ഇത് കേട്ടാല്‍ എന്റെ ഭാര്യ പിണങ്ങിയേക്കും; ടെലിവിഷന്‍ ഷോ യിലെത്തിയ മത്സരാര്‍ഥിയോട് അമിതാഭ് ബച്ചൻ
ബോളിവുഡിലെ മുതിര്‍ന്ന നടന്‍ അമിതാഭ് ബച്ചന്‍ അവതാരകനായിട്ടെത്തുന്ന ഷോ ആണ് കോന്‍ ബനേക കോര്‍പതി. ടെലിവിഷനിലൂടെ ഒരു കോടി നേടിയെടുക്കാന്‍ സാധിക്കുന്ന റിയാലിറ്റി ഷോ ആണിത്. വര്‍ഷങ്ങളായി അമിതാഭ് ബച്ചന്‍ തന്നെയാണ് അവതാരകനായിട്ടെത്തുന്നത്. നിലവില്‍ പതിമൂന്നാം സീസണ്‍ നടന്ന് കൊണ്ടിരിക്കുകയാണ്. മേയ് മാസം മുതല്‍ ആരംഭിച്ച പരിപാടിയുടെ ഇരുപത്തിമൂന്നാം എപ്പിസോഡില്‍ നടന്ന രസകരമായ ചില സംഭവങ്ങളാണ് വൈറലാവുന്നത്.
ഗുജറാത്തില്‍ നിന്നുള്ള നൃത്താധ്യാപികയായ നമ്രത അജയ് ഷാ ആയിരുന്നു ഏറ്റവുമൊടുവില്‍ ഷോ യില്‍ പങ്കെടുത്ത മത്സരാര്‍ഥി. 200 ല്‍ അധികം വിദ്യാര്‍ഥികളുള്ള ഒരു ഡാന്‍സ് അക്കാദമി നടത്തി കൊണ്ട് പോവുന്നതിനൊപ്പം തന്റെ വിദ്യാര്‍ഥികളെ കഥക് പഠിപ്പിക്കുകയും അവര്‍ക്കൊപ്പം പ്രമുഖ പരിപാടികളില്‍ പങ്കെടുക്കുകയും ചെയ്യുന്നുണ്ട്. അമിതാഭ് ബച്ചനൊപ്പം മത്സരത്തില്‍ പങ്കെടുത്ത് ഇരുപത്തിയഞ്ച് ലക്ഷം രൂപ സ്വന്തമാക്കുകയും ചെയ്തു. നമ്രതയുടെ നൃത്തത്തെയും ആലാപനത്തിലൂടെ വൈദഗ്ധ്യത്തെയും ബച്ചന്‍ പ്രശംസിക്കുകയും ചെയ്തിരുന്നു. ഇതിനിടയില്‍ അവതാരകന്‍ മത്സരാർഥിയെ പുകഴ്ത്തിയതും ചായ കുടിക്കാന്‍ ക്ഷണിച്ചതടക്കം രസകരമായ ചില കാര്യങ്ങളാണ് വൈറലാവുന്നത്.

പതിനാലാമത്തെ ചോദ്യത്തിന് ലൈഫ് ലൈന്‍ ഉപയോഗിച്ച് ഉത്തരം പറഞ്ഞതോടെയാണ് നമ്രത്ക്ക് ഇരുപത്തിയഞ്ച് ലക്ഷം രൂപ ലഭിച്ചത്. പതിനഞ്ചാമത്തെ ചോദ്യത്തിന്റെ ഉത്തരം ഏതാണെന്ന കാര്യത്തില്‍ വ്യക്തത ഇല്ലാത്തത് കൊണ്ട് മത്സരത്തില്‍ നിന്ന് പിന്മാറുകയാണെന്നും അറിയിച്ചു. അങ്ങനെ 25 ലക്ഷം രൂപയുമായിട്ടാണ് നൃത്താധ്യാപിക വീട്ടിലേക്ക് മടങ്ങിയത്. അതിന് മുന്‍പ് അമിതാഭ് ബച്ചനൊപ്പം വേദിയില്‍ ആഘോഷമാക്കി മാറ്റിയിരുന്നു. ഘര്‍ മോര്‍ പരദേശിയ എന്ന പാട്ടിനൊപ്പം അവര്‍ ഒരു പെര്‍ഫോമന്‍സ് കൂടി കാഴ്ച വെച്ചിരുന്നു.
ബിഗ് ബി യെ പോലും അതിശയിപ്പിക്കുന്ന പ്രകടനം കാഴ്ച വെച്ചതിന് പിന്നാലെ നമ്രതയെ താരം ഒത്തിരി പുകഴ്ത്തി പറഞ്ഞിരുന്നു. നിങ്ങൾ വളരെ സുന്ദരിയാണെന്നും മനോഹരമായി തന്നെ ചെയ്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതിന് പിന്നാലെ അവരെ ബച്ചന്‍ ചായ കുടിക്കാന്‍ ക്ഷണിച്ചിരിക്കുകയാണ്. ഇതിന് പിന്നാലെ അമിത്ജി എന്ന് വിളിക്കാന്‍ പറ്റുമോ എന്ന നമ്രതയുടെ ചോദ്യത്തിന് അമിത് എന്ന് തന്നെ വിളിച്ചോളാന്‍ അദ്ദേഹം നിര്‍ദ്ദേശം നല്‍കുകയായിരുന്നു. അതൊക്കെ ഒരു നാണക്കേടായി നമ്രതയ്ക്ക് തോന്നിയിരുന്നില്ല. എന്നാല്‍ മറ്റൊരു അവസരത്തില്‍ താന്‍ വളരെ നിഷ്‌കളങ്കനാണെന്നും ഇക്കാര്യം എന്റെ ഭാര്യയോട് കൂടി പറയണമെന്നും ബച്ചന്‍ സൂചിപ്പിച്ചിരുന്നു.
താന്‍ നിരപരാധിയായ വ്യക്തിയാണെന്ന് എന്റെ ഭാര്യയോട് കൂടി പറയുക. അല്ലെങ്കില്‍ അവള്‍ എന്നോട് യുദ്ധം ചെയ്യും എന്നായിരുന്നു ബച്ചന്‍ പറഞ്ഞത്. ഈ എപ്പിസോഡ് കണ്ടതിന് ശേഷം ഭാര്യയായ ജയ ബച്ചന്‍ ചിലപ്പോള്‍ തന്നോട് ദേഷ്യപ്പെട്ടേക്കാം എന്ന് കൂടി താരം കൂട്ടിചേര്‍ത്തു. ഇതിനിടയില്‍ തന്റെ മകനും മരുമകളും അവരുടെ ആദ്യത്തെ കുഞ്ഞ് ജനിക്കുന്നതിന് വേണ്ടി കാത്തിരിക്കുകയാണ്.
ജനിക്കാന്‍ പോവുന്ന കുഞ്ഞിന് എന്തെങ്കിലും പേര് നിര്‍ദ്ദേശിക്കാമോ എന്ന് കൂടി നമ്രത ആവശ്യപ്പെട്ടു. അവളുടെ ആവശ്യം അംഗീകരിച്ച് കൊണ്ട് പെണ്‍കുട്ടിയാണ് ഉണ്ടാവുന്നതെങ്കില്‍ അദ്രിതി എന്നും ആണ്‍കുട്ടിയാണെങ്കില്‍ ആദിരാജ്, ആദക്ഷ്. അനുരഭ് എന്നീ പേരുകള്‍ കൂടി ഇടാമെന്ന് നിര്‍ദ്ദേശിച്ചു. ദുര്‍ഗ ദേവിയുടെ പേര് ആയത് കൊണ്ടാണ് അദ്രിതി എന്ന് ഇടാമെന്ന് പറഞ്ഞതെന്ന് ബച്ചന്‍ സൂചിപ്പിച്ചു. മത്സരാർഥിയുമായിട്ടുള്ള ഈ വീഡിയോ വളരെ വേഗമാണ് സോഷ്യൽ മീഡിയ വഴി വൈറലായത്. 2000 മുതൽ കോൻ ബനേക കോർപതിയുടെ അവതാരകനായി പ്രവർത്തിക്കുന്നത് അമിതാഭ് ബച്ചനായിരുന്നു. നിലവിൽ പതിമൂന്നാം സീസണിൽ എത്തി നിൽക്കുകയാണ്.


Click it and Unblock the Notifications