ബിഗ് ബിക്ക് പിറന്നാള്‍ ; ആഘോഷം മരുമകള്‍ വക

ബി വേള്‍ഡിലെ അഭിനയചക്രവര്‍ത്തിയ്ക്ക് ഇന്ന് പിറന്നാള്‍ ദിനം. 72ാം പിറന്നാള്‍ ദിനത്തിലെ ആഘോഷങ്ങള്‍ വേറിട്ടതാക്കാന്‍ മരുമകള്‍ ഐശ്വര്യ റായ് ബച്ചന്‍ ഒട്ടേറെക്കാര്യങ്ങള്‍ ആസൂത്രണം ചെയ്തിട്ടുണ്ടെന്നാണ് ബോളിവുഡില്‍ നിന്നുളള വാര്‍ത്തകള്‍.

അമിതാഭ് ബച്ചന്‍ അഭിനയിച്ച് സൂപ്പര്‍ഹിറ്റായ ചിത്രങ്ങളിലെ ഗാനങ്ങളായിരിക്കും പിറന്നാള്‍ വിരുന്നിനെത്തുന്നവരെ വരവേല്ക്കുക. ഇതിനായി ബച്ചന്റെ പഴയകാല ഹിറ്റ് ചലച്ചിത്രഗാനങ്ങള്‍ ഐശ്വര്യ ശേഖരിച്ചിരുന്നു. പിറന്നാള്‍ ദിനത്തിലെ ഭക്ഷണത്തിലുമുണ്ട് ഐശ്വര്യ ടച്ച്. ബച്ചന്റെ ആഗ്രഹത്തിനനുസരിച്ച് പ്രത്യേകം ഏര്‍പ്പാടാക്കിയ ഭക്ഷണമാകും വിരുന്നില്‍ വിളമ്പുക. പിറന്നാള്‍ ദിനത്തില്‍ അച്ഛന് സര്‍പ്രൈസ് നല്‍കാനായിരുന്നു ഐശ്വര്യരുടെ പ്ലാന്‍. എന്നാല്‍ പദ്ധതിയെല്ലാം രണ്ടുദിവസം ദിവസം മുമ്പെ ബച്ചന്‍ എങ്ങനെയോ അറിഞ്ഞു.

amitabh-bachan

മുംബൈയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ശനിയാഴ്ച രാത്രിയാണ് ആഘോഷങ്ങള്‍. കുടുംബാംഗങ്ങള്‍ക്കും ഉറ്റസുഹൃത്തുക്കള്‍ക്കുമൊപ്പം 'ഹാപ്പി ന്യൂ ഇയര്‍' എന്ന ചിത്രത്തിലെ ടീമും പരിപാടിയില്‍ പങ്കെടുക്കും.

സെലിബ്രിറ്റികള്‍ക്കൊപ്പം മാത്രമാണ് ബിഗ് ബിയുടെ ആഘോഷമെന്ന് കരുതിയെങ്കില്‍ തെറ്റി കേട്ടോ. ട്വിറ്ററിലൂടെ പിറന്നാളിന്റെ ഭാഗമാകാന്‍ ആരാധകര്‍ക്കും അവസരമുണ്ട്. ബച്ചന്റെ ശബ്ദം ട്വിറ്ററിലൂടെ ആരാധകരെ അഭിസംബോധന ചെയ്യും. ഇതോടൊപ്പം #AB72 wishes എന്ന ഹാഷ് ടാഗ് ബച്ചന് അയക്കുന്നവര്‍ക്കെല്ലാം അദ്ദേഹത്തിന്റെ കയ്യൊപ്പുളള പോസ്റ്റര്‍ ലഭിക്കും. സന്ദേശം അയക്കുന്ന ഒരു ഭാഗ്യശാലിയ്ക്ക് ബച്ചന്റെ വീഡിയോ സന്ദേശവും ലഭിക്കും.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X