ഗര്‍ഭിണി ആയിരുന്നപ്പോഴും പിന്നണിയില്‍ നൃത്തം ചെയ്തിരുന്നു! സരോജ് ഖാനിനെ കുറിച്ച് അമിതാഭ് ബച്ചന്‍
ബോളിവുഡിലെ ഹിറ്റ് ഗാനങ്ങള്‍ ഒരുക്കിയെ പ്രശസ്ത കൊറിയോഗ്രാഫര്‍ സരോജ് ഖാന്‍ അന്തരിച്ചു എന്ന വാര്‍ത്ത കേട്ടതിന്റെ ഞെട്ടലിലാണ് ആരാധകര്‍. ഒരു കാലഘട്ടത്തില്‍ ബോളിവുഡിലെ ഏറ്റവും മികച്ച നൃത്ത സംവിധായികയായിരുന്നു സരോജ ഖാന്‍. സരോജത്തിനൊപ്പം ജോലി ചെയ്തിരുന്ന സമയത്തെ അനുഭവങ്ങള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് നടന്‍ അമിതാഭ് ബച്ചന്‍. സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ്.

അമിതാഭ് ബച്ചന്റെ കുറിപ്പ് വായിക്കാം..
സിനിമാ ലോകമാകെ ഇളക്കി മറിച്ച ബോളിവുഡ് കണ്ട ഏറ്റവും മികച്ച നൃത്ത സംവിധായികയായി മാറിയ സരോജ ഖാന്‍... സഹായിയായും പശ്ചാത്തല നര്‍ത്തകിയായിട്ടുമാണ് തുടക്കം. ബന്ദേ ഹാഥ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഓര്‍മ്മകളിലേക്ക് പോവുകയാണ്. ബോളിവുഡിന്റെ തന്നെ രോമാഞ്ചമായ മുംതാസ് എന്ന നടിയ്‌ക്കൊപ്പം വെറും തുടക്കക്കാരനായി ഞാന്‍ അഭിനയിക്കുന്നു. മുംതാസ് അതിന് സമ്മതിച്ചത് തന്നെ അത്ഭുതമാണ്. ഒ പി രല്‍ഹാന്‍ സംവിധാനം ചെയ്ത ആ ചിത്രത്തില്‍ ഒരു പാട്ടിനിടയ്ക്ക് വന്ന ഒരുപാട് നര്‍ത്തകരില്‍ ഒരാളായിരുന്നു സരോജ് ജീ.

അവരുടെ ചലനങ്ങള്‍, മുഖഭാവങ്ങള്‍, അവര്‍ക്ക് പകരം വെയ്ക്കാന്‍ അന്ന് മറ്റൊരാളില്ലായിരുന്നു. അവരന്ന് ഗര്‍ഭിണിയായിരുന്നു. എങ്കിലും നൃത്തമെന്ന ജോലിയില്‍ നിന്നും വിട്ട് നിന്നില്ല. നൃത്തത്തിനിടയില്‍ അവരുടെ വയറ്റിനുള്ളിലെ കുഞ്ഞ് പതുക്കെ നീങ്ങുന്നുവെന്ന് തോന്നിയിട്ടായിരിക്കണം, വയറമര്‍ത്തി പിടിച്ച് ശരിയാക്കുന്നതും പിന്നീട് നൃത്തം തുടരുന്നതും ഞാന്‍ കണ്ടിട്ടുണ്ട്.
Recommended Video

പിന്നെയും വര്‍ഷങ്ങള്‍ കഴിഞ്ഞു. പശ്ചാത്തല നര്‍ത്തകിയില്‍ നിന്ന് അവര്‍ അറിയപ്പെടുന്ന നൃത്ത സംവിധായികയായി. അവര്‍ ഒപ്പം ജോലി ചെയ്ത ഓരോ നായികയ്‌ക്കൊപ്പവും അവര്‍ ചൊല്ലി കൊടുത്ത നൃത്ത ചുവടുകളും പ്രസിദ്ധിയാര്‍ജിച്ചു. നൃത്തം പഠിപ്പിക്കുന്നതിനിടയില്‍ അവരുടെ സ്‌നേഹത്തിന്റെയും കരുതലിന്റെയും പ്രതീകമായി ഒരു രൂപ നാണയവും അവര്‍ നല്‍കി പോന്നു. ഒരിക്കല്‍ എനിക്കും അത് ലഭിക്കുകയുണ്ടായി.

സരോജ് ജീ... നിങ്ങള്‍ ഞങ്ങള്‍ക്കും ഈ സിനിമാ മേഖലയ്ക്കും താളമായി. നിങ്ങള്‍ ചടുല നൃത്തത്തിലൂടെ പാട്ടുകള്‍ക്കും അര്‍ഥം വായിപ്പിച്ചു. എന്റെ നൃത്തത്തെ പ്രശംസിച്ചതും ഓര്‍ത്ത് പോകുന്നു. അന്ന് അവര്‍ ദുബായില്‍ ആയിരുന്നു. ഡോണ്‍ റിലീസ് ചെയ്ത സമയത്ത് അവരെന്നോട് പറഞ്ഞു. സിനിമ കണ്ടു. അതിന് ശേഷം പിന്നെയും തിയറ്ററില്‍ പോകാറുണ്ടായിരുന്നു. ഖയ്‌ക്കെ കഴിഞ്ഞാല്‍ തിരിച്ചിറങ്ങും. അങ്ങനെ പതിവായി ചെയ്തിരുന്നു. നിങ്ങളുടെ നൃത്തമാസ്വദിച്ചിരുന്നത് അങ്ങനെയായിരുന്നു.

ഒരു ഇതിഹാസമാണ് മറഞ്ഞ് പോയിരിക്കുന്നത്. കാലം മുന്നോട്ട് പോയി കൊണ്ടേയിരിക്കുന്നു. നമ്മെ വിട്ട് പിരിഞ്ഞവരെ മറി കടന്ന് കൊണ്ട് തന്നെ. നല്ല കുറേ ഓര്‍മ്മകള്‍ സമ്മാനിച്ച്. അവര്‍ നമുക്ക് നല്‍കിയിട്ടുള്ള സംഭാവനകളുടെ, ക്രിയാത്മകതയുടെ, കുറേ നല്ല ഓര്‍മ്മകള്‍ നിര്‍ത്തുന്നു. മനസ് മുഴുവന്‍ അസ്വസ്ഥവും അശാന്തവുമാണ്. അമിതാഭ് ബച്ചന്‍...


Click it and Unblock the Notifications











