പികെ തകര്‍ത്തു വാരി,ആദ്യദിന കളക്ഷന്‍ 30കോടി
അമീര്‍ ഖാന്‍ ജനങ്ങളെ ഞെട്ടിച്ചു. നിറഞ്ഞ സദസ്സില്‍ കൈയടി നേടി പികെ ആദ്യം ദിനം തന്നെ റെക്കോര്‍ഡിട്ടു. കാത്തിരിപ്പിനൊടുവില്‍ അമീര്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ആരാധകര്‍ക്കിടയില്‍ എത്തിയത്. പ്രതീക്ഷിച്ചതിനേക്കാള്‍ തകര്‍ത്തു, കലക്കി മച്ചാ..,കിടു..,അമിര്‍ ഞെട്ടിച്ചു.. എന്നിങ്ങനെയുള്ള വാക്കുകള്‍ ആയിരുന്നു തിയറ്ററില്‍ നിന്നും സിനിമ കണ്ടിറങ്ങിയവര്‍ പറഞ്ഞത്.

ആദ്യ ദിനം തന്നെ ഇത്രയധികം കളക്ഷന്‍ നേടുന്ന രണ്ടാമത്തെ ചിത്രം ആണ് രാജ്കുമാര്‍ ഹിറാനിയുടെ പികെ. 30 കോടിയാണ് പികെ തൂത്തുവാരിയത്. ഇത് ഇന്ത്യയില്‍ മാത്രമുള്ള കണക്കുകളാണ്. ഇങ്ങനെ പോകുകയാണെങ്കില്‍ പികെ ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ പുതിയ തരംഗം സൃഷ്ടിക്കും എന്നുറപ്പാണ്.
അമീര്‍ തന്നെ നായകനായി എത്തിയ ധൂം ത്രീ ആയിരുന്നു ആദ്യ ദിനം തന്നെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രം. വിധു വിനോദാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. വ്യത്യസ്ത രൂപത്തിലും ഭാവത്തിലും ആണ് അമീര്‍ ഖാന്‍ പ്രേക്ഷകര്‍ക്കു മുന്നില്‍ എത്തിയത്. ത്രീ ഇഡിയറ്റ്‌സിനു ശേഷം അമീര്‍ ഖാനും രാജ്കുമാറും ഒന്നിച്ച ചിത്രം കൂടിയാണ് പികെ.

അനുഷ്‌ക ശര്‍മയാണ് അമീറിന്റെ നായികയായി എത്തിയത്. സമൂഹത്തിന് നല്ലൊരു സന്ദേശം നല്‍കി കടന്നു പോകുന്ന പികെയ്ക്ക് റിലീസ് ചെയ്ത് രണ്ട് ദിവസത്തിനുള്ളില്‍ തന്നെ മികച്ച പ്രതികരണം നേടാന്‍ കഴിഞ്ഞു.


Click it and Unblock the Notifications