വേർപിരിഞ്ഞെങ്കിലും ഒപ്പമുണ്ട്; ആമിർ ഖാനൊപ്പം പുതിയ തുടക്കത്തിൽ മുൻ ഭാര്യയും; ചർച്ചയായി ചിത്രങ്ങൾ

ബോളിവുഡിലെ ഏറ്റവും വലിയ സൂപ്പർ സ്റ്റാറുകളിൽ ഒരാളാണ് ആമിർ ഖാൻ. വർഷങ്ങളായി പിന്തുടർന്ന് പോന്നിരുന്ന സൂപ്പർ സ്റ്റാർ സങ്കൽപ്പങ്ങളിൽ തന്റേതായ മാറ്റം കൊണ്ടു വരികയും ചെയ്ത താരമാണ് ആമിർ ഖാൻ. താരെ സമീൻ പർ, സീക്രട്ട് സൂപ്പർ സ്റ്റാർ, ല​ഗാൻ, ദം​ഗൽ, പികെ തുടങ്ങി ഒരേസമയം സൂപ്പർ ഹിറ്റ് ആവുകയും നിരൂപക പ്രശംസ പിടിച്ചു പറ്റാനും ആമിർ ഖാന്റെ സിനിമകൾക്ക് സാധിച്ചു.

ഒരു വർഷം ഒരു സിനിമ എന്ന രീതി പിൽക്കാലത്ത് പിന്തുടർന്ന ആമിർ സിനിമയിൽ അഭിനയിക്കുക എന്നതിനപ്പുറം ഒരു സിനിമയുടെ സംവിധാനത്തിലും തിരക്കഥയിലും കാസ്റ്റിം​ഗിലുമെല്ലാം ഇടപെടുന്ന നടനാണ്.

വ്യക്തി ജീവിതത്തിലെ സംഭവങ്ങളുമായി ബന്ധപ്പെട്ടും ആമിർ ഖാൻ വാർത്തകളിൽ നിറയാറുണ്ട്

അതിനാൽ തന്നെ ഒരു വർഷം ഒരു സിനിമ എന്ന രീതിയാണ് ആമിർ തന്റെ കരിയറിന് അനുയോജ്യമായി കാണുന്നത്. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി കരിയറിൽ തകർച്ച നേരിടുകയാണ് ആമിർ ഖാൻ. ഒടുവിൽ പുറത്തിറങ്ങിയ ലാൽ സിം​ഗ് ഛദ്ദ എന്ന സിനിമ കനത്ത പരാജയമാണ് ബോക്സ് ഓഫീസിൽ നേരിട്ടത്.

നാല് വർഷത്തെ കാത്തിരിപ്പിനൊടുവിൽ റിലീസ് ചെയ്ത ആമിർ ഖാൻ സിനിമ ആയിരുന്നു ഇത്. എന്നാൽ സിനിമയ്ക്ക് നേരെ വ്യാപക ബഹിഷ്കരണ ആഹ്വാനം ഉണ്ടായി. വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടാനും ലാൽ സിം​ഗ് ഛദ്ദയ്ക്ക് കഴിഞ്ഞില്ല. കരിയറിനപ്പുറത്ത് വ്യക്തി ജീവിതത്തിലെ സംഭവങ്ങളുമായി ബന്ധപ്പെട്ടും ആമിർ ഖാൻ വാർത്തകളിൽ നിറയാറുണ്ട്.

ശേഷം ഫിലിം മേക്കറായ കിരൺ റാവുവിനെ ആമിർ വിവാഹം കഴിച്ചു

രണ്ട് തവണയാണ് ആമിർ ഖാൻ വിവാഹം കഴിച്ചത്. എന്നാൽ ഈ രണ്ട് വിവാഹ ബന്ധവും നിലനിന്നില്ല. റീന ദത്ത ആയിരുന്നു ആമിർ ഖാന്റെ ആദ്യ ഭാര്യ. ഈ ബന്ധത്തിൽ ജുനൈദ് ഖാൻ, ഇറാ ഖാൻ എന്നീ രണ്ട് മക്കളും ആമിർ ഖാനുണ്ട്. 2002 ലാണ് റീന ദത്തയുമായുള്ള വിവാഹ ബന്ധം ആമിർ ഖാൻ അവസാനിപ്പിക്കുന്നത്. ശേഷം ഫിലിം മേക്കറായ കിരൺ റാവുവിനെ ആമിർ വിവാഹം കഴിച്ചു.

വിവാഹ മോചനം നേടിയെങ്കിലും മുൻ ഭാര്യമാരുമായി നല്ല സൗഹൃദത്തിലാണ് ആമിർ

ഇവരിൽ ആസാദ് റാവു ഖാൻ എന്ന മകനും ആമിർ ഖാനുണ്ട്. 2021 ൽ കിരൺ റാവുവുമായുള്ള വിവാഹ ബന്ധവും ആമിർ അവസാനിപ്പിച്ചു. വിവാഹ മോചനം നേടിയെങ്കിലും മുൻ ഭാര്യമാരുമായി നല്ല സൗഹൃദത്തിലാണ് ആമിർ ഖാൻ. ആമിർ ഖാനും മുൻ ഭാര്യ കിരൺ റാവുവും ഒരുമിച്ചുള്ള ചിത്രമാണ് പുറത്ത് വന്നിരിക്കുന്നത്.

ദൈവ വിശ്വാസത്തെ ചോദ്യം ചെയ്ത പികെ എന്ന സിനിമ ചെയ്ത ആമിർ തന്നെയാണോ ഇതെന്നാണ് സോഷ്യൽ മീഡിയയിലെ ചോദ്യം

പുതിയ പ്രൊഡക്ഷൻ ഹൗസിലെ കലാശ പൂജയ്ക്കാണ് ആമിറും കിരണും ഒരുമിച്ച് പങ്കെടുത്തത്. നെഹ്റു തൊപ്പി ധരിച്ചാണ് ആമിർ പരിപാടിയിൽ പങ്കെടുത്തത്. രണ്ട് പേരും ഒരുമിച്ചാണ് പൂജയിൽ ആരതി ചെയ്തു.

ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായതോടെ ആമിർ ഖാനെതിരെ സൈബറാക്രമണം രൂക്ഷമാണ്. ദൈവ വിശ്വാസത്തെ ചോദ്യം ചെയ്ത പികെ എന്ന സിനിമ ചെയ്ത ആമിർ തന്നെയാണോ ഇതെന്നാണ് സോഷ്യൽ മീഡിയയിലെ ചോദ്യം. ചിലർ ആദ്യ ഭാര്യക്കാെപ്പമുള്ള ചിത്രങ്ങളെയും പരിഹസിച്ചു,

ഒന്നര വർഷത്തേക്ക് ഇടവേള എടുത്തിരിക്കുകയാണ് ആമിർ

അടുത്തിടെയാണ് ആമിർ ഖാന്റെ മകളുടെ വിവാഹ നിശ്ചയം കഴിഞ്ഞത്. ചടങ്ങിൽ നിന്നുള്ള ആമിറിന്റെയും ബന്ധുക്കളുടെയും ചിത്രം വൈറലായിരുന്നു, സിനിമയിൽ നിന്നും ഒന്നര വർഷത്തേക്ക് ഇടവേള എടുത്തിരിക്കുകയാണ് ആമിർ. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാൻ വേണ്ടിയാണ് തീരുമാനം.

More from Filmibeat

Read more about: amir khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X