For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇനി ആരും മലൈക- അർജുൻ കപൂർ വേർപിരിയലിനെ കുറിച്ച് ചോദിക്കേണ്ട, മറുപടിയുമായി താരങ്ങൾ

  |

  ബോളിവുഡ് ഗോസിപ്പ് കോളങ്ങളിൽ ഏറ്റവും കൂടുതൽ ചർച്ചയാവുന്ന പേരാണ് മലൈക അറോറയുടേയും അർജുൻ കപൂറിന്റേയും. 2016 മുതൽ ഇരുവരും പ്രണയത്തിലാണ്. എന്നാൽ തുടക്കത്തിൽ പ്രണയ വാർത്തകളോട് പ്രതികരിക്കാൻ താരങ്ങൾ തയ്യാറായിരുന്നില്ല. മലൈക- അർബ്ബാസ ഖാൻ വിവാഹ മോചനത്തിന് ശേഷം താരങ്ങൾ തങ്ങളുടെ പ്രണ‍യം തുറന്ന് സമ്മതിക്കുകയായിരുന്നു. തന്റെ പങ്കാളിയുടെ കഴിഞ്ഞ കാലം തനിക്ക് പ്രശ്നമല്ലെന്നും ഭൂതകാലത്തെ താൻ ബഹുമാനിക്കുന്നതായും അർജുൻ കപൂർ മുൻപ് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

  വിവാഹ ശേഷം കത്രീന കൈഫ് അഭിനയം വിടും? അത് വ്യക്തിപരമായ കാര്യമാണ്, നടിയുടെ വാക്കുകൾ വൈറലാവുന്നു

  കഴിഞ്ഞ ദിവസം താരങ്ങൾ വേർപിരിയുന്നതായി വാർത്തകൾ പ്രചരിച്ചിരുന്നു. എല്ലാ വിശേഷങ്ങളും ഒന്നിച്ചാണ് മലൈകയും അർജുനും ആഘോഷിക്കുന്നത്. ഇത്തവണത്തെ ക്രിസ്തുമസിനും ന്യൂഇയറിനും ഒന്നിച്ച് ഉണ്ടാക്കില്ല എന്ന വാർത്ത വന്നതിന് പിന്നാലെയാണ് താരങ്ങളുടെ വേർപിരിയൽ വാർത്ത വലിയ പുറത്ത് വരാൻ തുടങ്ങിയത്. പ്രണയത്തിലായതിന് ശേഷം എല്ലാ ക്രിസ്തുമസും ന്യൂയറും താരങ്ങൾ ഒന്നിച്ചായിരുന്നു ആഘോഷിച്ചിരുന്നത്. എന്നാൽ ഇതിനെ കുറിച്ച് മലൈകയോ അർജുൻ കപൂറോ പ്രതികരികരിച്ചിരുന്നില്ല.

  മുറ്റമടിച്ചു, പാത്രം കഴുകി, അവരുടെ കുട്ടിയായി ജീവിച്ചു, ആ പത്ത് ദിവസത്തെ കുറിച്ച് പ്രണവിന്റെ നായിക

  അന്ന് വില കൂടിയ വസ്ത്രങ്ങളോ മേക്കപ്പ് സാധനങ്ങളോ വാങ്ങാൻ സാധിക്കുമായിരുന്നില്ല,റീമിയുടെ വാക്കുകൾ വൈറലാവുന്നു

  ഗോസിപ്പ് കോളങ്ങളിൽ വളരെ വേഗത്തിലായിരുന്നു വാർത്ത പ്രചരിച്ചത്. ഇപ്പോഴിത താരങ്ങളുടെ വേർപിരിയൽ വാർത്തയ്ക്ക് ഉഗ്രൻ മറുപടിയുമായി അർജുൻ കപൂറും മലൈക അറോറയും രംഗത്ത് എത്തിയിട്ടുണ്ട്. തങ്ങളുടെ റൊമാന്റിക് വെക്കേഷൻ ചിത്രങ്ങൾ പങ്കുവെച്ച് കൊണ്ടാണ് പാപ്പരാസികൾക്ക് മറുപടി നൽകിയിരിക്കുന്നത്. ഇരുവരും തങ്ങളുടെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് യാത്ര ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ഇതോടെ ബ്രേക്കപ്പ് വാർത്തയ്ക്ക് അവസാനമായിരിക്കുകയാണ്. താരങ്ങളുടെ ചിത്രങ്ങൾ ബോളിവുഡ് കോളങ്ങളിൽ വൈറലായിട്ടുണ്ട് അതീവ ഗ്ലാമറസായിട്ടാണ് നടി ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

  താരങ്ങളുടെ വിവാഹ വാർത്തയും സിനിമ കോളങ്ങളിൽ ഇടം പിടിക്കുന്നുണ്ട്. 2022 ൽ വിവാഹമുണ്ടാകുമെന്നാണ് പ്രചരിക്കുന്ന റിപ്പോർട്ട്. എന്നാൽ താരങ്ങളോ ഇവരുമായി അടുത്ത് ബന്ധമുള്ളവര കല്യാണത്തെസല കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല. മലകൈയ്ക്ക് ആദ്യ വിവാഹത്തിൽ ഒരു മകനുണ്ട്. വിവാഹമോചനത്തിന് ശേഷം നടിക്കൊപ്പമായിരുന്നു അർഹാൻ കഴിഞ്ഞിരുന്നത്. അമ്മയും മകനും തമ്മിൽ അടുത്ത ബന്ധമാണ്. അർഹാന് അർജുൻ കപൂറുമായുള്ള ബന്ധത്തിന് എതിപ്പില്ലെന്നാണ് സൂചന. നടനുമായും അർഹാൻ നല്ല അടുപ്പമാണ ഉള്ളത്.

  ബോളിവുഡിനെ ഞെട്ടിപ്പിച്ച വിവാഹമോചനമായിരുന്നു മലൈക അറോറയുടേയും നടൻ അർബാസ് ഖാന്റേയും. 1998 ൽ വിവാഹിതരായ ഇവർ 2017 ൽ ബന്ധം വേർപിരിയുകയായിരുന്നു. എന്നാൽ ഇത്രയും ദീർഘകാലത്തെ ബന്ധം അവസാനിപ്പിക്കാനുള്ള കാരണം ഇരുവരും വ്യക്തമാക്കിയിട്ടില്ല. അർജുൻ കപൂറുമായുള്ള നടിയുടെ അടുപ്പമാണ് വിവാഹമോചനത്തിന് കാരണമെന്നും ഗോസിപ്പ് വാർത്തകൾ പ്രചരിച്ചിരുന്നു. അർബാസിന്റെ സഹോദരി അർപിതയുമായി അർജുൻ പ്രണയത്തിലായിരുന്നു. ഇവരുടെ ബ്രേക്കപ്പിന് പിന്നിലും മലൈക- അർജുൻ ബന്ധമാണെന്നും അന്ന് വാർത്തകൾ പ്രചരിച്ചിരുന്നു.

  പ്രണയിനിക്കായി ഫ്‌ളാറ്റ് സ്വന്തമാക്കി താരപുത്രന്‍ | filmibeat Malayalam

  ഏറെ വിമർശനങ്ങൾ കേൾക്കേണ്ടി വന്ന റിലേഷനായിരുന്നു ഇവരുടേത്. താരങ്ങൾ തമ്മിലുള്ള പ്രായവ്യത്യാസമായിരുന്നു വിമർ‍ശനങ്ങൾക്ക് വഴിവെച്ചത്. മലൈകയെക്കാളും 11 വയസ്സിന് ഇളയതാണ് അർജുൻ. അത് നടന്റെ ആരാധകർക്ക് അംഗീകരിക്കാൻ കഴിഞ്ഞിരുന്നില്ല. ഏറ്റവും കൂടുതൽ വിമർശനങ്ങൾ കേൾക്കേണ്ടി വന്നത് മലൈകയ്ക്ക് ആയിരുന്നു. എന്നാൽ നടിയെ രക്ഷിച്ച് അർജുന്‌ എത്താറുണ്ട്. തുടക്കത്തിൽ വിമർശനങ്ങൾ രൂക്ഷമായിരുന്നെങ്കിലും ഇപ്പോൾ അതിന്റെ തോത് കുറഞ്ഞിട്ടുണ്ട്. മലൈകയുമായുള്ള ഡിവോഴ്സിന് ശേഷം മോഡൽ ജോർജിയ ആൻഡ്രിയാനിയുമായി ഡേറ്റിംഗിലാണ് അർബാസ് ഖാൻ

  Read more about: malaika arora arjun kapoor
  English summary
  Amid Break-up Rumours, Arjun Kapoor Post Vacation Picture With Malaika Araora, Photos Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X