'ഐശ്വര്യയേയും മകളേയും ഉപേക്ഷിച്ചോ?, ആ​ദ്യം ഒരു മനുഷ്യനാകു'; പരിഹാസം കൂടുന്നു, കമന്റ് ബോക്സ് ഓഫാക്കി അഭിഷേക്!

ഐശ്വര്യ റായിയുമായുള്ള അഭിഷേക് ബച്ചന്റെ വേർപിരിയൽ അഭ്യൂഹങ്ങൾ പ്രചരിക്കാൻ തുടങ്ങിയിട്ട് കുറച്ച് നാളുകളായി. അഭിഷേകും ഐശ്വര്യയും തമ്മിൽ ഇപ്പോൾ നല്ല രസത്തിലല്ല എന്ന രീതിയിൽ തുടർച്ചയായി വാർത്തകള്‍ വരുന്നുമുണ്ട്. വിവാഹമോചനത്തെ കുറിച്ചുള്ള ഒരു സോഷ്യൽ മീഡിയ പോസ്റ്റ് അഭിഷേക് ലൈക്ക് ചെയ്തതിനെ തുടർന്നായിരുന്നു അഭ്യൂഹങ്ങൾക്ക് തുടക്കമായത്. കഴിഞ്ഞ മാസം നടന്ന അംബാനിയുടെ മകൻ ആനന്ദ് അംബാനിയുടെ വിവാഹ ചടങ്ങില്‍ ഐശ്വര്യ ഒറ്റയ്ക്ക് പ്രത്യക്ഷപ്പെട്ടതോടെ ഊഹാപോഹങ്ങൾക്ക് ശക്തിയേറി.

ചടങ്ങിൽ ഐശ്വര്യയ്ക്കൊപ്പം മകൾ മാത്രമെ ഉണ്ടായിരുന്നുള്ളു. അഭിഷേക് മാതാപിതാക്കൾക്കും സഹോദരിക്കും ഒപ്പമാണ് ചടങ്ങിൽ പങ്കെടുക്കാൻ എത്തിയത്. നിരന്തരം ഇരുവരുടെയും വിവാഹമോചനം സംബന്ധിച്ച് വാർത്തകൾ വരുന്നുണ്ടെങ്കിലും താരങ്ങൾ പ്രതികരിക്കാൻ തയ്യാറായിട്ടില്ല.

Abhishek Bachchan  Aishwarya Rai

അതേസമയം അഭിഷേക് ​ഗോസിപ്പുകളുമായി ബന്ധപ്പെട്ട് ഒരു രാജ്യാന്തര മാധ്യമത്തോട് പ്രതികരണം നടത്തിയെന്നാണ് റിപ്പോർട്ട്. തന്റെ വിവാഹ മോതിരം കാണിച്ച് താൻ ഇപ്പോഴും വിവാഹിതനാണെന്ന് അഭിഷേക് പറഞ്ഞതായാണ് റിപ്പോർട്ട്. ബോളിവുഡ് യുകെ എന്ന മാധ്യമത്തോടാണ് അഭിഷേക് ഇക്കാര്യം പറഞ്ഞതെന്ന് ടൈംസ് ഓഫ് ഇന്ത്യ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു.

സോഷ്യൽമീഡിയ വഴിയും അല്ലാതെയും പരിഹാസങ്ങളും വിമർശനങ്ങളും കൂടിയത് അഭിഷേകിന്റെ സമാധാന ജീവിതം ഇല്ലാതാക്കിയിട്ടുണ്ടെന്നത് വ്യക്തം. കാരണം ഇപ്പോൾ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെക്കുന്ന പോസ്റ്റുകളുടെ കമന്റ് ബോക്സ് അഭിഷേക് ഓഫ് ചെയ്തിരിക്കുകയാണ്. പാരീസ് ഒളിമ്പിക്‌സിൽ പങ്കെടുത്തതിൻ്റെ അനുഭവം പങ്കുവെക്കുന്ന ഒരു വീഡിയോ അഭിഷേക് ബച്ചൻ മണിക്കൂറുകൾക്ക് മുമ്പ് ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു.

പക്ഷെ ആ പോസ്റ്റിന്റെ കമന്റ് ബോക്സ് ഓഫാണ്. പാരീസ് ഒളിമ്പിക്‌സ് കാണാനെത്തിയ അഭിഷേക് ജാവലിൻ ത്രോ താരം നീരജ് ചോപ്രയെ കണ്ടതിൻ്റെ സന്തോഷവും പുതിയ വീഡിയോയ്ക്കൊപ്പം കുറിച്ചിട്ടുണ്ട്. ഒമേ​ഗയെന്ന വാച്ച് ബ്രാൻഡുമായി സഹകരിച്ചാണ് താരം ഒളിമ്പിക്സ് കാണാനെത്തിയത്. അഭിഷേക് പങ്കിട്ട ഹ്രസ്വമായ വീഡിയോ വലിയ രീതിയിൽ വൈറലാവുകയും ചെയ്തു.

ത്രിവർണ്ണ പതാക ഉയർത്തിപ്പിടിച്ച് സ്റ്റേഡിയത്തിൽ നിൽക്കുന്ന അഭിഷേകിന്റെ ഫോട്ടോകൾ, വിജയിച്ചതിന് ശേഷം നീരജ് ചോപ്രയെ കെട്ടിപ്പിടിക്കുന്ന ദൃശ്യങ്ങൾ, ഒളിമ്പിക്‌സിൻ്റെ ലോഗോ പതിച്ച ഈഫൽ ടവറിന്റെ ഷോട്ടുകൾ എന്നിവയെല്ലാം ഉൾപ്പെടുത്തിയതാണ് അഭിഷേകിന്റെ വീഡിയോ. ഇതിന് മുമ്പ് പതാകയുമായി നിൽക്കുന്ന ഫോട്ടോ അഭിഷേക് പങ്കിട്ടിരുന്നു.

Abhishek Bachchan  Aishwarya Rai

ആ ഫോട്ടോയ്ക്ക് വന്ന കമന്റുകൾ ഏറെയും നടനെ പരിഹ​സിച്ചുള്ളതായിരുന്നു. ഐശ്വര്യയേയും മകളേയും ഉപേക്ഷിച്ചോ എന്നുള്ള തരത്തിലാണ് ഏറെയും കമന്റുകൾ. നിങ്ങളോടൊപ്പം ഐശ്വര്യയെ കാണാൻ ആഗ്രഹിക്കുന്നു, നിങ്ങളും ഐശ്വര്യയും മെയ്ഡ് ഫോർ ഈച്ച് അദറാണ്. അതിനാൽ നിങ്ങളുടെ കുടുംബത്തോടൊപ്പം നിൽക്കുക. നിങ്ങളുടെ അമ്മയും അച്ഛനും ഒരുപാട് ഉയർച്ച താഴ്ചകളോടെ ഒരുമിച്ചാണ് ജീവിതം ചെലവഴിച്ചത്. അവർ ഇപ്പോഴും ഒരുമിച്ചാണ്.

അവരിൽ നിന്ന് കുറച്ച് നല്ല പാഠങ്ങൾ ഉൾക്കൊള്ളുക. നിങ്ങളുടെ സുന്ദരിയായ കുഞ്ഞിനെയും ഭാര്യയെയും ഉപേക്ഷിക്കരുത്, ആദ്യം നിങ്ങളുടെ ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ പരിഹ​രിക്കുക. അമ്മയും സഹോദരിയും കാരണം നിങ്ങൾക്ക് എങ്ങനെ നിങ്ങളുടെ ഭാര്യയേയും കുട്ടികയേയും ഉപേക്ഷിക്കാൻ തോന്നി. ആദ്യം നല്ലൊരു പുരുഷനാകുക. നിങ്ങളുടെ ഭാര്യയ്ക്കും കുട്ടിക്കും വേണ്ടി നിലകൊള്ളുക എന്നിങ്ങനെ എല്ലാം വിമർനമുണ്ട്.

കമന്റുകൾ പരിധി വിട്ട് പോകുന്നതിനാലാകാം അഭിഷേക് കമന്റ് ബോക്സ് ഓഫാക്കിയത്. അഭിഷേകും ഐശ്വര്യയും 17 വർഷം മുമ്പാണ് വിവാഹിതരായത്. ഇരുവരും അടുത്ത കാലത്തായി സ്പോട്ട് ലൈറ്റിൽ നിന്ന് അകലം പാലിക്കുകയാണ്. പിറന്നാൾ, വിവാഹ വാർഷികം തുടങ്ങി വിശേഷദിവസങ്ങളിൽ പരസ്പരം ആശംസകൾ അറിയിക്കുന്നതിൽ മാത്രമായി ഇവരുടെ സമൂഹ മാധ്യമ പോസ്റ്റുകൾ ഒതുങ്ങി.

Read more about: abhishek bachchan aishwarya rai
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X