»   » അമിതാഭ് ബച്ചന്‍ പുതിയ സിനിമയുടെ റിലീസിങ്ങ് മാറ്റി വെച്ചതിന്റെ കാരണം ഇതായിരുന്നു!!!

അമിതാഭ് ബച്ചന്‍ പുതിയ സിനിമയുടെ റിലീസിങ്ങ് മാറ്റി വെച്ചതിന്റെ കാരണം ഇതായിരുന്നു!!!

Posted By:
Subscribe to Filmibeat Malayalam

ഒരാളുടെ ദു:ഖത്തില്‍ കൂടെ നില്‍ക്കാന്‍ ആളുണ്ടാവുന്നത് അവരുടെ വേദനയുടെ കാരുണ്യം കുറക്കാന്‍ സഹായിക്കും അത്തരത്തില്‍ നോക്കുമ്പോള്‍ ഐശ്വര്യ റായ് ഭാഗ്യവതിയാണ്.

ഐശ്വര്യുടെ പിതാവിന്റെ വേര്‍പാടില്‍ ദു:ഖിതയായ ഐശ്വര്യക്ക് ആശ്വാസമായി ബച്ചന്‍ കുടുംബവും ഒപ്പം തന്നെ ഉണ്ടായിരുന്നു. മരുമകള്‍ക്കായി ബിഗ് ബി പലതും ഉപേഷിച്ചിരിക്കുകയായിരുന്നു.

സിനിമയുടെ റിലീസ് മാറ്റിവെച്ച് ബിഗ് ബി

ഐശ്വര്യയുടെ പിതാവ് അന്തരിച്ചതിനെ തുടര്‍ന്ന് അമിതാഭ് ബച്ചന്റെ പുതിയ സിനിമയായ 'സര്‍ക്കാര്‍ 3' യുടെ റിലീസ് വരെ മാറ്റിവെച്ചിരുന്നതായി വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. സിനിമയുടെ പ്രമോഷന് അമിതാഭ് ബച്ചന്‍ എത്തുകയില്ലെന്നുള്ളതും സിനിമയുടെ റിലീസിങ്ങിനെ ബാധിച്ചിരുന്നു.

താരകുടുംബങ്ങള്‍ക്ക് മാതൃകയായി

കുടുംബ ജീവിതത്തില്‍ ഏറ്റവുമതികം വേര്‍പിരിയലുകളുണ്ടാവുന്നത് താരങ്ങളുടെ കുടുംബത്തില്‍ നിന്നുമാണ്. അങ്ങനെയുള്ളവര്‍ക്ക് മാതൃകയാവുകയാണ് ബിഗ് ബിയുടെ കുടുംബം.

ഭാര്യയുടെ കൂടെ എപ്പോഴും

ഐശ്വര്യ പിതാവിന്റെ വിയോഗത്തിന്റെ വേദനയില്‍ തളര്‍ന്നപ്പോഴും കൂടെ ഭര്‍ത്താവായ അഭിഷേക് ഉണ്ടായിരുന്നു. അതിന് വേണ്ടി അഭിഷേക് ബച്ചന്‍ തന്റെ എല്ലാ ഔദ്യോഗിക പരിപാടികളും മാറ്റി വെച്ചിരിക്കുകയായിരുന്നു.

ഏറ്റെടുത്ത് ഷാരുഖാനും

ഐശ്വര്യയുടെ പിതാവ് നിര്യയതാനായ ദിവസം അമിതാഭ് ബച്ചന്‍ ഡല്‍ഹിയിലെ പൊതു പരിപാടിയില്‍ പങ്കെടുക്കേണ്ടതായിരുന്നു. എന്നാല്‍ പരിപാടിയില്‍ പങ്കെടുക്കാതെ മടങ്ങിയ അമിതാഭ് ബച്ചന് പകരം ആ ഉത്തരവാദിത്വം കൂടി ഷാരുഖ് ഖാന്‍ ഏറ്റെടുക്കുകയായിരുന്നു.

ദു:ഖം പങ്കുവെച്ച് ബിഗ് ബി

ബ്ലോഗിലുടെയായിരുന്നു ഐശ്വര്യയുടെ പിതാവിന്റെ വിയോഗത്തില്‍ ബിഗ് ബി ദു:ഖം പങ്കുവെച്ചിരുന്നത്. പെട്ടെന്നുണ്ടായ ദു:ഖത്തില്‍ അതിയായ വേദനയുണ്ടെന്നും താരം പറഞ്ഞിരുന്നു.

English summary
For Amitabh, Abhishek Bachchan and Shahrukh Khan, priority is only Aishwarya Rai Bachchan and here is what they did, to console her in her tough time..

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam