»   » കബാലിക്ക് ബോളിവുഡില്‍ എന്തുണ്ടായി, അമിതാഭ് ബച്ചന്‍ ഹിന്ദിയില്‍ കബാലിയാകും

കബാലിക്ക് ബോളിവുഡില്‍ എന്തുണ്ടായി, അമിതാഭ് ബച്ചന്‍ ഹിന്ദിയില്‍ കബാലിയാകും

Posted By:
Subscribe to Filmibeat Malayalam

ജൂലൈ 22ന് തിയേറ്ററുകളിലെത്തി കബാലി നിറഞ്ഞ സദ്ദസോടെയാണ് ഓടുന്നത്. എന്നാല്‍ മൊഴിമാറ്റി ബോളിവുഡില്‍ എത്തിയ കബാലിക്ക് പ്രതീക്ഷിച്ച സ്വീകരണം ലഭിച്ചില്ലന്ന് പുതിയ റിപ്പോര്‍ട്ടുകള്‍. റിലീസ് ചെയ്ത ആദ്യ ദിവസം നിറഞ്ഞ സദ്ദസോടെ പ്രദര്‍ശിപ്പിച്ചെങ്കിലും പിന്നീടുള്ള ദിവസങ്ങളില്‍ തിയേറ്ററുകളില്‍ തിരക്ക് വളരെ കുറവായിരുന്നുവത്രേ.

എന്നാല്‍ കബാലിയെ കുറിച്ചുള്ള പുതിയ റിപ്പോര്‍ട്ടുകളില്‍ അമിതാഭ് ബച്ചന്‍ ചിത്രം റീമേക്ക് ചെയ്യുന്നതായി കേള്‍ക്കുന്നു. രജനികാന്ത് ഒരു പ്രതിഭാസമാണെന്നും തമിഴ്‌നാടിന് പുറത്തുള്ളവര്‍ക്ക് അദ്ദേഹത്തിനെ കുറിച്ച് ശരിയായ രീതിയില്‍ അറിയില്ലെന്നുമാണ് അമിതാഭ് ബച്ചന്‍ പറയുന്നത്.

amithabbachchan

ഞങ്ങള്‍ ഏറ്റവും നല്ല സുഹൃത്തുക്കളും സഹപാഠികളുമാണ്. ഒട്ടേറെ തമിഴ് ചിത്രങ്ങള്‍ മൊഴിമാറ്റം ചെയ്ത് ഹിന്ദിയില്‍ എത്തുന്നുണ്ടെങ്കിലും ആ ചിത്രങ്ങള്‍ക്കൊന്നും മികച്ച രീതിയില്‍ പെര്‍ഫോം ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. പ്രധാനമായും തമിഴ് ചിത്രങ്ങളിലെ പശ്ചത്തലത്തില്‍ വരുന്ന മാറ്റമാണ് അതിന് കാരണമെന്നും ബച്ചന്‍ പറയുന്നു.

മലേഷ്യയായിരുന്നു കബാലിയുടെ പ്രധാന ലൊക്കേഷന്‍. സംഭാഷണം, സംസ്‌കാരമെല്ലാം ഒരു പ്രത്യേക സമുദായത്തെ ആസ്പദമാക്കിയായിരുന്നു. എന്നാല്‍ അത്തരത്തില്‍ ഒരു അന്തരീക്ഷം ഹിന്ദിയില്‍ കൊണ്ടുവരിക പ്രയാസമാണെന്നും പറയുന്നുണ്ട്.

ബോളിവുഡില്‍ അമിതാ ബച്ചന്‍ അഭിനയിച്ച ഒട്ടേറെ ചിത്രങ്ങള്‍ രജനികാന്ത് തമിഴിലേക്ക് റീമേക്ക് ചെയ്തിട്ടുണ്ട്. ദീവാര്‍(തമിഴ് ചിത്രം തീ), ഡോണ്‍(ബില്ല), നമക്ക് ഹാലാള്‍(വേലൈക്കാരന്‍) തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളെല്ലാം തമിഴിലേക്ക് റീമേക്ക് ചെയ്തതാണ്.

English summary
Amitabh Bachchan as Kabali in Hindi remake?

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam