ഞങ്ങളൊന്നുമല്ല, ഇവളാണ് ഞങ്ങളുടെ വീട്ടിലെ മികച്ച നടി! മകളെ കുറിച്ച് അമിതാഭ് ബച്ചൻ

കല്യാൺ സിൽക്ക്സിന്റെ പരസ്യത്തിലാണ് ബച്ചനോടൊപ്പം ശ്വേതയും എത്തുന്നത്.കൂടാതെ മലയാളികളുടെ പ്രിയ താരം മ‍ഞ്ജവാര്യരും ഇവർക്കൊപ്പമുണ്ട്.

ബോളിവുഡിലെ പ്ര‌ധാന ചർച്ച വിഷയം ബച്ചൻ കുടുംബത്തിൽ നിന്ന് എത്തുന്ന പുതിയ താരത്തെ കുറിച്ചാണ്. ഇന്ത്യൻ സിനിമയിലെ തന്നെ അത്ഭുത പ്രതിഭ അമിതാഭ് ബച്ചന്റേയും ജയ ബച്ചന്റേയും മൂത്ത മകൾ ശ്വേത നന്ദയാണ് അഭിനയ രംഗത്തേയ്ക്ക് പ്രവേശിക്കുന്നത്. എഴുത്തിന്റെ ലോകത്ത് നിറഞ്ഞു നിന്നിരു ശ്വേത അച്ഛന്റെ വിരൽ പിടിച്ചാണ് അഭിനയത്തിലേയ്ക്ക് ചുവട് വയ്ക്കുന്നത്.

shedha

കല്യാൺ സിൽക്ക്സിന്റെ പരസ്യത്തിലാണ് ബച്ചനോടൊപ്പം ശ്വേതയും എത്തുന്നത്.കൂടാതെ മലയാളികളുടെ പ്രിയ താരം മ‍ഞ്ജവാര്യരും ഇവർക്കൊപ്പമുണ്ട്. മകളെ കുറിച്ച് ബിഗ്ബി പറഞ്ഞതാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. തങ്ങളുടെ വീട്ടിൽ‌ നാല് അഭിനേതാക്കളുണ്ട്. പക്ഷെ യഥാർഥ കലാകാരി ആരാണെന്ന് ചോദിച്ചാൽ അത് ശ്വേത തന്നെയായിരിക്കും. ശ്വേത നന്നായി മിമിക്രി കാണിക്കും കൂടാതെ കുടുംബവുമായി യാത്ര പോകുമ്പോൽ അവൾ ഒരോർത്തരെ അനുകരിക്കാറുണ്ട്. എങ്കിലും അഭിനയിക്കണമെന്ന് അവൾ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ലെന്നും ബിഗ്ബി പറ‍ഞ്ഞു. മാതൃഭൂമി ഡോട്കോമിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറ‍ഞ്ഞത്. എന്നാൽ ചിരിച്ചു കൊണ്ട് എയ്, ഇത് സത്യമല്ല എന്ന് പറ‍ഞ്ഞു.

ഒരു അച്ഛൻ എന്ന നിലയിൽ താൻ ഏറ്റവും അധികം സന്തോഷിക്കുകയും അഭിമാനിക്കുകയും ചെയ്യുന്നുണ്ട്. ശ്വേതയ്ക്ക് എഴുത്തിനോടാണ് താൽപര്യം. ഇനിയും ആ മേഖലയിലേയ്ക്ക് പോകാനാണ് സാധ്യത. ശ്വേത എഴുതിയ പുസ്തകങ്ങൾ താൻ വായിക്കാറുണ്ട്. ഒരാൾ എഴുത്തു വായിക്കുമ്പോൾ കൃത്യമായ ദൃശ്യം നമ്മുടെ മനസിൽ പ്രത്യക്ഷപ്പെടാറുണ്ട്. അതാണ് എഴുത്തിന്റെ കല. ശ്വേതയ്ക്ക് ആ കല ലഭിച്ചിട്ടുണ്ടെന്നാണ് തനിയ്ക്ക് തോന്നുന്നതെന്നും ബിഗ് പറഞ്ഞു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X