10 ആണ്‍ മക്കള്‍ക്ക് തുല്യം ഒരു മകള്‍ ; ബിഗ് ബി
10 ആണ്‍ മക്കള്‍ക്ക് തുല്യമാണ് ഒരു മകള്‍ എന്ന് അമിതാഭ് ബച്ചന്‍. മകള്‍ ഒരിക്കലും ബാധ്യതയല്ലെന്നും ബച്ചന്‍ പറഞ്ഞു. ഒരു മകളായിരിക്കുക, അല്ലെങ്കില്‍ മകളുണ്ടായിരിക്കുക എന്നത് ജീവിതത്തില്‍ ഏറെ മൂല്യമുള്ള ഒരു കാര്യമാണെന്ന് ബിഗ് ബി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
പെണ്‍മക്കള്‍ മാലാഖമാരെ പോലെയാണെന്ന് മകള്‍ക്കൊപ്പമുള്ള ഫോട്ടോ ഷെയര്‍ ചെയ്തുകൊണ്ടാണ് അമിതാഭ് ബച്ചന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

ഹാപ്പി ഡോട്ടേഴ്‌സ് വീക്കിന് ആശംസകള്‍ നേര്‍ന്നാണ് അമിതാഭ് ബച്ചന്‍ ഇക്കാര്യം പറഞ്ഞത്. മകള്‍ ശ്വേതാ നന്ദയോടൊപ്പമുള്ള ചിത്രമാണ് ബച്ചന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ബച്ചന്റെ പേരക്കുട്ടികള്‍ രണ്ട്‌പേരും പെണ്‍കുട്ടികളാണ്.മകളുടെ മകള്‍ നവ്യ നവേലിയും മകന്‍ അഭിഷേകിന്റെയും ഐശ്വര്യ റായിയുടെയും മകള്‍ ആരാധ്യയും
amitabh bachchan bolly wood film daughter social media അമിതാഭ് ബച്ചന്‍ മകള്‍ സോഷ്യല്‍ മീഡിയ പെണ്‍കുട്ടി


Click it and Unblock the Notifications