ഒരാള്‍ വിചാരിച്ചാല്‍ മാത്രമേ കൊറോണയെ തുരത്താനാവൂ! കരണ്‍ ജോഹറിന്റെ മകന്റെ പ്രവചനം വൈറല്‍

By Midhun Raj

കൊറോണ വൈറസ് വ്യാപനം തടയാനുളള തീവ്ര ശ്രമങ്ങളിലാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍. ഇതിനായി രാജ്യത്ത് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ നടന്നുകൊണ്ടിരിക്കുകയാണ്. വൈറസ് ബാധിതരുടെ എണ്ണം കൂടിയ സാഹചര്യത്തിലായിരുന്നു പ്രധാനമന്ത്രി 21 ദിവസത്തേക്ക് സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരുന്നത്. തുടര്‍ന്ന് സിനിമാ മേഖലയും നിശ്ചലമായി മാറിയിരുന്നു. വൈറസ് വ്യാപനത്തെ തുടര്‍ന്ന് സിനിമകളുടെ ഷൂട്ടിംഗ്, റിലീസ് തുടങ്ങിയവയെല്ലാം മാറ്റിവെച്ചിരുന്നു.

amitabhbachan-karanjohar-son

കൊറോണയെ എങ്ങനെയെങ്കിലും പ്രതിരോധിക്കാനുളള ശ്രമങ്ങളിലാണ് ലോകരാജ്യങ്ങള്‍. ഇതിനെതിരെ മരുന്നു കണ്ടെത്താനുളള ശ്രമങ്ങളും നടക്കുന്നുണ്ട്. അതേസമയം കൊറോണയെ തുരത്താന്‍ ഒരാള്‍ വിചാരിച്ചാല്‍ മാത്രമ സാധിക്കൂവെന്ന് കരണ്‍ ജോഹറിന്റെ മകന്‍ പ്രവചിച്ചിരുന്നു. കൊറോണയെ ഈ ഭൂമിയില്‍ നിന്നു തന്നെ എടുത്തുമാറ്റാന്‍ ബോളിവുഡ് സൂപ്പര്‍താരം അമിതാഭ് ബച്ചന് മാത്രമേ സാധിക്കൂ എന്നാണ് കരണ്‍ ജോഹറിന്റെ മകന്‍ യഷ് പറയുന്നത്. ക്വാറന്റൈന്‍ സമയത്തെ മകനൊപ്പമുളള നിമിഷങ്ങള്‍ കരണ്‍ ജോഹര്‍ തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്.

ഇരുവരും തമ്മിലുളള സംഭാഷണത്തിനിടെയാണ് കൊറോണയെ തുരത്താന്‍ കഴിവുളളത് ആരാണെന്ന് യഷ് വെളിപ്പെടുത്തിയത്. മകന്റെ മറുപടി കേട്ട് കരണ്‍ ജോഹര്‍ ഞെട്ടുന്നതും വീഡിയോയില്‍ കാണാം. തുടര്‍ന്നും സംവിധായകന്‍ മകനോട് ചോദ്യങ്ങള്‍ ചോദിക്കുന്നുണ്ട്. കൊറോണയെ ഓടിക്കാന്‍ അമിതാഭ് ബച്ചനെ വിളിക്കട്ടെ എന്നായിരുന്നു മകനോട് കരണ്‍ ജോഹറിന്റെ അടുത്ത ചോദ്യം.

ഇതിന് മറുപടിയായി ബച്ചന്‍ വന്നോട്ടെ, പക്ഷേ അദ്ദേഹം തന്‍റെ മുറിയിലേക്ക് വരേണ്ട എന്നായിരുന്നു യഷ് പറഞ്ഞത്. ഇത് പറഞ്ഞ് യഷ് തന്റെ മുറിയിലേക്ക് ഓടുകയായിരുന്നു. കരണ്‍ ജോഹറിന്റെ പുതിയ വീഡിയോ ബോളിവുഡ് താരങ്ങളെല്ലാം ഏറ്റെടുത്തിരുന്നു. അഭിഷേക് ബച്ചന്‍, ആലിയ ഭട്ട്, അനുഷ്‌ക ശര്‍മ്മ, അതിയാ ഷെട്ടി, ലിസ ഹെയ്ഡന്‍, നേഹ ധൂപിയ തുടങ്ങിയവരാണ് ആരാധകര്‍ക്കൊപ്പം കരണ്‍ ജോഹറിന്റെ മകന്റെ വീഡിയോ ഏറ്റെടുത്തിരിക്കുന്നത്.

കരണ്‍ ജോഹറിന്റെ മകന്റെ ചിത്രങ്ങള്‍ മുന്‍പും സമൂഹ മാധ്യമങ്ങളില്‍ തരംഗമായി മാറിയിരുന്നു. കൊറോണ കാലത്ത് മകനൊപ്പമാണ് സംവിധായകന്‍ കൂടുതല്‍ സമയവും ചെലവഴിക്കുന്നത്. യഷിന്റെ വീഡിയോസും ചിത്രങ്ങളും മുന്‍പും കരണ്‍ ജോഹര്‍ പോസ്റ്റ് ചെയ്തിരുന്നു.

വീഡിയോ

Read more about: karan johar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X