നടൻ അമിതാഭ് ബച്ചൻ ആശുപത്രിയിൽ! കരൾ രോഗമെന്ന് റിപ്പോർട്ട്...
ബോളിവുഡ് താരം അമിതാഭ് ബച്ചാൻ ആശുപത്രിയിൽ. കരൾ രോഗത്തെ തുടർന്നാണ് ബച്ചനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. രോഗ വിവരത്തെ കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല. ചൊവ്വാഴ്ച പുലർച്ചെയോടെയാണ് ബച്ചനെ മുംബൈയിലെ നാനവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ താരത്തിന്റെ നില ഗുരുതരമല്ലെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല.

ബിഗ്ബിയുടെ പെട്ടെന്നുള്ള ആശുപത്രിവാസം ആരാധകരെ ഞെട്ടിപ്പിച്ചിട്ടുണ്ട്. നിരവധി പേർ ട്വിറ്ററിലൂടെ താരത്തിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് ആരാഞ്ഞ് രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ കുറച്ചു നാളു മുൻപ് ക്ഷയരോഗത്തിന് ചികിത്സയിലായിരുന്നു താരം. എന്നാൽ പതിവ് പരിശോധനകൾക്കായിട്ടാണ് താരത്തെ താരത്തെ ആശുപത്രിൽ പ്രവേശിപ്പിച്ചതെന്നാണ് ആശുപത്രി വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന റിപ്പോർട്ട്.
കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു താരത്തിന്റെ എഴുപത്തിയേഴാം പിറന്നാൾ. ബോളിവുഡു ഇന്ത്യൻ സിനിമ പ്രേക്ഷകരും ഗംഭീര ആഘോഷമാക്കുകയായിരുന്നു ബിഗ് ബിയുടെ പിറന്നാൾ. 1969 ൽ ബോളിവുഡിൽ ചുവട് വെച്ച ബച്ചൻ ഇന്ത്യൻ സിനിമയിൽ തന്റെ ശക്തമായ സാന്നിധ്യം അറിയിരുന്നു. ബോളിവുഡിൽ കൂടാതെ തെന്നിന്ത്യൻ സിനിമ ലോകത്തും ബച്ചൻ സജീവമായിരുന്നു. ബഡ്ലയാണ് ഏറ്റവും ഒടുവിൽ പുറത്തു വന്ന ബച്ചന്റെ ബോളിവുഡ് ചിത്രം. ബ്രഹ്മാണ്ഡ ചിത്രമായ സെയ് രാ നരസിംഹ റെഡ്ഡിയിലും ഒരു പ്രധാന കഥാപാത്രത്തെ ബച്ചൻ അവതരിപ്പിച്ചിരുന്നു.


Click it and Unblock the Notifications