അമിതാഭ് ബച്ചന്‍ ചിത്രം ആദ്യമായി ഡിജിറ്റല്‍ റിലീസിന്! അതിശയകരമായ അനുഭവമെന്ന് നടന്‍

By Midhun Raj

അമ്പത്തൊന്ന് വര്‍ഷത്തെ സിനിമ കരിയറില്‍ ആദ്യമായി അമിതാഭ് ബച്ചന്റെ പുതിയ ചിത്രം ഓണ്‍ലൈന്‍ റിലീസിങ്ങിനൊരുങ്ങുന്നു. ആയുഷ്മാന്‍ ഖുറാനയും ബച്ചനും ഒന്നിക്കുന്ന ഗുലാബോ സിറ്റാബോ എന്ന ചിത്രമാണ് തിയ്യേറ്റര്‍ റിലീസിന് മുന്‍പ് ഓണ്‍ലൈനില്‍ എത്തുന്നത്. ജൂണ്‍ 12നാണ് ആമസോണ്‍ പ്രൈമിലൂടെ സിനിമ പ്രേക്ഷകരിലേക്ക് എത്തുന്നത്. 200 രാജ്യങ്ങളില്‍ നിന്നുളള ആമസോണ്‍ പ്രൈം ഉപയോക്താക്കള്‍ക്ക് ചിത്രം കാണാനാവും.

gulabo-sitabo

അമിതാഭ് ബച്ചന്‍ തന്നെയാണ് ഇക്കാര്യം തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ അറിയിച്ചിരിക്കുന്നത്. അതിശയകരമായ അനുഭവം എന്നാണ് ഡിജിറ്റല്‍ റിലീസിനെ അമിതാഭ് ബച്ചന്‍ വിശേഷിപ്പിക്കുന്നത്. 1969ല്‍ ചലച്ചിത്ര മേഖലയില്‍ എത്തി. ഇതിപ്പോള്‍ 2020, 51 വര്‍ഷങ്ങള്‍. ഈ കാലഘട്ടത്തിനിടെ നിരവധി വെല്ലുവിളികളും മാറ്റങ്ങളും കണ്ടു. ഇപ്പോഴിതാ മറ്റൊരു ചലഞ്ച് കൂടി. എന്റെ സിനിമയുടെ ഡിജിറ്റല്‍ റിലീസ്.

ഗുലാബോ സിറ്റാബോ ജൂണ്‍ 12ന് ആമസോണ്‍ പ്രൈമില്‍, ഇത് അതിശയകരമാണ്. മറ്റൊരു വെല്ലുവിളിയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ട്. സിനിമയിലെ രംഗങ്ങളുടെ ചിത്രം പങ്കുവെച്ചുകൊണ്ട് അമിതാഭ് ബച്ചന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. സിനിമാ പ്രേമികള്‍ ഒന്നടങ്കം വലിയ ആകാംക്ഷകളോടെ കാത്തിരിക്കുന്ന അമിതാഭ് ബച്ചന്‍ ചിത്രം കൂടിയാണ് ഗുലാബോ സിറ്റാബോ. ആയുഷ്മാന്‍ ഖുറാനയും ബച്ചനും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഷൂജിത്ത് സിര്‍ക്കാറാണ് സിനിമ സംവിധാനം ചെയ്യുന്നത്.

അമിതാഭ് ബച്ചന്റെ മുന്‍ ചിത്രങ്ങളായ പിങ്ക്, പീക്കു തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്തിരുന്നത് ഷൂജീത്ത് സിര്‍ക്കാര്‍ ആയിരുന്നു. അമിതാഭ് ബച്ചന് മികച്ച നടനുളള് ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത ചിത്രമായിരുന്നു പീകു. അടുത്തിടെയായിരുന്നു സിനിമ റിലീസ് ചെയ്ത് അഞ്ച് വര്‍ഷം തികഞ്ഞത്. അമിതാഭ് ബച്ചനെ പോലെ തന്നെ ബോളിവുഡിലെ മികച്ച നടന്‍മാരില്‍ ഒരാളാണ് ആയുഷ്മാന്‍ ഖുറാന. തുടര്‍ച്ചയായ വിജയ ചിത്രങ്ങളുമായിട്ടാണ് ആയുഷ്മാന്‍ ഖുറാന ബോളിവുഡില്‍ മുന്നേറികൊണ്ടിരിക്കുന്നത്. അടുത്തിടെ മികച്ച നടനുളള ദേശീയ ചലച്ചിത്ര പുരസ്‌കാരവും ആയുഷ്മാന്‍ ഖുറാനയ്ക്ക് ലഭിച്ചിരുന്നു. വിക്കി കൗശലിനൊപ്പമാണ് ആയുഷ്മാന്‍ ഖുറാന മികച്ച നടനുളള അവാര്‍ഡ് നേടിയത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X