ മീഡിയ. ഇത്തവണ സൈബർ ആക്രമണത്തിന് ഇരയായിരിക്കുന്നത് ഒരു കാലത്ത് ബോളിവുഡിന്റെ ഹരമായിരുന്ന താര സുന്ദരി അമീഷ പട്ടേലാണ്.

അമീഷയുടെ ഫോട്ടോ ഷൂട്ട് ചിത്രങ്ങളാണ് പ്രേക്ഷകരെ ചൊടിപ്പിച്ചിരിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്ന ചിത്രങ്ങൾക്ക് നേരെ ട്രോളന്മാർ രംഗത്തെത്തിയിട്ടുണ്ട്. താരത്തിനെ തലങ്ങും വിലങ്ങും ആക്രമിച്ചിരിക്കുകയാണ് സൈബർ സദാചാരവാദികൾ.

സൈബർ ആക്രമണം
താരത്തിനു നേരെ കടുത്ത സൈബർ ആക്രമണമാണ് നടന്നിരിക്കുന്നത്. ഒരു സ്ത്രീയോട് പറയാൻ പാടില്ലാത്തതിലും അപ്പുറമുള്ളതുമായ പ്രയോഗങ്ങളാണ് താരത്തിനു നേരെ ഉപയോഗിച്ചിരിക്കുന്നത്. കൂടാതെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്ന ചിത്രത്തിനു താഴെ ആന്റി എന്നാണ് പലരും താരത്തെ വിശേഷിപ്പിച്ചിരിക്കുന്നത്.

വസ്ത്രധാരണം
വസ്ത്രധാരണത്തിന്റെ പേരിലാണ് അമീഷക്ക് നേരെ വാളോങ്ങി ആരാധകർ എത്തിയിരിക്കുന്നത്. മാധ്യതയ്ക്ക് യോജിക്കുന്ന വസ്ത്രം ധരിക്കണമെന്നു ആരാധകർ താരത്തിനോട് പറയുന്നുണ്ട്.

കിടിലൻ മറുപടി
സോഷ്യൽ മീഡിയയിൽ ഇത്രയധികം തെറിവിളികൾ കേട്ടിട്ടും നടിയ്ക്ക് മതിയായിട്ടില്ല. ഇത്രയധികം അസഭ്യ വർഷം ഉയരുമ്പോഴും പ്രശ്നത്തിനു നേരെ പ്രതികരിക്കാൻ ഇവർ തയ്യാറായിട്ടുമില്ല. അതേസമയം അമീഷ ഹോട്ട് ഫോട്ടോ ഷൂട്ടിന്റെ വീഡിയോ കൂടി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. ഇതിനും അശ്ലീല കമന്റുകളാണ് ലഭിക്കുന്നത്.
വിവാദ ഫോട്ടോ ഷൂട്ട്
വിവാദ ഫോട്ടോ ഷൂട്ട്

ഇതു പതിവ്
കഴിഞ്ഞ കുറച്ചു നാളുകളായി ഇത്തരത്തിലുള്ള ചിത്രങ്ങൾ താരം സോഷ്യൻ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നത് പതിവാക്കിയിരിക്കുകയാണ്. ആദ്യമൊക്കെ ആരാധകർ മൗനം പാലിച്ചുവെങ്കിലും ചിത്രങ്ങൾ സഹിക്കാൻ പറ്റുന്നതിലും അപ്പുറമായപ്പോഴാണ് വിമർശനവുമായി രംഗത്തെത്തിയത്. ഇതിനു മുൻപും കഴുത്തിറക്കം കൂടിയ വസ്ത്രം ധരിച്ച താരത്തിന്റെ ഫോട്ടോ വൈറലായിരുന്നു.

കഹോന പ്യാര് ഹേ
ഹൃഥ്വിക് റോഷൻ ചിത്രമായ കഹോന പ്യാര് ഹെ എന്ന ചിത്രത്തിലൂടെയാണ് അമീഷ ബോളിവുഡിൽ അരങ്ങേറ്റം കുറിയ്ക്കുന്നത്. ആദ്യ ചിത്രത്തിൽ തന്നെ താരത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. അതിനു ശേഷമുള്ള അമീഷ ചിത്രങ്ങൾക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. അന്ന് തന്റെ ചിത്രത്തിന്കയ്യടിച്ച ആരാധകരാണ് ഇന്ന് താരത്തിനു നേരം അസഭ്യ വർഷവുമായി രംഗത്തെത്തിയിരിക്കുന്നത്.

ചാൻസ് കുറയുന്നോ?
ഒരു കാലത്തെ ബോളിവുഡിലെ താര റാണിയായിരുന്ന അമീഷ ഇന്ന് സിനിമയിൽ നിന്ന് അപ്രതൃക്ഷപ്പെട്ടിരിക്കുകയാണ്. ഇവരെ ബോളിവുഡിനു വേണ്ടതായോ എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. സണ്ണി ഡിയോൺ , പ്രീതീ സിന്റെ എന്നവർ പ കേന്ദ്രകഥപാത്രത്തിലെത്തുന്ന ഭയ്യാജി സൂപ്പർ ഹിറ്റാണ് അമീഷയുടെ പുറത്തുവരാനുള്ള ചിത്രം
വിവാദ ചിത്രങ്ങൾ കാണാം
വിവാദ ചിത്രങ്ങൾ കാണാം
ഫോട്ടോ ഷൂട്ട്
ഫോട്ടോ ഷൂട്ട്


Click it and Unblock the Notifications