twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ബച്ചനും അഭിഷേകും ഒരാഴ്ച ആശുപത്രിയിൽ തുടരണം, ഐശ്വര്യയുടേയും മകളുടേയും ആരോഗ്യനില തൃപ്‍തികരം

    |

    അമിതാഭ് ബച്ചന്റേയും കുടുംബത്തിന്റേയും കൊവിഡ് ബാധ ഇന്ത്യൻ സിനിമ ലോകത്തേയും പ്രേക്ഷകരേയും ഒരു പോലെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ശനിയാഴ്ച രാത്രിയോടെയാണ് അമിതാഭ് ബച്ചനും മകൻ അഭിഷേക് ബച്ചനും കൊവിഡ് സ്ഥിരീകരിച്ചത്. താരങ്ങൾ തന്നെയാണ് ടെസ്റ്റ് പോസിറ്റീവായ വിവരം പുറത്ത് വിട്ടതും. ആദ്യം ബിഗ് ബിയും പിന്നീട് ജൂനിയർ ബച്ചനും തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ‌ അക്കൗണ്ടിലൂടെയാണ് ടെസ്റ്റ് വിവരം പുറത്ത് വിട്ടത്.

    ആശങ്ക അവസാനിക്കുന്നതിന് മുൻപ് തന്നെ ഐശ്വര്യ റായ് ബച്ചനും മകൾ ആരാധ്യയ്ക്കും കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ഞയറാഴ്ച ഉച്ചയോടെയായിരുന്നു ഇവരുടെ റിസൾട്ട് പുറത്ത് വന്നത്. ജയ ബച്ചനും മകൾ ശ്വേതയ്ക്കും മറ്റ് കുടുംബാംഗങ്ങൾക്കും കൊവിഡ് ഫലം നെഗറ്റീവാണ്.നിലവിൽ നാനവതി ആശുപത്രിയിൽ ചികിത്സയിലാണ് ബിഗ് ബിയും അഭിഷേകും. ഐശ്വര്യയും ആരാധ്യയും ഹോം ഐസലോഷനിലാണ്.

     നിലവിലെ   അവസ്ഥ

    താരങ്ങളുടെ ആരോഗ്യ നില തൃപ്തികരമാണെന്നാണ ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ട്. ആശുപത്രി അധികൃതരെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസാണ് ഈ വിവരം പുറത്തു വിട്ടിരിക്കുന്നത്. കൂടാതെ താരങ്ങൾ ചികിത്സയോട് നല്ല രീതിയി സഹകരിക്കുന്നുണ്ടെന്നും ഏഴ് ദിവസമെങ്കിലും ആശുപത്രിയിൽ കഴിയേണ്ടി വരുമെന്നു അധികൃതർ പറയുന്നു. ബച്ചൻ കുടുംബാംഗങ്ങൾക്കായി പ്രാർത്ഥനയോടെ സഹപ്രവർത്തകരും ആരാധകരും കൂടെ തന്നെയുണ്ട്.

      ഐശ്വര്യയും  ആരാധ്യയും

    ഐശ്വര്യയും ആരാധ്യയും വസതിയിലാണിപ്പോഴുള്ളത്. ഇവരുടെ ആരോഗ്യനിലയും തൃപ്തികരമാണെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. ഐശ്വര്യ റായ്ക്കായി പ്രത്യേക പ്രാർത്ഥനയുമായി ആരാധകർ രംഗത്തെത്തിയിട്ടുണ്ട്. ബച്ചൻ കുടുംബാംഗങ്ങൾക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ 30 ഓളം ജീവനക്കാരെ ക്വാറന്റൈനിലാക്കിയിട്ടുണ്ട്. ബച്ച കുടുംബത്തിന്റ വസതിയിൽ തന്നെയാണ് ഇവരെ പാർപ്പിച്ചിരിക്കുന്നത്. ജുഹൂ ബീച്ചിനടുത്താണ് ഈ രണ്ട് ബംഗ്ലാവുകൾ

    Recommended Video

    CBI 5 will be Mammootty’s first film after lockdown: SN Swamy | FilmiBeat Malayalam
     കൊവിഡ് പകർന്നത്

    നിലവിൽ ബച്ചൻ കുടുംബാംഗങ്ങൾക്ക് കൊവിഡ് പടർന്നത് എങ്ങനെയെന്ന് അന്വേഷിച്ച് വരുകയാണ്. ഈ മാസം ആദ്യ അഭിഷേക് ബച്ചൻ അഭിനയിച്ച വെബ് സീരീസിന്റെ ഡബ്ബിങ്ങിന് വേണ്ടി പുറത്തെ സ്റ്റുഡിയോയിൽ പോയിരുന്നു . ഈ യാത്രയ്ക്കിടെ പകർന്നതാകാമെന്നാണ് സംശയം. അതേസമയം അഭിഷേകിനൊപ്പം ഡബ്ബ് ചെയ്ത നടൻ അമിത് സാധിന്റെ പരിശോധനാഫലം നെഗറ്റീവാണ്.

      അതീവ ജാഗ്രതയിൽ

    ബച്ചന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ വ്യക്തമാക്കുമ്പോഴും അതീവ ജാഗ്രതയിവാണ് ആശുപത്രി അധികൃതർ കൈകാര്യം ചെയ്യുന്നത്. 77 വയസ്സുള്ള ബച്ചന് കരൾ രോഗവും ആസ്മയുമുളളതിനാൽ മെഡിക്കൽ സംഘം അതീവ ജാഗ്രതയിലാണ്. ഐശ്വര്യയ്ക്കും മകൾക്കും കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ നിലവിലെ ആരോഗ്യ സ്ഥിതി വെളിപ്പെടുത്തി അഭിഷേക് ബച്ചൻ രംഗത്തെത്തിയിരുന്നു. ട്വിറ്ററിലൂടെയായിരുന്നു പങ്കുവെച്ചത്. ഞാനും പിതാവും ഡോക്ടര്‍മാരുടെ നിര്‍ദ്ദേശമനുസരിച്ച് ഹോസ്പിറ്ററില്‍ തന്നെ തുടരുകയാണ്. ഐശ്വര്യയ്ക്കും ആരാധ്യയ്ക്കും ഇന്ന് കോവിഡ് സ്ഥീരികരിച്ചു. അവര്‍ വീട്ടില്‍ ക്വാറ്‌ന്റൈനീല്‍ കഴിയുകയാണ്. ബിഎംസി അവരുടെ അവസ്ഥയെക്കുറിച്ച് അപ്ഡേറ്റുചെയ്ത് ആവശ്യമുള്ളത് ചെയ്യുന്നു. എന്റെ അമ്മ ഉള്‍പ്പെടെയുള്ള കുടുംബത്തിലെ മറ്റുള്ളവരുടെ പരിശോധനാ ഫലം നെഗറ്റീവാണ്.. എല്ലാവരും ജാഗ്രതയോടെയും സുരക്ഷിതമായും തുടരുക. എല്ലാ നിയന്ത്രണങ്ങളും പാലിക്കുക. നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്ക് നന്ദി. അഭിഷേക് ബച്ചന്‍ ട്വിറ്ററില്‍ കുറിച്ചു

    English summary
    Amitabh Bachchan and Abhishek Bachchan To Continue In Hospital For Other One More Week
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X